പൂക്കളുടെ ‘സമ്മതം’: തേനീച്ചകൾ പഠിപ്പിക്കുന്ന പാഠം!

പ്രകൃതിയിലെ ചെറിയ ജീവികളായ തേനീച്ചകളും ശലഭങ്ങളും നമ്മെ അത്ഭുതപ്പെടുത്തും. അവ സമ്മതത്തിൻ്റെ കാര്യത്തിൽ മാതൃകാപരമായ സ്വഭാവമാണ് കാണിക്കുന്നത്! അതെങ്ങനെയാണ് പൂക്കളും തേനീച്ചകളും തമ്മിൽ ഈ ‘സമ്മതം’ കൈമാറുന്നത്? നമുക്ക് നോക്കാം

കാലം തെറ്റുന്നുവോ കണിക്കൊന്നയ്ക്കും?

കഠിനമായ സാഹചര്യങ്ങളെപ്പോലും അതിജീവിക്കാൻ കഴിവുള്ള കണിക്കൊന്ന, മാറുന്ന കാലാവസ്ഥയോടും പൊരുത്തപ്പെട്ട് ഇനിയും നമ്മുടെ വിഷുവാഘോഷത്തിനു സുവർണ്ണശോഭ പകരുമെന്ന് നമുക്കു പ്രത്യാശിക്കാം.  എന്നാൽ ഈ പ്രത്യാശ നിലനിൽക്കണമെങ്കിൽ, പ്രകൃതിയുടെ താളം ഇനിയും തെറ്റാതിരിക്കാൻ, നമ്മുടെ ഭൂമിയെ സംരക്ഷിക്കാൻ ആഗോളതാപനത്തിനും കാലാവസ്ഥാവ്യതിയാനത്തിനും കാരണമാകുന്ന പ്രവർത്തനങ്ങൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. കണിക്കൊന്ന നൽകുന്ന ഈ മഞ്ഞക്കാർഡ് ഒരു മുന്നറിയിപ്പായി കണ്ട് പ്രകൃതി സംരക്ഷണത്തിനായി നമുക്കോരോരുത്തർക്കും പ്രവർത്തിക്കാം

ആവണക്കും ബൾഗേറിയൻ കുട കൊലപാതകവും

നമ്മുടെ നാട്ടിലെല്ലാം സർവ്വ സധാരണമായ ആവണക്കിന്റെ (Ricinus communis) വിത്തിൽ അടങ്ങിയിരിക്കുന്ന ഒരു ഘടകമാണ് മാർക്കോവിനേ കൊലപ്പെടുത്താൻ ഉപയോഗിച്ചിരുന്ന റൈസിൻ. ഇത് കോശങ്ങളിലെ പ്രോട്ടീൻ നിർമ്മാണം തടസ്സപ്പെടുത്തുന്നത് വഴി ശരീരത്തിൻറെ പ്രവർത്തനങ്ങൾ താറുമാറാക്കുകയും അതുവഴി മരണ കാരണമാവുകയും ചെയ്യും. ഒരു പക്ഷേ ഏറ്റവും മാരകമായ സസ്യജന്യ വിഷം ഏതാണ് എന്ന് ചോദിച്ചാൽ, റൈസിൻ എന്ന് തന്നെയാവും ഉത്തരം

വിത്ത് കൊറിയർ സർവ്വീസ്

വിത്തു വിതരണത്തിന് പല ചെടികളും ഇതുപോലെ ഒരു വിദൂര വിതരണവും ഒരു ലോക്കൽ ഡെലിവറിയും ചെയ്യുന്നുണ്ട്. Diplochory എന്നാണ് ഈ സംവിധാനത്തിന് ശാസ്ത്രീയമായി വിളിക്കുന്നത്. ഇതെങ്ങിനെയാണ് സംഗതി എന്ന് നോക്കാം.

Close