Read Time:2 Minute

മനുഷ്യനാഗരികതയുടെ, സംസ്കാരത്തിന്റെ വികാസത്തിൽ ജ്യോതിശാസ്ത്രം ഒട്ടേറെ നിർണായകമായ പങ്കുവഹിച്ചു. നമ്മുടെ സാമൂഹിക പുരോഗതിയും ജ്യോതിശാസ്ത്രരംഗത്തെ അറിവിന്റെ ഖനനവും സംസ്കരണവും പുരാതന കാലത്ത് വൈരുദ്ധ്യാത്മകമായി ഏറെ ബന്ധപ്പെട്ടുമിരുന്നു. അവിടെ നിന്ന് , ആധുനിക പ്രാപഞ്ചികശാസ്ത്രത്തിലേക്ക് നാം മുന്നേറി. അത്യന്താധുനിക ഉപകരണങ്ങളും മാർഗങ്ങളും ഉപയോഗിച്ച് പ്രപഞ്ചത്തെ പൊതുവെയും അവയിലെ അഭുതങ്ങളായ നക്ഷത്രങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനുമുള്ള സാധ്യതകൾ നമുക്കു വഴി തുറന്നു.

മനുഷ്യൻ നക്ഷത്രങ്ങളുടെ ജീവിതത്തെ പഠിച്ചറിഞ്ഞു കടഞ്ഞെടുത്ത അറിവ്, അവയുടെ ജനനം. ജീവിതം, പരിണാമം, മരണം, പുനർജ്ജന്മം ഇവയെല്ലാം സംബന്ധിച്ച അതിശയകരമായ എത്രയോ വസ്തുതകൾ. പുനർജ്ജനി നക്ഷത്രങ്ങളുടെ ചിത്രങ്ങൾ വ്യക്തതയോടെ പകർത്തുന്നതിൽ വരെ നാം വിജയിച്ചിരിക്കുന്നു. ഈ വിശേഷങ്ങളെല്ലാം ആസ്ട്രോ കേരളയുടെ ഏപ്രിൽ ലക്കം പ്രതിമാസ ശാസ്ത്ര പ്രഭാഷണത്തിലൂടെ പങ്കു വയ്ക്കാൻ എത്തുന്നത് സ്വീഡനില്‍ ചാല്‍മേര്‍സ് സാങ്കേതിക സര്‍വ്വകലാശാലയുടെ ഓണ്‍സാല സ്‌പേസ് ഒബ്‌സര്‍വേറ്ററിയില്‍ ഗവേഷണവിദ്യാർത്ഥിയായ രാംലാൽ ഉണ്ണികൃഷ്ണനാണ്.

നക്ഷത്രചരിതങ്ങളും പുനർജ്ജനി നക്ഷത്രങ്ങളുടെ ചുറ്റുമുള്ള പദാര്‍ത്ഥങ്ങളുടെ ഭൗതികഘടനയും രാസപ്രവർത്തനങ്ങളും ഒക്കെ സംബന്ധിച്ചു കൂടുതൽ അറിയാം. കേൾക്കാം. സംവദിക്കാം. ഏവർക്കും സ്വാഗതം.

ഏപ്രിൽ രണ്ട്‌, ശനിയാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക്.

താല്പര്യമുള്ള എല്ലാവരെയും പങ്കെടുപ്പിക്കാൻ ശ്രമിക്കണേ…

ഗൂഗിൾ മീറ്റ് ലിങ്ക് : https://meet.google.com/rxn-jnft-gar


 

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post 1290കോടി പ്രകാശവർഷം അകലെയുള്ള നക്ഷത്രത്തെ ദർശിച്ച് ഹബിൾ സ്പേസ് ടെലിസ്കോപ്പ്
Next post പുനർജ്ജനിക്കുന്ന നക്ഷത്രങ്ങൾ
Close