Read Time:3 Minute

ജി.ഗോപിനാഥന്‍

സൗരോർജ്ജ മേഖലയെ 40 കൊല്ലമായി അലട്ടുന്ന ഒരു പ്രശ്നത്തിന് പരിഹാരമായി എന്നാണ് വാർത്ത.

സൗരോർജ്ജ പാനലുകളുടെ ക്ഷമത വർദ്ധിപ്പിക്കാനുള്ള പരിശ്രമങ്ങളെ തടസപ്പെടുത്തുന്ന ഒരു പ്രധാന ഘടകം കഴിഞ്ഞ വര്‍ഷം കണ്ടെത്തിയത്രേ. സോളാർ പാനലുണ്ടാക്കാനുപയോഗിക്കുന്ന സിലിക്കണിലുള്ള, ഇതുവരെ ശ്രദ്ധിക്കപ്പെടാതിരുന്ന, ഒരു തകരാറ് കണ്ടെത്തിയിരിക്കുന്നു. പാനലിന്റെ കാര്യക്ഷമതയിൽ ആദ്യ മണിക്കൂറുകളിൽ ഉണ്ടാകുന്ന 2% ഇടിവിന് (Light Induced Degradation- LID) കാരണം ഈ തകരാറായിരുന്നു. ഇതുമൂലം ഉണ്ടാകുന്ന ആകെ നഷ്ടം അതി ഭീമമാണ്. ലോകത്താകമാനം സ്ഥാപിക്കപ്പെട്ടിരിക്കുന്ന പാനലുകളുടെ എണ്ണത്തെ ഈ രണ്ടുശതമാനവുമായി ഗുണിക്കുമ്പോൾ കിട്ടുന്നത് വലിയ അളവ് ഊർജ്ജമാണ്- അനേകം ഗിഗാവാട്ടുകൾ വരും ഇത്. ഇംഗ്ലണ്ടിലുള്ള മൊത്തം 15 ആണവനിലയങ്ങളുണ്ടാക്കുന്ന ഊർജ്ജത്തേക്കാൾ അധികം.

നാലു ദശകങ്ങളിലായി നടന്ന നിരവധി ഗവേഷണങ്ങൾക്കു കാണാൻ പറ്റാത്ത സിലിക്കണിലെ ഈ തകരാറ് സമീപകാലത്തു നടത്തിയ ഡീപ്പ് ലെവൽ ട്രാൻസിയെന്റ് സ്പെക്ട്രോസ്കോപ്പി (DLT) ഉപയോഗിച്ചാണ് തിരിച്ചറിഞ്ഞത്. ഇലക്ട്രിക്കൽ- പ്രകാശ സാങ്കേതികവിദ്യകളുടെ സംയുക്ത പ്രയോഗമാണ് ഇത്.  സൂര്യപ്രകാശപതനത്തിന്റെ ഫലമായി ഇലക്ട്രോണുകൾ പ്രവഹിക്കാൻ തുടങ്ങുമ്പോൾ ആ പ്രവാഹത്തെ തടഞ്ഞുവയ്ക്കുകയും, അങ്ങനെ ഊർജ്ജോല്പാദനം കുറയുകയും ചെയ്യുന്നു എന്നതാണ് അവസ്ഥ. സൗരോർജ്ജപാനൽ ചൂടാകുന്നതുവരെ ഇത് തുടരുന്നു എന്നാണ് ഗവേഷകർ കണ്ടെത്തിയത്. തങ്ങൾ പ്രശ്നം കണ്ടെത്തി, ഇനിയത് പരിഹരിക്കേണ്ടത് എൻജിനീയർമാരുടെ പണിയാണ് എന്ന് ഗവേഷണത്തിൽ പങ്കാളിയായ മാഞ്ചെസ്റ്റർ യൂണിവേഴ്സിറ്റിയിലെ ഇയാൻ ക്രോവ് പറഞ്ഞു.

ഉയർന്ന ഗുണമേന്മയുള്ള സിലിക്കൺ കൂടുതൽ കാലം നിലനിൽക്കുമെന്നും അവർ കണ്ടെത്തി. കൂടാതെ ഇരുട്ടുസമയത്ത് പാനലിനെ ചൂടാക്കുന്നത് ഈ കെണിയിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കും.


അധികവായനയ്ക്ക്

  1. sciencealert – After 40 Years of Hunting, Scientists Identify a Key Flaw in Solar Panel Efficiency
  2. AIP – Journal of Applied Physics: Identification of the mechanism responsible for the boron oxygen light induced degradation in silicon photovoltaic cells
Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കുഞ്ഞിനെ കൊല്ലുന്ന അമ്മമാർ
Next post ഗഗൻയാൻ ഒരുങ്ങുന്നു
Close