Read Time:2 Minute

ഹിമാലയ ചൈന ഭാഗങ്ങളിലായി കാണപ്പെടുന്ന മോർഷെല്ല എസ്ക്യൂലെന്റ അഥവാ ‘ഗുച്ചി’ എന്ന ഭക്ഷണയോഗ്യമായ കൂണിന്റെ ഹൃദയ സംരക്ഷണപാടവത്തെയും അതിന്റെ പ്രവർത്തനത്തെ കുറിച്ചും ഉള്ള അവതരണം. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ സ്നേഹ ദാസ് (Amala Cancer Research Centre Society Amala Nagar, Thrissur) – നടത്തിയ അവതരണം. കേരള സയൻസ് സ്ലാമിൽ ഒന്നാം സ്ഥാനം ലഭിച്ചത് ഈ അവതരണത്തിനായിരുന്നു.

ക്യാൻസർ രോഗികളുടെ ഹൃദയാരോഗ്യത്തിന് കൂണുകൾ എങ്ങനെ ഫലപ്രദമാകും എന്നുള്ളതാണ് എന്റെ ഗവേഷണ വിഷയം . കീമോതെറാപ്പി നടത്തി വരുന്ന ക്യാൻസർ രോഗികളിൽ ഹൃദ്യാഘാതവും മറ്റു ഹൃദയ സംബന്ധ രോഗങ്ങളും സ്ഥിരം വിരുന്നുകാരാണ് . കുറുന്തോട്ടിക്ക് തന്നെ വാതം പിടിച്ചാൽ എന്തുചെയ്യാനാലേ? ഇവയിൽ നിന്നും മോചനം ലഭിക്കാൻ ആയി കീമോതെറാപ്പി ഒഴിവാക്കുക എന്നത് സംഭവ്യമല്ല. ആയതിനാൽ ഈ ആഘാതങ്ങളെ ചെറുത്ത് നിൽക്കുവാനുള്ള മറുമരുന്ന് കണ്ടുപിടിക്കുകയാണ് ഏക മാർഗ്ഗം. അങ്ങനെ ഞങ്ങളുടെ ഗവേഷണ കേന്ദ്രത്തിൽ നടത്തിയ പഠനങ്ങളെ ആസ്പദമാക്കി ഹിമാലയ ചൈന ഭാഗങ്ങളിലായി കാണപ്പെടുന്ന മോർഷെല്ല എസ്ക്യൂലെന്റ അഥവാ ‘ഗുച്ചി’ എന്ന ഭക്ഷണയോഗ്യമായ കൂണിന്റെ ഹൃദയസംരക്ഷണപാടവത്തെയും അതിന്റെ പ്രവർത്തനത്തെ കുറിച്ചും ആണ് എന്റെ അവതരണം. ചൈനക്കാർ പരമ്പരാഗത ചികിത്സയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ കേമനെ കുറിച്ചാവട്ടെ നമ്മുടെ ചർച്ചാവിഷയം.

KERALA SCIENCE SLAM FINAL – DEC 14 – IIT PALAKKAD

സ്നേഹ ദാസ്

Amala Cancer Research Centre Society Amala Nagar, Thrissur
തൃശൂർ അമല ക്യാൻസർ റിസർച്ച് സെന്ററിലെ ഗവേഷണ വിദ്യാർത്ഥിയാണ്. വിവിധതരം കൂണുകളുടെ ഔഷധഗുണങ്ങൾ ആസ്‌പദമാക്കി ഗവേഷണം നടത്തി വരുന്നു. 3 അന്താരാഷ്ട്ര ജേർണൽ പ്രസിദ്ധീകരണവും, 1 പേറ്റൻ്റും ഉണ്ട്. ക്യാൻസർ, കാർഡിയോപ്രോട്ടക്ഷൻ തുടങ്ങിയ തലങ്ങളിൽ ഗവേഷണം ആസ്വാദ്യകരമാക്കാൻ ആഗ്രഹിക്കുന്നു.

Happy
Happy
50 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post 2025-ലെ ആകാശ വിസ്മയങ്ങൾ
Next post ബൗദ്ധിക സ്വത്ത് സംരക്ഷണവും പേറ്റന്റും
Close