Read Time:2 Minute

സ്തനാർബുദ ചികിത്സയിൽ, മനുഷ്യ നിർമിത treatment plans, automated treatment plans നേക്കാൾ ഫലപ്രദം എന്ന നിഗമനത്തിലെത്തുന്നു ഡോ. വെങ്കടേഷിന്റെ ഗവേഷക സംഘം. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ വെങ്കടേഷ് തൃത്താമര രങ്കനാഥൻ (Cape Breton Cancer Center Nova Scotia Health Authorities Sydney Canada) – നടത്തിയ അവതരണം.

അർബുദ ശുശ്രൂഷാമേഖലക്ക് ആധുനിക സാങ്കേതികവിദ്യ നൽകുന്ന സംഭാവനകൾ വിലമതിക്കുന്നതിലും ഉപരി ആണ് . അവ, ഗഹനപഠനങ്ങൾക്ക് വിധേയമാക്കി, ഗുണങ്ങളും, പോരായ്മകളും വിലയിരുത്തി ശുശ്രൂഷ നൽകുന്നത് രോഗ നിവാരണത്തേയും നിയന്ത്രണത്തേയും അനുകൂലമായി സ്വാധീനിക്കുന്നു. രണ്ട് രീതിയിലുള്ള സ്തനാർബുദ ചികിത്സാ രീതിയെ ഞങ്ങളുടെ ഗവേഷക സംഘം സമഗ്രമായി വിലയിരുത്തി. അതിൽ ഒന്ന് മനുഷ്യബുദ്ധിയാൽ ഡിസൈൻ ചെയ്ത റേഡിയേഷൻ ബീമുകളുടെ സഹായത്തോടെ ചികിത്സിക്കുന്നതും, അടുത്തത് , റേഡിയേഷൻ ഡോസ് ഡിമാൻഡ്‌സ് നിശ്ചയിച്ച്, അൽഗോരിതങ്ങൾ ഉപയോഗിച്ച് ചികിത്സക്കുള്ള റേഡിയേഷൻ ബീം automatic ഡിസൈൻ ചെയ്യിക്കലും. ശ്ശ്വാസോഛ്വാസ നിയന്ത്രിത സ്തനാർബുദ ചികിത്സ എന്ന, പ്രത്യേക treatment സമ്പ്രദായത്തിൽ മനുഷ്യ നിർമിത റേഡിയേഷൻ ബീം ഡിസൈൻ, കൂടുതൽ ഫലപ്രദം എന്ന് തെളിയിക്കുകയാണ് ഞങ്ങളുടെ നോവ സ്കോഷ്യൻ ഗവേഷക സംഘം.

വെങ്കടേഷ് തൃത്താമര രങ്കനാഥൻ

Cape Breton Cancer Center Nova Scotia Health Authorities Sydney Canada IIT മദ്രാസിൽ നിന്ന് ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം മെമ്മോറിയൽ  യൂണിവേഴ്സിറ്റി ഓഫ് കാനഡയിൽ നിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കി. ക്ലിനിക്കൽ മെഡിക്കൽ ഫിസിക്സിൽ വെസ്റ്റേൺ യൂണിവേഴ്സിറ്റി ഓഫ് ഒന്റാറിയോയുടെ CAMPEP certification. അക്കാദമിക മികവ്, കോൺഫറൻസ് പ്രസന്റേഷൻ, ലീഡർഷിപ് എന്നിവക്ക് 5  കനേഡിയൻ അവാർഡുകൾ, 2 ഇന്റർനാഷണൽ ഫെല്ലോഷിപ്പുകൾ എന്നിവ ലഭിച്ചിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ആവണക്കും ബൾഗേറിയൻ കുട കൊലപാതകവും
Close