Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
electropositivity | വിദ്യുത് ധനത. | ഇലക്‌ട്രാണുകളെ വിട്ടുകൊടുക്കുന്നതിനുള്ള ഒരു ആറ്റത്തിന്റെ ശേഷിയെ സൂചിപ്പിക്കുന്ന സംഖ്യ. ആല്‍ക്കലിലോഹങ്ങള്‍ വിദ്യുത്‌ധനത പ്രകടിപ്പിക്കുന്നവയാണ്. |
electrostatics | സ്ഥിരവൈദ്യുതി വിജ്ഞാനം. | ചലിക്കാത്ത വൈദ്യുത ചാര്‍ജുകളെയും അവ സൃഷ്‌ടിക്കുന്ന ക്ഷേത്രങ്ങളെയും സംബന്ധിച്ച പഠനശാഖ. |
element | മൂലകം. | ഒരേതരം ആറ്റങ്ങളാല്‍ നിര്‍മിതമായ പദാര്‍ഥം. രാസപ്രവര്‍ത്തനം വഴി വീണ്ടും ഘടകങ്ങളായി തിരിക്കുവാന്‍ കഴിയില്ല. പ്രകൃതിദത്തമായ 92 മൂലകങ്ങളുണ്ട്. 26 മൂലകങ്ങള്‍ കൃത്രിമമായി നിര്‍മിച്ചിട്ടുണ്ട്. അനുബന്ധം നോക്കുക. |
elementary particles | മൗലിക കണങ്ങള്‍. | പദാര്‍ഥത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍. fundamental particles എന്നും പറയും. ഓരോ മൗലിക കണത്തിനും സഹജവും സവിശേഷവുമായ ദ്രവ്യമാനം, ചാര്‍ജ്, സ്‌പിന്‍ തുടങ്ങിയ രാശികള്‍ ഉണ്ടാകും. പരസ്‌പരം പ്രതിപ്രവര്‍ത്തിക്കുന്ന രീതി, ക്വാണ്ടം സംഖ്യകള്‍ എന്നിങ്ങനെ ചില മാനദണ്ഡങ്ങള്‍ അനുസരിച്ച് പല ഗ്രൂപ്പുകളായി വര്‍ഗീകരിച്ചിട്ടുണ്ട്. (പട്ടിക നോക്കുക). ഇതില്‍ ഹാഡ്രാണുകള്‍ എല്ലാം ക്വാര്‍ക്കുകളാല്‍ നിര്‍മിതമാണ്. quarks നോക്കുക. |
elevation | ഉന്നതി. | 1. കടല്‍ നിരപ്പില്‍ നിന്നോ മറ്റേതെങ്കിലും നിശ്ചിത വിതാനത്തില്‍ നിന്നോ നിര്‍ദ്ദിഷ്‌ട സ്ഥാനത്തിലേക്കുള്ള ലംബദൂരം. 2 (Astr) ഉന്നതാംശം. നിരീക്ഷകന്റെ ചക്രവാളത്തില്‍ നിന്ന് ഒരു ഖഗോള വസ്‌തുവിലേക്കുള്ള കോണീയ അകലം. |
elevation of boiling point | തിളനില ഉയര്‍ച്ച. | ബാഷ്‌പശീലമില്ലാത്ത ഒരു ലേയം ഒരു ലായകത്തില്‍ ലയിപ്പിക്കുമ്പോള്‍ ആ ലായനിയുടെ തിളനിലയില്‍ ഉണ്ടാകുന്ന ഉയര്‍ച്ച. |
elimination reaction | എലിമിനേഷന്‍ അഭിക്രിയ. | ഒരു തന്മാത്രയ്‌ക്ക് വിഘടനം സംഭവിച്ച് അതില്‍ നിന്ന് ചെറിയ ഒരു തന്മാത്ര നീക്കം ചെയ്യപ്പെടുന്ന പ്രക്രിയ. ഉദാ: ഈഥൈല്‍ അയൊഡൈഡ്, ആല്‍ക്കഹോളിക പൊട്ടാസ്യം ഹൈഡ്രാക്‌സൈഡ് ചേര്‍ത്ത് തിളപ്പിക്കുമ്പോള്‍ ഒരു തന്മാത്ര ഹൈഡ്രജന്‍ അയോഡൈഡ് നഷ്‌ടപ്പെട്ട് ഒലിഫിന്‍ ഉണ്ടാകുന്നു. CH3- CH2I + KOH → CH2=CH2+ KI+ H2O |
ellipse | ദീര്‍ഘവൃത്തം. | ഉല്‍കേന്ദ്രത ഒന്നില്‍ കുറവായുള്ള കോണികം. രണ്ടു ബിന്ദുക്കളില്‍ നിന്നുള്ള അകലങ്ങളുടെ തുക സ്ഥിരമായിരിക്കത്തക്കവിധം ഒരേ തലത്തില്‍ ചലിക്കുന്ന ബിന്ദുവിന്റെ പഥമാണ് ഇത്. ഈ രണ്ടു ബിന്ദുക്കളെ ദീര്‍ഘവൃത്ത നാഭികള്‍ എന്നു പറയുന്നു. എന്നതാണ് സാമാന്യകാര്‍ടീഷ്യന്‍ സമീകരണം. |
ellipsoid | ദീര്‍ഘവൃത്തജം. | ഏതുതലം കൊണ്ടുള്ള പരിഛേദവും വൃത്തമോ ദീര്‍ഘവൃത്തമോ ആയിരിക്കുന്ന ഘനരൂപം. ഒരു ദീര്‍ഘവൃത്തം അതിന്റെ ഏതെങ്കിലും അക്ഷത്തെ ആധാരമാക്കി ഭ്രമണം ചെയ്‌താല്‍ ഈ ഘനരൂപം കിട്ടും. |
ellipticity | ദീര്‍ഘവൃത്തത. | ഭൂമധ്യരേഖയുടെയും അതിനു സമാന്തരമായി ഭൂമിയുടെ ഉപരിതലത്തിലുള്ള അക്ഷാംശവൃത്തങ്ങളുടെയും വ്യാസങ്ങള്‍ തമ്മിലുള്ള അന്തരം. |
eluant | നിക്ഷാളകം. | (chromatography) വര്‍ണരേഖാ വിശ്ലേഷണത്തില്‍ ഒരു വസ്‌തുവിനെ മറ്റൊന്നില്‍ നിന്ന് നിഷ്‌കര്‍ഷണം ചെയ്യാന്‍ ഉപയോഗിക്കുന്ന ദ്രാവകം. |
eluate | എലുവേറ്റ്. | നിക്ഷാളനം വഴി ലഭിക്കുന്ന ഒരു ലായനി. |
elution | നിക്ഷാളനം. | അധിശോഷണം ചെയ്യപ്പെട്ട ലീനത്തെ അധിശോഷകത്തില്‍ നിന്ന് ഒരു ദ്രാവകം ഉപയോഗിച്ച് കഴുകി വേര്‍തിരിക്കുന്ന പ്രക്രിയ. |
elytra | എലൈട്ര. | വണ്ടുകളുടെ കട്ടിയേറിയ ആദ്യജോടി ചിറകുകള്‍. |
emasculation | പുല്ലിംഗവിച്ഛേദനം. | ദ്വിലിംഗപുഷ്‌പങ്ങളില്‍ നിന്ന് കേസരങ്ങള്‍ നീക്കം ചെയ്‌ത് അവയെ പെണ്‍പുഷ്‌പങ്ങളാക്കുന്ന പ്രക്രിയ. |
embedded | അന്തഃസ്ഥാപിതം. | അന്തഃസ്ഥാപിതം. |
embolism | എംബോളിസം. | കൊഴുപ്പുകണികകള്‍, വായുകുമിളകള്‍, ചിലതരം കോശങ്ങള്‍ എന്നിവ രക്തധമനികളിലുണ്ടാക്കുന്ന തടസ്സം. |
embryo | ഭ്രൂണം. | ഭ്രൂണം. 1. ജീവികളുടെ വളര്‍ച്ചയുടെ ആദ്യഘട്ടം. ക്ലീവേജ് വിഭജനങ്ങള്‍ മുതല്‍ മുട്ടവിരിഞ്ഞ് പുറത്ത് വരികയോ, പ്രസവിക്കപ്പെടുകയോ ചെയ്യുന്നതുവരെയാണിത്. 2. സസ്യങ്ങളില്‍ ഭാഗികമായി വളര്‍ച്ചയെത്തിയ സ്‌പോറോഫൈറ്റ് ആകുന്നതുവരെയുള്ള ഘട്ടം. |
embryo transfer | ഭ്രൂണ മാറ്റം. | ദാതാവില്‍ നിന്ന് ശേഖരിച്ച ഭ്രൂണമോ ശരീരബാഹ്യമായി നടത്തിയ ബീജസങ്കലനം വഴി ഉത്‌പാദിപ്പിച്ച ഭ്രൂണമോ സ്വീകര്‍ത്താവിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് വളര്‍ത്തുന്ന രീതി. |
embryology | ഭ്രൂണവിജ്ഞാനം. | ഭ്രൂണവിജ്ഞാനം. |