Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
zone of silenceനിശബ്‌ദ മേഖല.ഒരു നിശ്ചിതസ്രാതസ്സില്‍ നിന്നുള്ള ശബ്‌ദതരംഗമോ, വിദ്യുത്‌ കാന്തിക തരംഗമോ എത്തിച്ചേരാത്ത ഭാഗം. ഇതിന്റെ ചുറ്റുമുള്ള ഭാഗത്ത്‌ സിഗ്നലുകള്‍ ലഭിക്കുകയും ചെയ്യും. വിദ്യുത്‌കാന്തിക തരംഗങ്ങള്‍ ഒരു സ്ഥലത്ത്‌ എത്തിച്ചേരുന്നത്‌ രണ്ടു വിധത്തിലാണ്‌. 1. നേരിട്ട്‌. 2. അയണമണ്ഡലത്തിലുള്ള പ്രതിഫലനം വഴി. ഈ രണ്ട്‌ തരംഗവും എത്തിച്ചേരാത്ത പ്രദേശമാണ്‌ നിശ്ശബ്‌ദമേഖല. ശബ്‌ദ തരംഗങ്ങള്‍ക്ക്‌ നിശ്ശബ്‌ദമേഖലയുണ്ടാവുന്നത്‌ പ്രതിഫലിത തരംഗങ്ങളും നേരിട്ടെത്തുന്ന തരംഗങ്ങളും വിനാശകരമായി വ്യതികരണം നടത്തുന്ന സ്ഥലത്താണ്‌.
zone of sphereഗോളഭാഗം .ഒരു ഘനഗോളത്തെ രണ്ട്‌ സമാന്തര തലങ്ങളാല്‍ ഛേദിക്കുമ്പോള്‍ ലഭിക്കുന്ന തലങ്ങള്‍ക്കിടയിലുള്ള ഗോളഭാഗം.
zone refiningസോണ്‍ റിഫൈനിംഗ്‌.ചില ലോഹങ്ങളിലെ അപദ്രവ്യങ്ങളുടെ തോത്‌ ലഘൂകരിക്കുന്നതിനുള്ള മാര്‍ഗം. സാധാരണയായി ഒരു അപദ്രവ്യത്തിന്റെ ദ്രാവകത്തിലും ഖരത്തിലുമുള്ള ലേയത്വം വ്യത്യസ്‌തമായിരിക്കുമെന്ന തത്വമാണ്‌ ഈ പ്രക്രിയയുടെ അടിസ്ഥാനം.
zooblotസൂബ്ലോട്ട്‌.ഒരു ജീവിയുടെ ക്ലോണ്‍ ചെയ്‌ത DNA മറ്റൊരു ജീവിയുടെ DNAയുമായി സങ്കരണം നടത്തി നോക്കല്‍. പരിണാമപരമായുള്ള ജനിതക സാമ്യം അറിയാനാണിത്‌ ഉപയോഗിക്കുന്നത്‌.
zoochlorellaസൂക്ലോറല്ല.ഒരിനം ഏകകോശ ഹരിത ആല്‍ഗ. താഴ്‌ന്ന അകശേരുകികളില്‍ (ഉദാ:സ്‌പോഞ്ചുകള്‍, സീലെന്ററേറ്റുകള്‍) സഹജീവിതം നയിക്കുന്നു.
zoogeography ജന്തുഭൂമിശാസ്‌ത്രം.ജന്തുഭൂമിശാസ്‌ത്രം.
zooidസുവോയ്‌ഡ്‌.അകശേരുകി ജന്തുക്കളുടെ ഒരു കോളനിയിലെ ഏതെങ്കിലും ഒരു പോളിപ്പ്‌.
zoom lensസൂം ലെന്‍സ്‌.ഉത്തല ലെന്‍സുകളും, അവതല ലെന്‍സുകളും ചേര്‍ന്ന ഒരു പ്രകാശിക സംവിധാനം. ഇവയ്‌ക്കിടയിലെ ദൂരം വേണ്ട വിധത്തില്‍ ക്രമീകരിക്കാം എന്നതിനാല്‍ ഫോക്കല്‍ദൂരം ആവശ്യാനുസൃതം മാറ്റാം.
zoonoses സൂനോസുകള്‍.പ്രാഥമികമായും ജന്തുക്കളുടേതാണെങ്കിലും ചിലപ്പോള്‍ മനുഷ്യനും പകരുന്ന രോഗങ്ങള്‍. ഉദാ: ക്യു-പനി. കന്നുകാലികള്‍ക്കു വരുന്ന ഈ രോഗം, പാലിലൂടെ മനുഷ്യനു പിടിക്കാം. തലവേദനയും ശ്വാസകോശ രോഗസംക്രമണവും ലക്ഷണങ്ങളാണ്‌.
zooplanktonജന്തുപ്ലവകം.പ്ലവജീവികളായ ജന്തുക്കള്‍.
zoosporesസൂസ്‌പോറുകള്‍.ഒന്നോ അതിലധികമോ ഫ്‌ളാജല്ലങ്ങള്‍ ഉള്ള, ചലനശേഷിയുള്ള സ്‌പോറുകള്‍. ചിലതരം ആല്‍ഗകളും പ്രാട്ടിസ്റ്റുകളും ഇത്തരം സ്‌പോറുകളുണ്ടാക്കും.
zwitter ionസ്വിറ്റര്‍ അയോണ്‍.ധന-ഋണ അയോണുകള്‍ ഉള്ള തന്മാത്ര. dipolar ion എന്നും ampholyte എന്നും പേരുണ്ട്‌. ഉദാ: അമിനോ ആസിഡുകള്‍.
zygomorphic flowerഏകവ്യാസ സമമിത പുഷ്‌പം.ഒരേ തലത്തില്‍ കൂടി മുറിച്ചാല്‍ മാത്രം രണ്ട്‌ തുല്യപകുതികള്‍ ലഭിക്കുന്ന പൂക്കള്‍. ഉദാ: രാജമല്ലി.
zygosporeസൈഗോസ്‌പോര്‍.സ്ഥൂലിച്ച ഭിത്തിയോടുകൂടിയ സുപ്‌തസ്‌പോര്‍. ഒരേ തരത്തിലുള്ള ബീജങ്ങള്‍ സംയോജിച്ചാണ്‌ ഇതുണ്ടാകുന്നത്‌. ചിലയിനം ആല്‍ഗകളിലും ഫംഗസുകളിലും കാണുന്നു.
zygoteസൈഗോട്ട്‌.ബീജസങ്കലനം നടന്ന അണ്ഡം.
zygoteneസൈഗോടീന്‍.ഊനഭംഗത്തിലെ ഒന്നാം പ്രാഫേസിലെ ഒരു ഘട്ടം. ഈ ഘട്ടത്തില്‍ സമജാതമായ ക്രാമസോമുകള്‍ ജോടി ചേരുന്നതിന്റെ ഫലമായി കോശത്തിലെ ക്രാമസോം സംഖ്യ, യഥാര്‍ഥ സംഖ്യയുടെ നേര്‍പകുതിയായി കുറഞ്ഞതുപോലെ കാണപ്പെടും.
zymogen granulesസൈമോജന്‍ കണികകള്‍എന്‍സൈം സ്രവിക്കുന്ന കോശങ്ങളുടെ സൈറ്റോ പ്ലാസത്തില്‍ കാണപ്പെടുന്ന, കണിക രൂപത്തിലുള്ള രിക്തികകള്‍. ഇവയില്‍ എന്‍സൈമിന്റെ നിഷ്‌ക്രിയാവസ്ഥയിലുള്ള പൂര്‍വഗാമിവസ്‌തു അടങ്ങിയിട്ടുണ്ട്‌. രിക്തികകളില്‍ നിന്ന്‌ കോശസ്‌തരത്തിന്‌ പുറത്തേക്ക്‌ വിസര്‍ജിക്കപ്പെടുന്നതോടെ ഈ പൂര്‍വഗാമിവസ്‌തു ക്രിയാസജ്ജമായ എന്‍സൈം ആയി മാറും.
Page 301 of 301 1 299 300 301
Close