
കുട്ടികൾക്കിടയിൽ വർദ്ധിച്ചു വരുന്ന സംഘർഷങ്ങൾ, ഡിജിറ്റൽ അഡിക്ഷൻ, ലഹരി ഉപഭോഗം, ആത്മഹത്യാ പ്രവണതകൾ, വിഷാദം തുടങ്ങിയ കാര്യങ്ങൾ കേരളത്തിൽ ചർച്ചയാവുകയാണ്. നിയന്ത്രണങ്ങൾക്ക് വിധേയമാകാനുള്ള മടി, ജീവിതത്തിലെ ചെറിയ പ്രശ്‌നങ്ങളെപ്പോലും സമചി ത്തതയോടെ നേരിടാനുള്ള കഴിവില്ലായ്‌മ, സിനിമയുടെയും സാമൂഹ്യമാധ്യമങ്ങളുടെയും സ്വാധി നം, അണുകുടുംബങ്ങൾ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ കുടുംബശൈഥില്യങ്ങൾ, വിദ്യാഭ്യാസവ്യവസ്ഥ ഉയർത്തുന്ന സമ്മർദ്ദം തുടങ്ങി നിരവധി കാരണങ്ങൾ ചർച്ചയിൽ ഉയർന്നു വരുന്നുണ്ട്.
അതോടൊപ്പം, കുട്ടികളെ മാത്രം പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ട് വടിയാണ് പരിഹാരം എന്ന പൊതുബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങളുമുണ്ട്. യാഥാർഥ്യബോധത്തോടെ പ്രശ്‌നങ്ങളെ സമീപിച്ച് പരിഹാരം കാണാനുള്ള ശ്രമങ്ങളാണ് ഇക്കാര്യത്തിൽ ഉണ്ടാകേണ്ടത്. അതിനായി ഈ മേഖലയിൽ കൂടുതൽ ഇടപെടുന്ന വിദഗ്‌ധരുമായും കുട്ടികളുൾപ്പെടെയുള്ള ഗുണഭോക്താക്കളുമായും ചർച്ചചെയ്‌ത് വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുകയും അതിൻ്റെ അടിസ്ഥാനത്തിൽ പ്രാദേശികതലത്തിൽ ജനകീയമായ ഒരു ക്യാമ്പയിൻ പരിപാടിക്ക് രൂപം നൽകാനുമുള്ള ശ്രമത്തിന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാകമ്മറ്റി തുടക്കമിടുകയാണ്.
കൗമാരത്തിൻ്റെ സാധ്യതകളേയും ക്രിയാത്മകതയേയും അംഗീകരിക്കുന്ന, അവരെ ചേർത്തുപിടിക്കുന്ന ഒന്നായിരിക്കും അത്. കൗമാരം സംഘർഷങ്ങൾക്കപ്പുറം – Sweet Teen, Dream Teen, Teen Horizon എന്ന വിശാലമായ പ്രമേയം മുന്നോട്ടു വെക്കുന്ന അന്വേഷണം, പഠനം, സെമിനാറുകൾ, പ്രാദേശിക പ്രായോഗിക പ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധ ഘട്ടങ്ങളുള്ള, മെയ് മാസത്തിൽ ആരംഭിക്കുന്ന വിപുലമായ ക്വാമ്പയിനാണ് ലക്ഷ്യമിടുന്നത്. കൂട്ടായ ഇടപെടലുകളോടെ മാത്രം വിജയിപ്പിക്കാനാവുന്ന ഒന്നാണ് ഇത്. അതുകൊണ്ടുതന്നെ. വിപുലമായ ജനകിയ സംഘാടകസമിതിക്ക് മലപ്പുറം ജില്ലയിൽ ഇതിനായി രൂപം നൽകിയിട്ടുണ്ട്. 2025 മെയ് 24,25 തിയ്യതികളിൽ മലപ്പുറം സിവിൽ സ്റ്റേഷനിലെ ആസൂത്രണ സമിതി ഹാളിൽ സംഘടിപ്പിക്കുന്ന ദ്വിദിന സിമ്പോസിയമാണ് ഈ ക്യാമ്പയിനിലെ ആദ്യപരിപാടി. പ്രശ്‌നാവതരണങ്ങൾ, വിശകലനങ്ങൾ, കണ്ടെത്തലുകൾ എന്നിവയിലുന്നുന്ന ഈ സിമ്പോസിയം പ്രാദേശികതല പ്രായോഗിക പ്രവർത്തനങ്ങൾക്കുള്ള വഴിതെളിച്ചമാകും. ഈ സിമ്പോസിയത്തിൽ പങ്കെടുക്കുന്ന തിനും തുടർന്നുള്ള ക്യാംപയിൻ പ്രവർത്തനങ്ങളിൽ കണ്ണിചേരുന്നതിനും താങ്കളെ സ്നേഹപൂർവം ക്ഷണിക്കുന്നു.

വിവരങ്ങൾക്ക് : സുനിൽ സി.എൻ (ജനറൽ കൺവീനർ, സംഘാടകസമിതി) – 9446426418 അനൂപ് എൻ (കൺവീനർ, സെമിനാർ) +918086500321
8 സെഷനുകള്









