
ന്യൂക്ലിയർ റിയാക്ടറുകളുടെ ഡിസൈനിലും പ്രവർത്തനത്തിലുമൊക്കെ ഒരുപാട് വ്യത്യാസങ്ങൾ കഴിഞ്ഞ കുറേ ദശകങ്ങളിൽ വന്നിട്ടുണ്ട്. മർദ്ദം കൂടി അപകടമുണ്ടാക്കാൻ സാധ്യതയുള്ള ജലം, ഘനജലം തുടങ്ങിയവയുടെ ഉപയോഗം കുറച്ച് ലിക്വിഡ് സോഡിയം പോലുള്ള വസ്തുക്കൾ കൂളന്റ് ആയി ഉപയോഗിക്കുന്നവ, ചെറിയ തോതിലുള്ള ഇന്ധനം മാത്രം ഉപയോഗിക്കുന്നതുകൊണ്ട് താരതമ്യേന കൂടുതൽ സുരക്ഷിതമായ മോഡുലാർ റിയാക്ടറുകൾ, പുറമേ നിന്നു വരുന്ന ന്യൂട്രോൺ ബീം ഒരു സ്വിച്ച് ആയി പ്രവർത്തിക്കുന്നതുകൊണ്ട് വളരെ സേഫ് ആയി ഓപ്പറേറ്റ് ചെയ്യാൻ പറ്റുന്ന സബ് ക്രിട്ടിക്കൽ റിയാക്ടറുകൾ തുടങ്ങിയവ അവയിൽ ചിലതാണ്. ഇതെല്ലാം ന്യൂക്ലിയർ എനർജിക്ക് ഒരു ബ്ലാങ്ക് ചെക്ക് കൊടുക്കാനുള്ള കാരണങ്ങൾ അല്ലെങ്കിലും ലോകത്തെ – പ്രത്യേകിച്ച് ഏഷ്യയിലെ – വർദ്ധിച്ചു വരുന്ന ഊർജ്ജ ഉപഭോഗത്തെ കഴിയുന്നത്ര കാർബൺ സൗഹൃദപരമായ രീതിയിൽ നേരിടാനുള്ള ശ്രമങ്ങളിൽ ഇത്തരം “ന്യൂ ജെൻ” ന്യൂക്ലിയർ റിയാക്ടറുകളും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.
ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യു.എ.ഇ (FKSSP, UAE) സംഘടിപ്പിക്കുന്ന LUCA Meet ൽ അത്ര ഡാർക്കാണോ ന്യൂക്ലിയർ എനർജി എന്ന വിഷയത്തിൽ ഡോ. രാജീവ് പാട്ടത്തിൽ ( Professor , Gemini Group Leader, Science and Technology Facilities Council, Rutherford Appleton Laboratory, UK) സംവദിക്കുന്നു.
വീഡിയോ കാണാം
അനുബന്ധ വായനയ്ക്ക്
