സ്റ്റീഫൻ ഹോക്കിങ്ങിന് ആദരാഞ്ജലികള്‍
വിഖ്യാതനായ ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫൻ വില്യം ഹോക്കിങ്ങ് അന്തരിച്ചു. 2018 മാർച്ച് 14 നു്, 76-ാം വയസ്സിലായിരുന്നു അന്ത്യം.
തമോഗർത്തങ്ങളെക്കുറിച്ചുള്ള പല വിവരങ്ങളും ഹോക്കിംഗിന്റെ സംഭാവനയാണ്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ ഗണിതശാസ്ത്രത്തിലെ ലുക്കാഷ്യൻ പ്രഫസർ സ്ഥാനം വഹിച്ചു വരികയായിരുന്നു. കാലത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം ഇദ്ദേഹത്തിന്റെ പ്രശസ്തമായ ഗ്രന്ഥമാണ്. നാഡീ കോശങ്ങളെ നശിപ്പിക്കുന്ന അമയോട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് എന്ന മാരകരോഗം ബാധിച്ചിരുന്ന അദ്ദേഹം, ഈ രോഗം ബാധിച്ച് ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരുന്ന വ്യക്തിയെന്ന നിലയില്‍ വൈദ്യശാസ്ത്രരംഗത്ത് വിസ്മയമായിരുന്നു.

പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ, തമോഗർത്തങ്ങളുടെ പിണ്ഡം, ചാർജ്ജ്, കോണീയസംവേഗബലം എന്നിവയെകുറിച്ചുള്ള പഠനങ്ങൾ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രമുഖ സംഭാവനകള്‍. ഭീമമായ ഗുരുത്വാകർഷണബലമുള്ള തമോഗർത്തങ്ങൾ ചില വികിരണങ്ങൾ പുറത്തുവിടുന്നുണ്ടെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു.
ഈ നൂറ്റാണ്ടിലെ മഹാനായ ശാസ്ത്രജ്ഞന് ലൂക്കയുടെ ആദരം
Related

സ്റ്റീഫൻ ഹോക്കിംങ് ഒരു വൈദ്യശാസ്ത്ര വിസ്മയം
2018 മാർച്ച് 14 നു് അന്തരിച്ച, വിഖ്യാതനായ ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫൻ വില്യം ഹോക്കിംങിനെ ഡോ. ബി. ഇക്ബാല്‍ അനുസ്മരിക്കുന്നു.

സ്റ്റീഫൻ ഹോക്കിംഗിന്റെ സിദ്ധാന്തത്തിന് അര നൂറ്റാണ്ടിനു ശേഷം സ്ഥിരീകരണം.
2015 സപ്തംബർ 14 ന് ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷനൽ വേവ് ഒബ്സർവേറ്ററി (LIGO) ആദ്യമായി കണ്ടെത്തിയതും GW 150914 എന്ന് നാമകരണം ചെയ്യപ്പെട്ടതുമായിരുന്ന ഗുരുത്വ തരംഗത്തെ പഠന വിധേയമാക്കിയാണ് ഹോക്കിംഗിന്റെ തമോഗർത്തങ്ങൾ സംബന്ധിച്ച ഏരിയ സിദ്ധാന്തം ഇപ്പോൾ സ്ഥിരീകരിച്ചത്.

തമോദ്വാരങ്ങളും പെൻറോസ് സിദ്ധാന്തവും
. ഐൻസ്റ്റൈന്റെ സിദ്ധാന്തത്തിൽ നിന്നുകൊണ്ട് പരിശോധിച്ചാൽ സിംഗുലാരിറ്റിയെ അങ്ങനെയൊന്നും ഒഴിവാക്കാൻ കഴിയില്ലെന്ന് പെൻറോസ് സ്ഥാപിച്ചു. 55 വർഷം മുമ്പ് 1965 - ലായിരുന്നു ഇത്. അന്ന് അതിനു വേണ്ടി ഗണിതത്തിൽ ചില പുതു രീതികൾ തന്നെ പെൻറോസ് അവതരിപ്പിച്ചിരുന്നു.