Read Time:3 Minute

എൻ.ഇ.ചിത്രസേനൻ

വർഷങ്ങളായി ജനകീയ രീതിയുള്ള ഗണിതശാസ്ത്ര പുസ്തകങ്ങൾ എഴുതി പ്രസിദ്ധനായ ശാസ്ത്രജ്ഞനാണ് ഇയാൻ സ്റ്റുവാർട്ട് (Ian Stewart). Does God Play Dice, Do Dice play God, The Mathematics of Life, Maths Hysteria, 17 Equations That Changed the World, Why Beauty is Truth, Cabinet of Mathematical Curiosities ഇവയൊക്കെ ഇയാൻ സ്റ്റുവാർട്ടിന്റെ വളരെ പ്രസിദ്ധങ്ങളും ഇപ്പോഴും ബെസ്റ്റ് സെല്ലേസുമായി തുടർന്നുകൊണ്ടിരിക്കുന്ന പുസ്തകങ്ങളാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമാണ് What’s the Use: The Unreasonable Effectiveness of Mathematics.

ഇയാൻ സ്റ്റുവാർട്ട് കടപ്പാട്: wikipedia commons

ഗണിതം സമസ്യകളെക്കുറിച്ചാണല്ലോ കൂടുതൽ പ്രതിപാദിക്കുന്നത്. ഒരു പരിധിവരെ ഗണിതം തന്നെ ഒരു സമസ്യയാണ്. ലോകത്ത് ഇന്നും ഗണിതശാസ്ത്രം ഉപയോഗശൂന്യമാണെന്ന് പലരും കരുതുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഗണിതത്തിന്റെ യഥാർഥ പ്രസക്തി മനസ്സിലാകാത്തവർ.

ഗണിതം ഉപയോഗശൂന്യമാണെന്ന് പലരും കരുതുന്നുണ്ടെങ്കിൽ, അവർക്ക് തെറ്റി. അത് എങ്ങനെ തെറ്റി എന്ന് കണക്കുകളുടെ പിൻബലത്തോടെ ഇയാൻ സ്റ്റുവാർട്ട് തന്റെ പുതിയ പുസ്തകത്തിൽ വിശദീകരിക്കുന്നു.

രാഷ്ട്രീയക്കാർ പോലും എങ്ങനെ കണക്ക് ഉപയോഗിച്ച് അവരുടെ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നു, 300 വർഷം മുമ്പ് അസംബന്ധമായി തോന്നിയ ഒരു ചെറിയ പസിൽ എങ്ങനെ വൃക്ക മാറ്റിവയ്ക്കൽ ശാസ്ത്രക്രിയയെ സഹായിച്ചു, ഒരു പുതിയ നമ്പർ സിസ്റ്റത്തോടുള്ള ഒരു ഐറിഷ് ഗണിതശാസ്ത്രജ്ഞന്റെ ആസക്തി സിനിമകളിലും കമ്പ്യൂട്ടർ ഗെയിമുകളിലും പ്രത്യേക പ്രഭാവങ്ങൾ മെച്ചപ്പെടുത്തുന്നതെങ്ങനെ തുടങ്ങി ഒട്ടനവധി ഗണിതശാസ്ത്ര സംബന്ധമായ അറിവുകൾ ഈ പുസ്തകത്തിലുണ്ട്.

ബോറടിപ്പിക്കുന്ന ഗണിതശാസ്ത്രരീതിയിലല്ല ഇത് എഴുതപ്പെട്ടിരിക്കുന്നത്. സാധാരണക്കാരന് ഗണിതശാസ്ത്ര താല്പര്യം വർധിപ്പിക്കാൻ ഉതകുന്നരീതിയാണ് ഇസ്റ്റുവാർട്ട് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.


2021 ഒക്ടോബർ ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ചത്.

What’s the Use: The Unreasonable Effectiveness of Mathematics by Ian Stewart Publishers: Hachette India 2021 ISBN : 9781788168076 Price Rs: 799.00

മറ്റു ലേഖനങ്ങൾ

 

Happy
Happy
75 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
25 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post LUCA NOBEL TALKS – വീഡിയോകൾ
Next post ഹാപ്പി ബര്‍ത്ത് ഡേ – തക്കുടു 13
Close