Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
embryonic membranesഭ്രൂണസ്‌തരങ്ങള്‍.ഭ്രൂണ വികാസ വേളയില്‍ രൂപംകൊള്ളുന്ന സ്‌തരങ്ങള്‍. ഉദാ: അമ്‌നിയോണ്‍, കോറിയോണ്‍, അല്ലെന്‍ടോയ്‌സ്‌.
emerald മരതകം. ഒരു രത്‌നക്കല്ല്‌
emery എമറി.കോറണ്ടം എന്ന ഖനിജത്തിന്റെ ഇരുണ്ട നിറമുള്ള നേര്‍ത്ത തരികളും ഇരുമ്പ്‌ ഓക്‌സൈഡും കലര്‍ന്ന ഖനിജസങ്കരം. ചുണ്ണാമ്പുകല്ലിലും ആഗ്നേയശിലയിലെ വിഭജനപാളികളിലും വന്‍തോതില്‍ കാണപ്പെടുന്നു.
emigrationഉല്‍പ്രവാസം.ഒരു ജീവിഗണത്തില്‍ നിന്ന്‌ പുറത്തേക്കുള്ള ജീവികളുടെ സഞ്ചാരം.
emission spectrum.ഉത്സര്‍ജന സ്‌പെക്‌ട്രം.ഒരു പദാര്‍ഥം ഉത്സര്‍ജിക്കുന്ന വിദ്യുത്‌ കാന്തിക തരംഗങ്ങള്‍. ഓരോ പദാര്‍ഥത്തിനും സവിശേഷമായ ഉത്സര്‍ജന സ്‌പെക്‌ട്രം ഉണ്ടാകും. തന്മാത്രകളോ ആറ്റങ്ങളോ ഉയര്‍ന്ന ഊര്‍ജനിലയില്‍ നിന്ന്‌ താഴ്‌ന്ന ഊര്‍ജനിലയിലേക്ക്‌ മാറുമ്പോഴാണ്‌ ഉത്സര്‍ജന സ്‌പെക്‌ട്രം ഉണ്ടാകുന്നത്‌.
emissivityഉത്സര്‍ജകത.ഒരു പ്രതലത്തിന്റെ യൂണിറ്റ്‌ വിസ്‌തീര്‍ണത്തില്‍ നിന്ന്‌ ഒരു സെക്കന്റില്‍ ഉത്സര്‍ജിക്കപ്പെടുന്ന ഊര്‍ജവും അതേ താപനിലയില്‍ത്തന്നെയുള്ള ഒരു ശ്യാമവസ്‌തുവില്‍ നിന്ന്‌ ഉത്സര്‍ജിക്കപ്പെടുന്ന ഊര്‍ജവും തമ്മിലുള്ള അനുപാതം.
emitter എമിറ്റര്‍.ഉത്സര്‍ജകം. ഉദാ: പ്രകാശ ഉത്സര്‍ജകം. bipolar transistor നോക്കുക.
emolient ത്വക്ക്‌ മൃദുകാരി.ത്വക്ക്‌ മൃദുകാരി.
emphysemaഎംഫിസീമ.ശ്വാസകോശത്തിലെ വായുഅറകള്‍ കൂടുതല്‍ വലിഞ്ഞും നശിച്ചും ഉണ്ടാകുന്ന രോഗാവസ്ഥ. പുകവലികൊണ്ട്‌ ഇതുണ്ടാവും.
empirical formulaആനുഭവിക സൂത്രവാക്യം.അനുഭവത്തെയും പരീക്ഷണ നിരീക്ഷണങ്ങളെയും അടിസ്ഥാനമാക്കി ഉണ്ടാക്കുന്ന സൂത്രവാക്യം. സ്ഥിരീകൃത സിദ്ധാന്തങ്ങളെ ആധാരമാക്കിക്കൊണ്ടുള്ളതല്ല.
empty setശൂന്യഗണം.ഒരു അംഗം പോലും ഇല്ലാത്ത ഗണം. ഉദാ: രണ്ടുകൊണ്ടു നിശ്ശേഷം ഹരിക്കാവുന്ന ഒറ്റ സംഖ്യകളുടെ ഗണം. പ്രതീകം φ.
emulsionഇമള്‍ഷന്‍.തമ്മില്‍ കലരാത്ത രണ്ട്‌ ദ്രാവകങ്ങളുടെ ഏകാത്മക മിശ്രിതം. ഒരു ദ്രാവകം മറ്റേതില്‍ പ്രകീര്‍ണനം ചെയ്യപ്പെട്ട അവസ്ഥയിലായിരിക്കും. രണ്ടു വിധത്തിലുണ്ട്‌. 1. എണ്ണ, കൊഴുപ്പ്‌ എന്നിവ ജലത്തില്‍ പ്രകീര്‍ണനം ചെയ്‌തത്‌. ഉദാ: പാല്‍. 2. ജലം എണ്ണയില്‍ അഥവാ കൊഴുപ്പില്‍ പ്രകീര്‍ണനം ചെയ്‌തത്‌. ഉദാ: ഐസ്‌ക്രീം. ഇമള്‍ഷനിലുള്ള രണ്ട്‌ ദ്രാവകങ്ങളും വേര്‍തിരിയാതിരിക്കാന്‍ ഇമള്‍സിഫയിങ്‌ ഏജന്റായി മറ്റൊരു രാസവസ്‌തു കൂടെ ഉണ്ടായിരിക്കും. സില്‍വര്‍ ബ്രാമൈഡ്‌ (ക്ലോറൈഡ്‌) ലായനി ജലാറ്റിനില്‍ പ്രകീര്‍ണമായതാണ്‌ ഫോട്ടോഗ്രാഫിക്‌ ഇമള്‍ഷന്‍.
enamelഇനാമല്‍.കശേരുകികളുടെ പല്ലിന്റെ ബാഹ്യാവരണം.
enantiomorphismപ്രതിബിംബരൂപത.പ്രകാശിക ഐസോമെറിസത്തിന്റെ മറ്റൊരു പേര്‌. isomerism നോക്കുക.
encapsulateകാപ്‌സൂളീകരിക്കുക.കാപ്‌സൂളീകരിക്കുക.
encephalopathy മസ്‌തിഷ്‌കവൈകൃതം.മസ്‌തിഷ്‌ക രോഗം, മസ്‌തിഷ്‌കവൈകൃതം.
end pointഎന്‍ഡ്‌ പോയിന്റ്‌. (chem) ഒരു ടൈട്രഷനില്‍ അഭിക്രിയ പൂര്‍ത്തിയായി എന്നു സൂചകം കാണിക്കുന്ന ഘട്ടം.
endarch എന്‍ഡാര്‍ക്‌.സൈലത്തിന്റെ ഒരു തരം വിന്യാസം.പ്രായം കൂടിയ കോശങ്ങള്‍ മധ്യത്തിലും പ്രായം കുറഞ്ഞവ പുറത്തും ആയുള്ള ക്രമീകരണം.
endemic speciesദേശ്യ സ്‌പീഷീസ്‌ . ഒരു പ്രത്യേക സ്ഥലത്ത്‌ മാത്രം കാണപ്പെടുന്ന സ്‌പീഷീസ്‌.
endergonicഎന്‍ഡര്‍ഗോണിക്‌.അന്തിമോല്‌പന്നത്തിന്‌ അഭികാരകത്തേക്കാള്‍ കൂടുതല്‍ ഫ്രീ എനര്‍ജി ഉണ്ടാകുന്ന ജൈവ രാസപ്രക്രിയ.
Page 99 of 301 1 97 98 99 100 101 301
Close