
പ്രകൃതി പ്രതിഭാസങ്ങളെ സൂക്ഷ്മമായി അറിയാനുള്ള ജിജ്ഞാസയായിരുന്നു സി.വി.രാമന്റെ ഗവേഷണത്തെ നയിച്ചത്. ആ യാത്രയിലെ ഒരു നാഴികക്കല്ലായിരുന്നു രാമൻ പ്രഭാവത്തിന്റെ കണ്ടെത്തൽ. ഇന്ന് ലോകമെമ്പാടുമുള്ള മനുഷ്യർക്കു വിവിധ തരത്തിൽ രാമൻ എഫക്റ്റ് പ്രയോജനപ്പെടുന്നു.
സി വി രാമന്റെ ജീവിതത്തെക്കുറിച്ച്, അദ്ദേഹത്തിന്റെ ഗവേഷണത്തെക്കുറിച്ച്, രാമൻ പ്രഭാവം കൊണ്ട് മനുഷ്യരാശിക്ക് ഉണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് നമ്മോട് സംവദിക്കാൻ ഈ രംഗത്ത് ഗവേഷണം നടത്തുന്ന ഡോ. റെജി ഫിലിപ്പ് (Professor, Raman Research Institute) സംസാരിക്കുന്നു.