Read Time:8 Minute

ഈ പഴഞ്ചൊല്ല് പൊതുവെ മലയാളികൾക്കു സുപരിചിതമാണ്. കാരസ്‌കരം എന്നത് കാഞ്ഞിര മരത്തിന്റെ സംസ്‌കൃത പദമാണ്. അടിമുടി കയ്പ്പ് രസം കലർന്നമരമാണ് കാഞ്ഞിരം എന്നാൽ കേരളത്തിൽ ചില ഇടങ്ങളിൽ കയ്പ്പ് രസമില്ലാത്ത കാഞ്ഞിരമരം ഉള്ളതായി വിശ്വസിക്കുന്നവരും ഉണ്ട്.

വടകര താലൂക്കിൽ തച്ചോളി ഓതേനന്റെ തറവാടായ തച്ചോളി മാണിക്കോത്ത് പറമ്പിലെ  കാഞ്ഞിരമരത്തിന്റെ  ഇലകൾക്ക്  അവിടുത്തെ ഉത്സവസമയത്ത്  കയ്പ്പ് രസം ഇല്ല എന്ന ഐതീഹ്യത്തിൽ തുടങ്ങി  തുഞ്ചൻ പറമ്പിലും, പാക്കനാരുടെ ശവകുടീരത്തിലും മറ്റനവധി ക്ഷേത്രങ്ങളേയും ബന്ധിപ്പിച്ചു നീളുന്നു മലയാളികൾക്ക് കാഞ്ഞിരത്തിന്റ മാഹാത്മ്യം. ശാസ്ത്രീയമായി പറഞ്ഞാൽ കാഞ്ഞിരത്തിന്റെ ശാസ്ത്രീയ നാമം Strychnos nux-vomica L. എന്നാണ്.

അടിമുടി കയ്പ്പേറിയ ഇലയും കായും വേരുമുള്ള ഈ മരം Loganiaceae എന്ന സസ്യ കുടുംബത്തിലെ ഒരു അംഗമാണ്. ഏകദേശം ഇരുപത് മീറ്റർ വരെ ഉയരത്തിൽ ശാഖോപശാഖകളായി വളരുന്ന ഒരു ഇടത്തരം വൃക്ഷമാണിത്. മരത്തിന്റെ തൊലി നേർത്തതും ചാര നിറത്തോടു കൂടിയതുമാണ്. കടുത്ത പച്ച നിറവും തിളങ്ങുന്ന പ്രതലവും ഉള്ള ഇലകൾ വൃത്താകൃതിയിലായി കാണപ്പെടുന്നു. ഉരുണ്ട മഞ്ഞ നിറത്തിലുള്ള കായ ആകൃഷ്ടമാണെങ്കിലും അവയിൽ ആണ് കൂടുതൽ വിഷം അടങ്ങിയിട്ടുള്ളത്. ഇവയുടെ വിത്ത് ഔഷധമൂല്യം ഉള്ളതായതിനാൽ കയറ്റുമതി സാധ്യത ഉള്ള ഒരു വൃക്ഷം കൂടി ആണ് ഇത്. കാഞ്ഞിരം രണ്ടുതരമുണ്ട്. മരക്കാഞ്ഞിരവും വള്ളിക്കാഞ്ഞിരവും (Strychnos bourdilloni) . കേരളത്തിൽ നാട്ടിലും, കാട്ടിലും ഇത് കാണപ്പെടുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്യൻ യൂണിയൻ, ഫുജിയാൻ, ഗ്വാങ്‌ഡോംഗ്, ഗ്വാങ്‌സി, ഹൈനാൻ, നോർത്ത് ഓസ്‌ട്രേലിയ, തായ്‌വാൻ, കൂടാതെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഏഷ്യയിലുടനീളവും ഈ ചെടി വാണിജ്യപരമായി കൃഷി ചെയ്യുന്നു . വിവിധ രാജ്യങ്ങളിലെ പരമ്പരാഗത, നാടോടിക്കഥകളിലെ ഔഷധങ്ങളിൽ കാഞ്ഞിരമരത്തെ പരാമർശിക്കുന്നതായി കാണാം.

കാഞ്ഞിരത്തിന്റെ കായകൾ കടപ്പാട് : കാക്കര, വിക്കിമീഡിയ

 പൊതുവെ ഒരു ചെടിയുടെ ഇലയോ വേരോ പൂവോ കായോ കഴിച്ചാൽ എന്ത് സംഭവിക്കാൻ ആണ് എന്നൊരു തോന്നൽ പൊതു സമൂഹത്തിൽ ഉണ്ട്. പ്രകൃതിജന്യമായ എല്ലാം നമ്മുടെ ശരീരത്തിന് സുരക്ഷ നൽകുന്നു എന്ന ഒരു മിഥ്യ ധാരണയും നമുക്കിടയിൽ സാധാരണമാണ് . എന്നാൽ ചില ചെടികളുടെ പൂവിലും കടയിലും വേരിലും അടങ്ങിയിരിക്കുന്ന ഘടകങ്ങൾക്ക് നമ്മുടെ ജീവൻ തന്നെ എടുക്കാൻ ശേഷിയുണ്ടെന്ന യാഥാർഥ്യം നമ്മൾ മനസിലാക്കണം. ശാസ്ത്രീയമായി ശുദ്ധികരിക്കാതെ ചെടിയുടെ ചാറ് ഉപയോഗിക്കുന്നത് കരളിനും വൃക്കകൾക്കും ദോഷമാണെന്ന സത്യം നമ്മൾ മനസിലാക്കേണ്ടതുണ്ട്.

കാഞ്ഞിരത്തെ വിഷമയം ആക്കുന്നത് അതിൽ അടങ്ങിയിരിക്കുന്ന Strychnine എന്നറിയപ്പെടുന്ന വിഷമയമായ ആൽക്കലോയിഡ് ആണ്. കാഞ്ഞിരത്തിന്റെ വിശദമായ ഫൈറ്റോകെമിക്കൽ പഠനം ഇതുവരെ റിപ്പോർട്ട്‌ ചെയ്യ്തിട്ടില്ല. മാത്രമല്ല വ്യത്യസ്തമായ ഘടനകളിലുള്ള ഇൻഡോൾ ആൽക്കലോയ്ഡുകൾ ഈ വൃക്ഷത്തിൽ അടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഏതാനം ദശകങ്ങളിൽ നിന്നുമുള്ള പഠനങ്ങൾ നോക്കിയാൽ 90 ൽ അധികം രാസസംയുക്തങ്ങൾ ഈ വൃക്ഷത്തിൽ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

ചെടികളിൽ നിന്ന് എടുക്കുന്ന സത്തിൽ പലതരം രസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അവയിൽ പലതും വിഷമയമായതാണ്. കാഞ്ഞിരത്തിൽ സ്ട്രൈക്നൈൻ കൂടാതെ ബ്രൂസിൻ എന്ന ആൽക്കലോയിഡും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇവയുടെ സത്തു ഉള്ളിൽ ചെല്ലുന്നത് ആരോഗ്യത്തിന് അപകടമാകുന്നു. ഈ രണ്ടു ആൽക്കലോയിഡും ന്യൂറോടോക്സിറ്റി (nuerotoxicity) ഉള്ളവയായതിനാൽ നാഡി, മസ്തിഷ്ക കേന്ദ്രങ്ങളെ പ്രതികൂലമായി ബാധിക്കുന്നു എന്നു പഠനങ്ങൾ പറയുന്നു.

കാഞ്ഞിരത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള പഠനങ്ങൾ ഇവയ്ക്കു ആന്റി മൈക്രോബിയൽ ആന്റി ഇൻഫ്ലമേറ്ററി ആന്റി കാൻസർ എന്നിങ്ങനെ ഗുണങ്ങൾ ഉണ്ടെന്നു പറയുന്നു എങ്കിലും കാഞ്ഞിരത്തെ വിഷ സസ്യമായി തരംതിരിച്ചിരിക്കുന്നതിനാൽ, ഉചിതമായ നിർജ്ജീവീകരണ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് അതിന്റെ വിഷ ഇഫക്റ്റുകൾ കുറയ്ക്കുന്നതിന് വളരെയധികം ശ്രദ്ധ ആവശ്യമാണ്. ഒരു കാരണവശാലും ഇവയുടെ ശുദ്ധികരിക്കാത്ത സത്തോ മറ്റുഭാഗങ്ങളോ ഉപയോഗിക്കരുത്.

അധിക വായനയ്ക്

  1.  Patel DK, Patel K, Duraiswamy B. Phytochemical analysis and standardization of Strychnos nux-vomica extract through HPTLC techniques. Asian Pac J Trop Dis 2012;2:S56-S60. >>>
  2. Kumar A, Sinha BN. Ayurvedic processing of nux vomica: qualitative and quantitative determination of total alkaloidal contents and relative toxicity. Malay J Pharm Sci 2009;7:83-98. >>>
  3. Kushwaha RK, Berval R, Sharma A. The therapeutic and toxicological effect of kupilu (Strychnos nux-vomica L.)-A review. Ayushdhara 2014;1:1-4. >>>
  4. Yang GM, Tu X, Liu LJ. Two new bisindole alkaloids from the seeds of Strychnos nux-vomica. Fitoterapia 2010;81:932-6. >>>

മറ്റു ലേഖനങ്ങൾ

Happy
Happy
83 %
Sad
Sad
0 %
Excited
Excited
17 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post നൊബേൽ പുരസ്കാരം 2024 – പ്രഖ്യാപനം ഒക്ടോബർ 7 മുതൽ
Next post കൃത്രിമ വിപ്ലവം: അധികാരം, രാഷ്ട്രീയം, നിർമ്മിതബുദ്ധി
Close