Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
viscosity | ശ്യാനത. | ദ്രവങ്ങളുടെ ഘര്‍ഷണം. ഒഴുകുന്ന ദ്രവത്തിന്റെ അടുത്തടുത്തുള്ള പാളികള്‍ തമ്മിലുള്ള ആപേക്ഷിക ചലനം മൂലം അവയ്‌ക്കിടയില്‍ ഉണ്ടാകുന്ന ഘര്‍ഷണ ബലം (F). ഇത് പാളികളുടെ വിസ്‌താരത്തിനും (A) ഒരു പാളിയില്‍ നിന്ന് അടുത്ത പാളിയിലേക്ക് ഒഴുക്കിന്റെ പ്രവേഗത്തില്‍ വരുന്ന മാറ്റത്തിന്റെ നിരക്കിനും (dv/dx) ആനുപാതികമാണ്. F=ηA.dv/dx. η എന്ന അനുപാത സ്ഥിരാങ്കമാണ് ശ്യാനതാ ഗുണാങ്കം. |
visible spectrum | വര്‍ണ്ണരാജി. | 380nm നും 780nmനും ഇടയില്‍ തരംഗദൈര്‍ഘ്യമുള്ള വിദ്യുത്‌കാന്ത തരംഗങ്ങള്‍. മനുഷ്യന്റെ ദൃഷ്‌ടിപടലത്തില്‍ പതിച്ചാല്‍ സംവേദനം സൃഷ്‌ടിക്കുവാന്‍ കഴിയും. സപ്‌തവര്‍ണ്ണങ്ങളാണ് വര്‍ണ്ണരാജിയിലെ പ്രധാന ഘടകങ്ങള്‍. |
visual cortex | ദൃശ്യകോര്‍ടെക്‌സ്. | സെറിബ്രത്തിന്റെ പിന്‍വശത്തുള്ള ഒരു ഭാഗം. കണ്ണിലൂടെ കിട്ടുന്ന വിവരങ്ങളെ അപഗ്രഥിക്കുന്നത് ഇവിടെയാണ്. |
visual purple | ദൃശ്യപര്‍പ്പിള്‍. | rhodopsin നോക്കുക. |
vital capacity | വൈറ്റല്‍ കപ്പാസിറ്റി. | പൂര്‍ണ്ണമായി നിറഞ്ഞിരിക്കുന്ന ശ്വാസകോശങ്ങളില്‍ നിന്ന് പരമാവധി പുറത്തുകളയാന്‍ കഴിയുന്ന വായുവിന്റെ അളവ്. |
vitalline membrane | പീതകപടലം. | ജന്തുക്കളുടെ അണ്‌ഡത്തെ ആവരണം ചെയ്യുന്ന സ്‌തരങ്ങളില്‍ ഏറ്റവും അകത്തുള്ളത്. |
vitamin | വിറ്റാമിന്‍. | വളര്‍ച്ചയ്‌ക്കും ആരോഗ്യത്തിനും അത്യാവശ്യമായ കാര്‍ബണിക സംയുക്തങ്ങള്‍. ഇവ വളരെ കുറഞ്ഞ തോതിലേ ആവശ്യമുള്ളു. പ്രധാനമായി 14 വിറ്റാമിനുകളാണുള്ളത്. ഇവയെ ജലത്തില്‍ ലയിക്കുന്നവ എന്നും കൊഴുപ്പില്‍ ലയിക്കുന്നവ എന്നും വര്‍ഗീകരിക്കാറുണ്ട്. ബി കോംപ്ലക്‌സ് വിറ്റാമിനുകള്‍ (9 എണ്ണം) വിറ്റാമിന്‍ C എന്നിവ ജലത്തില്‍ ലയിക്കുന്നവയാണ്. വിറ്റാമിന്‍ A, വിറ്റാമിന്‍ D, വിറ്റാമിന്‍ E, വിറ്റാമിന്‍ K ഇവ കൊഴുപ്പില്‍ ലയിക്കുന്നവയാണ്. ഭക്ഷണത്തിലൂടെ വിറ്റാമിനുകള്‍ ലഭിക്കുന്നു. ശരീരത്തില്‍ ഇവയുടെ കുറവ് രോഗാവസ്ഥകള്‍ക്ക് കാരണമാവാറുണ്ട്. ചില വിറ്റാമിനുകള്‍ ഭക്ഷണം വേവിക്കുമ്പോള്‍ നശിച്ചുപോകുന്നു. ചില പ്രധാന വിറ്റാമിനുകളുടെ രാസനാമം താഴെ കൊടുക്കുന്നു. വിറ്റാമിന്‍ A ററ്റിനോള്‍, വിറ്റാമിന്‍ B1 തയമിന്‍, വിറ്റാമിന്‍ B2 റിബോഫ്‌ളേവിന്‍, വിറ്റാമിന്‍ B6 പിരിഡോക്‌സിന്‍, വിറ്റാമിന്‍ B12 സയനോകോബാളമീന്‍, വിറ്റാമിന്‍ C അസ്‌കോര്‍ബിക് അമ്ലം, വിറ്റാമിന്‍ D2 എര്‍ഗോകാല്‍സിഫറോള്‍, വിറ്റാമിന്‍ D3 കോളികാല്‍സിഫറോള്‍, വിറ്റാമിന്‍ Eടോകോഫറോള്‍, വിറ്റാമിന്‍ K1 ഫില്ലോക്വിനോണ്‍, വിറ്റാമിന്‍ K2 മെനാക്വിനോണ്‍ |
vitreous humour | വിട്രിയസ് ഹ്യൂമര്‍. | കണ്ണിനകത്ത് ലെന്‍സിന്റെ പിന്നിലായി ഉള്ള ജെല്ലിപോലെയുള്ള ദ്രാവകം. |
vitrification 1 (phy) | സ്‌ഫടികവത്‌കരണം. | ഒരു പദാര്‍ത്ഥത്തെ സ്‌ഫടികമാക്കി മാറ്റല്‍. ഉദാ: അണുനിലയങ്ങളിലെ ആണവമാലിന്യങ്ങളുടെ സ്‌ഫടിക വത്‌കരണം. |
vitrification 2 (bio) | വിട്രിഫിക്കേഷന്‍. | അണ്ഡങ്ങള്‍, ടിഷ്യൂ ഭാഗങ്ങള്‍ തുടങ്ങിയവ പെട്ടെന്ന് വളരെ താഴ്‌ന്ന താപനിലയില്‍ കൊണ്ടുവന്ന് സൂക്ഷിക്കുന്ന രീതി. കോശങ്ങള്‍ക്കകത്ത് ഐസ് ക്രിസ്റ്റലുകള്‍ രൂപപ്പെടുത്താത്തതിനാല്‍ കോശഭാഗങ്ങള്‍ക്ക് യാതൊരു മാറ്റവും സംഭവിക്കാതെ സംരക്ഷിക്കപ്പെടുന്നു. |
Vitrification 3. (tech) | സ്‌ഫടികവത്‌കരണം. | സെറാമിക് പോലുള്ള വസ്‌തുക്കളുടെ ഉപരിതലം ഗ്ലാസ് പോലെയാക്കുന്ന രീതി. |
viviparity | വിവിപാരിറ്റി. | കുഞ്ഞുങ്ങളെ പ്രസവിക്കുന്നത്. |
vocal cord | സ്വനതന്തു. | സ്വനതന്തു. |
volatile | ബാഷ്പശീലമുള്ള | ഉദാ: പെട്രാള്‍, സ്‌പിരിറ്റ് |
volcanic islands | അഗ്നിപര്‍വ്വത ദ്വീപുകള്‍. | സമുദ്രത്തിന്റെ അടിത്തട്ടില്‍ അഗ്നിപര്‍വ്വത സ്‌ഫോടനം ഉണ്ടാകുമ്പോള്‍ ലാവ അടിഞ്ഞുകൂടി രൂപീകൃതമാകുന്ന ദ്വീപുകള്‍. |
volcanism | വോള്‍ക്കാനിസം | അഗ്നിപര്‍വത പ്രവര്‍ത്തനം. ലിതോസ്‌ഫിയറില്‍ പാറകള്‍ക്കിടയിലെ പിളര്‍പ്പുകളില്‍കൂടിയോ, ബലം കുറഞ്ഞ ഭാഗങ്ങളില്‍ കൂടിയോ ഉരുകിയ മാഗ്മ, ഭൂമിയുടെ ഉപരിതലത്തിലേക്ക് വരുന്ന പ്രവര്‍ത്തനം. ഇതില്‍ ഭൂരിഭാഗവും പ്ലേറ്റുകള്‍ക്കിടയിലുള്ള നീണ്ട വിള്ളലുകളില്‍ കൂടിയാണ് നടക്കുന്നത്. പ്ലേറ്റുകളുടെ നശീകരണ അതിരുകളുടെ സമീപത്ത് ആഗ്നേയപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഫിലിപ്പീന്‍സ്, ജപ്പാന്‍, തെക്കേ അമേരിക്കയുടെ പടിഞ്ഞാറെ തീരം, എന്നിവിടങ്ങളിലെ അഗ്നിപര്‍വതങ്ങള്‍ ഇതില്‍പ്പെട്ടവയാണ്. അഗ്നിപര്‍വ്വതങ്ങളില്‍ നിന്ന് പുറത്തേക്കു വരുന്ന വസ്‌തുക്കളുടെ ഉറവിടം മാഗ്മയാണ്. |
volcano | അഗ്നിപര്‍വ്വതം | ഉരുകിയ പാറക്കഷണങ്ങളും ലാവയും ചൂടുവാതകങ്ങളും ഭൂവല്‍ക്കത്തില്‍ നിന്ന് പുറത്തേക്ക് വരുന്ന വലിയ ദ്വാരങ്ങള്‍, വിള്ളലുകള്‍, പര്‍വതമുഖങ്ങള്‍. ഇത് കരയിലോ, വെള്ളത്തിനടിയിലോ ആവാം. അഗ്നിപര്‍വ്വത നാളിക്കു ചുറ്റും ലാവ തണുത്തുറയ്‌ക്കുമ്പോഴാണ് അഗ്നിപര്‍വ്വതമായിത്തീരുന്നത്. |
volt | വോള്‍ട്ട്. | വൈദ്യുത പൊട്ടന്‍ഷ്യലിന്റെ SI ഏകകം. ഒരു ആംപിയര്‍ വൈദ്യുതി പ്രവഹിക്കുമ്പോള്‍ ഒരു വാട്ട് ഊര്‍ജം വ്യയം ചെയ്യുന്ന ഒരു ചാലകത്തിന്റെ രണ്ടഗ്രങ്ങള്‍ക്കുമിടയിലുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസം ആയി നിര്‍വചിക്കപ്പെട്ടിരിക്കുന്നു. വിദ്യുത്‌ചാലകബലത്തിന്റെ ഏകകവും വോള്‍ട്ട് തന്നെയാണ്. |
voltage | വോള്‍ട്ടേജ്. | വിദ്യുത്‌ചാലക ബലമോ രണ്ടുബിന്ദുക്കള്‍ക്കിടയിലെ പൊട്ടന്‍ഷ്യല്‍ വ്യത്യാസമോ വോള്‍ട്ട് അളവില്‍ പറയുന്നത്. |
voltaic cell | വോള്‍ട്ടാ സെല്‍. | രാസപ്രവര്‍ത്തനം വഴി വിദ്യുത്‌ചാലകബലം ഉത്‌പാദിപ്പിക്കുന്ന ഒരു പ്രാഥമിക സെല്‍. ഒരു ഇലക്‌ട്രാളൈറ്റ് ലായനിയില്‍ ഇറക്കിവെച്ചിട്ടുള്ള വ്യത്യസ്‌ത ലോഹഫലകങ്ങള്‍ ആണ് ഭാഗങ്ങള്‍. ഗാല്‍വനിക് സെല്‍ എന്നും പേരുണ്ട്. |