2015 മാര്‍ച്ച് 9 ന് അബുദാബിയില്‍ നിന്ന് യാത്രയാരംഭിച്ച സൗരോര്‍ജ വിമാനമായ സോളാര്‍ ഇംപള്‍സ്-2 (HB-SIB) ലോകം ചുറ്റി 2016 ജൂലൈ 26 ന് അബൂദാബിയില്‍ തിരിച്ചെത്തി. പൂര്‍ണമായും ഉത്തരാര്‍ധ ഗോളത്തിനു മുകളിലൂടെയുള്ള യാത്രയില്‍ പന്ത്രണ്ട് സ്റ്റോപ്പുകളാണ് ഉണ്ടായിരുന്നത്. ഒരാള്‍ക്കു മാത്രം യാത്ര ചെയ്യാന്‍ കഴിയുന്ന ഈ സൗരോര്‍ജ വിമാനത്തില്‍ പൈലറ്റുമാരായ ബോര്‍ഷ്‌ഹെര്‍ഗും പിക്കാര്‍ഡും മാറിമാറിയാണ് പറന്നത്. കാലാവസ്ഥ അനുകൂലമാകുമ്പോഴാണ് വിമാനം പറത്തുത്. അതുകൊണ്ടുതന്നെ ചില സ്റ്റോപ്പുകളില്‍ വിമാനം ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. മണിക്കൂറില്‍ 50 മുതല്‍ 100 വരെ കിലോമീറ്റര്‍ വേഗതിലാണ് സോളാര്‍ ഇംപള്‍സ്-2 പറന്നത്. പസഫിക്, അറ്റ്‌ലാന്റിക് സമുദ്രങ്ങള്‍ക്കു മുകളിലൂടെ തുടര്‍ച്ചയായി അഞ്ച് പകലും അഞ്ച് രാത്രിയും നിലത്തിറക്കാതെയാണ് വിമാനം പറത്തിയത്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വായിക്കാം.

സോളാര്‍ ഇംപള്‍സ് പദ്ധതി
സൗരോര്‍ജ വിമാനം വികസിപ്പിക്കാനുള്ള യൂറോപ്യന്‍ പദ്ധതിയാണ് സോളാര്‍ ഇംപള്‍സ്. 1999 ല്‍ ലോകം ചുറ്റിയുള്ള ബലൂൺ യാത്രയ്ക്ക് ചുക്കാന്‍ പിടിച്ച ബെര്‍ട്രാന്‍സ് പിക്കാര്‍ഡ് ആണ് ഈ പദ്ധതിയുടെ തലവന്‍. 2010 ജൂലൈ 7 ന് സൗരോര്‍ജം ഉപയോഗിച്ച് പറക്കുന്ന സോളാര്‍ ഇംപള്‍സ്-1 (HB-SIB) എന്ന വിമാനം സ്വിറ്റ്‌സര്‍ലണ്ടിലെ പയേൺ വിമാനത്താവളത്തിനു മീതെ കുത്തനെ ദീര്‍ഘവൃത്താകാരത്തില്‍ 24 മണിക്കൂറിലേറെ പരീക്ഷണപ്പറക്കല്‍ നടത്തി. ഇന്ധനമില്ലാതെ ലോകം ചുറ്റിപ്പറക്കുന്നതിന് മുന്നോടിയായിരുന്നു ഇത്. രാത്രിയും പകലും ഇന്ധനമില്ലാതെ സൗരോര്‍ജം മാത്രമുപയോഗിച്ച് പറക്കുക എന്നതായിരുന്നു പരീക്ഷണത്തിന്റെ ലക്ഷ്യം. സ്വിറ്റ്‌സര്‍ലണ്ടിലെ പയേൺ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 27,900 അടി ഉയരത്തില്‍ എത്തിക്കാനും രാത്രിയില്‍ 4,920 അടി താഴേക്ക് കൊണ്ടുവരാനുമായിരുു തീരുമാനം.
[box type=”success” align=”” class=”” width=””]ഇന്ധനം വേണ്ടാത്ത സോളാര്‍ ഇംപള്‍സിന്റെ ശക്തി 12,000 സൗരോര്‍ജ ബാറ്ററികളാണ്. സൗരോര്‍ജ സെല്ലുകളില്‍ സംഭരിച്ച ഊര്‍ജമാണ് സോളാര്‍ ഇംപള്‍സിന്റെ രാത്രി സഞ്ചാരത്തിന് തുണയായത്. തുടര്‍ച്ചയായി 26 മണിക്കൂറിലേറെ ഒരാള്‍ക്കു മാത്രം ഇടമുള്ള കോക്പിറ്റിലിരുന്ന് വിമാനം പറത്തിയത് ആന്ദ്രേ ബോഷ് ബെര്‍ഗ് എന്ന പൈലറ്റായിരുന്നു.[/box]
വിമാനം പുറപ്പെടുമ്പോഴുള്ള വേഗത മണിക്കൂറില്‍ 35 കിലോമീറ്ററും പരമാവധി വേഗത മണിക്കൂറില്‍ 70 കിലോമീറ്ററുമാണ്. 12 കിലോമീറ്റര്‍ (39,000 അടി) ഉയരത്തില്‍ വരെ വിമാനത്തിന് പറക്കാന്‍ കഴിയും. 2011 ലായിരുന്നു വിമാനത്തിന്റെ ആദ്യത്തെ അന്താരാഷ്ട്ര യാത്ര. 2012 ല്‍ സ്വിറ്റ്‌സര്‍ലണ്ടില്‍ നിന്ന് സ്‌പെയിന്‍ വരെ 1,116 കിലോമീറ്റര്‍ പറന്നു. സ്‌പെയിനില്‍ നിന്ന് മൊറോക്കോയിലേക്ക് വന്‍കരകള്‍ താണ്ടിയ ആദ്യയാത്രയും 2012 ല്‍ ആയിരുന്നു. 2013 മെയ് മാസത്തില്‍ സോളാര്‍ ഇംപള്‍സ് 1,541 കിലോമീറ്റര്‍ സഞ്ചരിച്ച് ചരിത്രം കുറിച്ചു. യു.എസിലെ ഫീനിക്‌സില്‍ നിന്ന് ഡാലസ് വരെയായിരുന്നു ഈ യാത്ര.
സോളാര്‍ ഇംപള്‍സ്-2
![By Cuhlik (Own work) [CC BY-SA 4.0 (http://creativecommons.org/licenses/by-sa/4.0)], via Wikimedia Commons SolarImpulse2Route | By Cuhlik via Wikimedia Commons](https://upload.wikimedia.org/wikipedia/commons/e/e7/SolarImpulse2Route.jpg)
ഈ വിമാനത്തിന്റെ പരമാവധി ടേക്ക്-ഓഫ് ഭാരം 2300 കിലോഗ്രാമാണ്. 633 കിലോ ഗ്രാം ഭാരമുള്ള നാല് 41kWh ലിഥിയം-അയോൺ ബാറ്ററികളും നാല് ഇലക്ട്രിക് മോട്ടോറുകളും വിമാനത്തിലുണ്ട്. ഇവ ചേർന്ന് 13 kW ഊര്‍ജം നല്‍കും. പ്രൊപല്ലറിന്റെ വ്യാസം നാല് മീറ്ററാണ്. ടേക്ക്-ഓഫ് സമയത്തെ വേഗത മണിക്കൂറില്‍ 36 കിലോമീറ്ററും പരമാവധി വേഗം മണിക്കൂറില്‍ 140 കിലോമീറ്ററുമാണ്.
ചിത്രങ്ങള്‍


