Sunday , 22 April 2018
Home » LUCA Team (page 32)

LUCA Team

People's Science Magazine from Kerala Sastra Sahitya Parishad - KSSP

മുഖപ്രസംഗം

കേരളത്തിൽ നവോത്ഥാന കാലഘട്ടത്തിൽ വളർന്നു വന്ന വിവിധ പ്രസ്ഥാനങ്ങൾ സാമൂഹ്യ നീതിയിലും തുല്യതയിലും മനുഷ്യാവകാശ സംരക്ഷണത്തിലും അടിയുറച്ച കേരള സമൂഹത്തെ വാർത്തെടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. സമുദായികാടിസ്ഥാനത്തിലാണ്  നവോത്ഥാന കാലത്ത് പല സംഘടനകളും  രൂപീകരിക്കപ്പെട്ടത്.  എന്നാൽ അന്ധവിശ്വാസങ്ങളും പ്രാകൃത അനാചാരങ്ങളും തിരസ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നവോത്ഥാനനായകർ ഊന്നൽ നൽകി. നവോത്ഥാനകാലഘട്ടത്തിന്റെ അവസാനമായപ്പോഴെക്കും ആരംഭിച്ച ബ്രിട്ടീഷാധിപത്യത്തിനെതിരായ ദേശീയ വിമോചന പ്രസ്ഥാനം അയിത്തതിനും അവസരസമത്വത്തിനുമുള്ള പോരാട്ടങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ടാണ് സ്വാതന്ത്ര്യസമരത്തെ വളർത്തിയെടുത്തത്.  യുക്തിചിന്തയും  ശാസ്ത്രബോധവും സമൂഹത്തിൽ വ്യാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളും സ്വാതന്ത്ര്യ സമരത്തിനായും  സാമുദായിക അസമത്വത്തിനെതിരെയും  നിലകൊണ്ടവർ എറ്റെടുത്തിരുന്നു.  ഇവയെല്ലാം ചേർന്നാണ് …

Read More »

ക്ഷമിക്കൂ! കുറുക്കുവഴികൾ ഇല്ല

മാദ്ധ്യമങ്ങൾ ജനവിരുദ്ധനയങ്ങൾക്കു പിന്തുണ സൃഷ്ടിക്കാനുള്ള കോർപ്പറേറ്റ് ചട്ടുകങ്ങൾ ആകുന്ന പുതിയകാലത്ത് ആ വിപത്തിനെ പ്രതിരോധിക്കാനും ജനപക്ഷമാദ്ധ്യമസമീപനങ്ങളിലേക്ക് അവയെ

Read More »

കേരളത്തിന്റെ മാനസികാരോഗ്യരംഗം

കേരളത്തിന്റെ സാമൂഹ്യാവസ്ഥ മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കിയാൽ വ്യത്യസ്തമാണ്. ഇതര സംസ്ഥാനങ്ങളിലെ ഗ്രാമ പ്രദേശങ്ങളുമായി താരതമ്യം ചെയ്താൽ ഈ വ്യത്യാസം കൂടുതൽ പ്രകടമാണ്. നഗരവത്കരണത്തിലും കേരളം മുന്നിലാണ്. ഇതിനെല്ലാം പുറകിൽ സാമൂഹികവും സാംസ്‌കാരികവുമായ നിരവധി കാരണങ്ങൾ എടുത്തുകാണിക്കാൻ കഴിയും. ഭൂപരിഷ്‌കരണം, ജാതീയ ഉച്ചനീചത്വങ്ങൾക്കെതിരെയുള്ള നിരവധി സമരങ്ങൾ, സ്വാതന്ത്ര്യാനന്തര ഗവൺമെന്റുകളുടെ രാഷ്ട്രീയ ഇച്ഛാശക്തി എന്നിവ സാമൂഹിക- സാംസ്‌കാരിക മേഖലകളിൽ നിരവധി പുരോഗമനാത്മകമായ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലടക്കം മികച്ച ആരോഗ്യരക്ഷാ സംവിധാനങ്ങളുടെ ലഭ്യത, റോഡ് ലഭ്യത, പൊതു ഗതാഗതം, ആശയവിനിമയോപാധികൾ, ഉന്നത വിദ്യാഭ്യാസം ഇവയെല്ലാം തന്നെ ഇതിന്റെ …

Read More »

വിജ്ഞാനദാഹികൾക്ക് ശാസ്ത്രസാഹിത്യ വിരുന്ന്

സാഹിത്യത്തോടൊപ്പം മറ്റെല്ലാ വിജ്ഞാന ശാഖകളിലുമുള്ള ഗ്രന്ഥങ്ങൾ വായിച്ചാസ്വദിക്കുന്നവരാണ് മലയാളികൾ. ശാസ്ത്രസാഹിത്യ ഗ്രന്ഥങ്ങളിൽ താത്പര്യമുള്ള വലിയൊരു വായനാസമൂഹം കേരളത്തിലുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനു പുറമേ മറ്റെല്ലാ പ്രമുഖ പ്രസാധകരും കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി നിരവധി ശാസ്ത്ര പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചുവരുന്നു. എന്നാൽ മറ്റ് ലോക ഭാഷകളിൽ നിന്നുള്ള ശാസ്ത്രസാഹിത്യ ഗ്രന്ഥങ്ങൾ വിശ്വസാഹിത്യ കൃതികളെപ്പോലെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താറില്ല. സ്വാഭാവികമായും ശാസ്ത്രകുതുകികൾ ഏറെയുള്ളതുകൊണ്ട് ഇംഗ്ലീഷ് ഭാഷയിലുള്ള ശാസ്ത്രസാഹിത്യ കൃതികൾക്ക് കേരളത്തിൽ വലിയ പ്രചാരം ലഭിക്കുന്നുണ്ട്. സമീപകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ശ്രദ്ധേയങ്ങളായ ചില ശാസ്ത്രസാഹിത്യ ഗ്രന്ഥങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പ്രസിദ്ധ ജനതിക …

Read More »

‘പാരസിറ്റാമോളിന്റെ’ അറുപതുവർഷം 

പനിവരാത്തവരായിട്ടാരുമില്ല; പാരസിറ്റാമോൾ കഴിക്കാത്തവരായും എന്ന് ഇതിനോട് കൂട്ടിച്ചേർത്താലും എതിർക്കാനാള് കുറവായിരിക്കും. പനിയെന്ന് കേട്ടാൽ ആദ്യം ഓർമയിലെത്തുന്ന സൂചകമാണ് മലയാളിക്കിന്ന് പാരസിറ്റാമോൾ. എലി – പൂച്ച, പാമ്പ് – കീരി എന്നീ ദ്വന്ദ്വങ്ങളെപ്പോലെ ആജന്മശത്രുക്കളാണ് പനിയും പാരസിറ്റാമോളും എന്നാണ് പലരുടെയും ധാരണ. അറിഞ്ഞിടത്തോളം ഇത്രയും ഓമനത്തമുള്ള ഒരു പേര് മറ്റൊരു ഔഷധത്തിനുമില്ല. കുഞ്ഞിമോൾ, പൊന്നുമോൾ എന്നൊക്കെ പറയും പോലെ ഒരു കൊച്ചുമിടുക്കി. അസെറ്റാമിനോഫെൻ (Acetaminophen) എന്നും പേരുണ്ടള്ള പാരസിറ്റാമോൾ രാസപരമായി ഒരു ഫീനോൾ ആണ് (Phenol). എൻ  അസറ്റയ്ൽ പാര അമിനോഫീനോൾ (N acetyl P aminophenol) എന്നാണ് ഇതിന്റെ രാസനാമം. ഈ …

Read More »