Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
elastic constants | ഇലാസ്‌തിക സ്ഥിരാങ്കങ്ങള്‍. | ഏകാത്മക മാധ്യമത്തില്‍ അപരൂപണ ബലം, അപരൂപണം എന്നിവയെ ബന്ധിപ്പിക്കുന്ന സ്ഥിരാങ്കങ്ങള്‍. ഉദാ: യങ്‌സ് മോഡുലസ്, പോയ്‌സണ്‍ അനുപാതം. elastic modulus നോക്കുക. |
elastic limit | ഇലാസ്‌തിക സീമ. | വസ്‌തുക്കളുടെ ഇലാസ്‌തികത നഷ്‌ടപ്പെടാതെ പ്രയോഗിക്കാവുന്ന അപരൂപണ ബലത്തിന്റെ ഉയര്‍ന്ന പരിധി. അപരൂപണബലം ഈ പരിധി കവിഞ്ഞാല്‍ പദാര്‍ഥത്തിന് പൂര്‍വരൂപത്തിലേക്ക് പൂര്‍ണമായും തിരിച്ചുവരുവാന്‍ കഴിയില്ല. |
elastic modulus | ഇലാസ്‌തിക മോഡുലസ്. | ഇലാസ്‌തിക പരിധിക്കുള്ളില്‍ അപരൂപണ ബലവും അപരൂപണവും തമ്മിലുള്ള അനുപാതം. അപരൂപണത്തിന്റെ സ്വഭാവമനുസരിച്ച് പലവിധത്തിലുണ്ട്. 1. നീളത്തിലാണ് അപരൂപണമെങ്കില്‍ യങ്‌സ് മോഡുലസ്( E). ഛേദതലത്തില്‍ യൂണിറ്റ് വിസ്‌തീര്‍ണത്തില്‍ അനുഭവപ്പെടുന്ന ബലവും അതിന്റെ ഫലമായി യൂണിറ്റ് നീളത്തിലുണ്ടാകുന്ന വര്‍ധനവും/കുറവും തമ്മിലുള്ള അനുപാതം. E=(F/A)Δ1/l. 2. വ്യാപ്‌തത്തിലാണ് അപരൂപണമെങ്കില്‍ ബള്‍ക്ക് മോഡുലസ് ( B). വശങ്ങളില്‍ യൂണിറ്റ് വിസ്‌തീര്‍ണത്തില്‍ അനുഭവപ്പെടുന്ന ബലവും അതിന്റെ ഫലമായി യൂണിറ്റ് വ്യാപ്‌തത്തിലുണ്ടാകുന്ന വര്‍ധനവും/കുറവും തമ്മിലുള്ള അനുപാതം. B=(FB/A)Δv/V. 3. രൂപത്തിലാണ് അപരൂപണമെങ്കില്‍ റിജിഡിറ്റി മോഡുലസ് അഥവാ ഷിയര്‍ മോഡുലസ് ( G). യൂണിറ്റ് വിസ്‌തീര്‍ണത്തില്‍ അനുഭവപ്പെടുന്ന സ്‌പര്‍ശ രേഖീയ ബലവും, കോണീയ അപരൂപണവും തമ്മിലുള്ള അനുപാതം. G=Fs/A/θ |
elastic scattering | ഇലാസ്‌തിക പ്രകീര്‍ണനം. | scattering നോക്കുക. |
elastomer | ഇലാസ്റ്റമര്‍. | വലിച്ചുവിട്ടാല്‍ പൂര്‍വരൂപം പ്രാപിക്കുന്ന പദാര്‍ഥം. ഉദാ: റബ്ബര്‍, ഹൃദയപേശി മുതലായവ. ബലം പ്രയോഗിച്ച് നീളം പലമടങ്ങ് വര്‍ധിപ്പിക്കാന്‍ കഴിയും. |
elater | എലേറ്റര്‍. | ഒന്നോ അതിലധികമോ സര്‍പ്പിളമായ സ്ഥൂലനങ്ങള്‍ ഉള്ളിലുള്ള നീണ്ട കോശങ്ങള്‍. ചില ലിവര്‍വര്‍ട്ടുകളില്‍ സ്‌പോറുകളുടെ ഇടയ്‌ക്കാണ് ഇവ കാണുക. സ്‌പൊറാഞ്ചിയത്തില്‍ നിന്ന് സ്‌പോറുകള്‍ പുറത്തുവിടുന്നതിന് ഇവ സഹായിക്കുന്നു. |
electric field | വിദ്യുത്‌ക്ഷേത്രം. | ഒരു ചാര്‍ജിത കണത്തില്‍ വിദ്യുത്‌ബലം അനുഭവപ്പെടുന്ന മേഖല. |
electric flux | വിദ്യുത്‌ഫ്‌ളക്‌സ്. | - |
electric potential | വിദ്യുത് പൊട്ടന്‍ഷ്യല്‍. | - |
electro cardiograph | ഇലക്‌ട്രാ കാര്‍ഡിയോ ഗ്രാഫ്. | (ECG) ഹൃദയപ്രവര്‍ത്തനം പരിശോധിക്കുവാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണം. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തോടനുബന്ധിച്ചുണ്ടാവുന്ന സിഗ്നലുകള്‍ രേഖപ്പെടുത്തിയാണ് പരിശോധിക്കുന്നത്. ഈ സിഗ്നലുകള്‍ രേഖപ്പെടുത്തിയ ചാര്‍ട്ടിന് ഇലക്‌ട്രാ കാര്‍ഡിയോഗ്രാം എന്ന് പറയുന്നു. E. C. G എന്ന് ചുരുക്കം. |
electro negativity | വിദ്യുത്‌ഋണത. | തന്മാത്രകള്‍ക്കകത്തിരിക്കുമ്പോള്‍ ഇലക്‌ട്രാണുകളെ ആകര്‍ഷിക്കാനുള്ള ഒരു ആറ്റത്തിന്റെ ശേഷിയെ സൂചിപ്പിക്കുന്ന സംഖ്യ. ഒരു ഹൈഡ്രജന്‍ ക്ലോറൈഡ് തന്മാത്രയില്‍ ഹൈഡ്രജനെ അപേക്ഷിച്ച് ക്ലോറിന് വിദ്യുത്‌ഋണത കൂടുതലാണ്. വിദ്യുത് ഋണത ഏറ്റവും കൂടുതലുള്ള മൂലകം ഫ്‌ളൂറിനാണ് (4). |
Electro weak theory | വിദ്യുത്-അശക്തബല സിദ്ധാന്തം. | കണഭൗതികത്തില്‍ വിദ്യുത് കാന്തികബലത്തെയും അശക്തബലത്തെയും ഏകീകരിച്ചുകൊണ്ടുള്ള ഈ സിദ്ധാന്തം 1967ല്‍ സ്റ്റീവന്‍ വീന്‍ബര്‍ഗ്, അബ്ദുസ്സലാം എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ചു. വീന്‍ബര്‍ഗ് - സലാം മാതൃക എന്ന് ഇതറിയപ്പെട്ടു. സമാനമായ ചില ആശയങ്ങള്‍ ഷെല്‍ഡണ്‍ഗ്ലാഷോ മുമ്പേ അവതരിപ്പിച്ചിരുന്നതുകൊണ്ട് ഇത് ഗ്ലാഷോ-വീന്‍ബര്‍ഗ്-സലാം മാതൃക എന്നും അറിയപ്പെടുന്നു. വിദ്യുത്-അശക്ത ബലക്ഷേത്രത്തിന്റെ വാഹകകണങ്ങള്‍ ഫോട്ടോണ്‍, W±, Z0 എന്നിവയാണ്. W±, Z0എന്നിവ കണികാത്വരിത്രങ്ങള്‍ ഉപയോഗിച്ച് കണ്ടെത്തിയിട്ടുണ്ട്. |
electrochemical equivalent | വിദ്യുത് രാസതുല്യാങ്കം. | വൈദ്യുത വിശ്ലേഷണത്തില്‍ ഒരു കൂളോം ചാര്‍ജ് പ്രവഹിക്കുമ്പോള്‍ ഇലക്‌ട്രാഡില്‍ നിക്ഷിപ്‌തമാകുന്ന അല്ലെങ്കില്‍ ലായനിയിലേക്ക് വിലയിതമാകുന്ന പദാര്‍ഥത്തിന്റെ അളവ്. e c e എന്ന് ചുരുക്കം. |
electrochemical reaction | വിദ്യുത് രാസപ്രവര്‍ത്തനം. | വൈദ്യുതോര്‍ജത്തെ രാസോര്‍ജമായി മാറ്റുകയോ രാസോര്‍ജത്തെ വൈദ്യുതോര്‍ജമായി മാറ്റുകയോ ചെയ്യുന്ന പ്രതിപ്രവര്‍ത്തനം. |
electrochemical series | ക്രിയാശീല ശ്രണി. | ഇലക്‌ട്രാണ്‍ നഷ്‌ടപ്പെട്ട് ധന അയോണുകളാകാനുള്ള പ്രവണതയുടെ അടിസ്ഥാനത്തില്‍ മൂലകങ്ങളെ ക്രമീകരിച്ചിരിക്കുന്ന ശ്രണി. സുപരിചിതങ്ങളായ ചില മൂലകങ്ങളുടെ ശ്രണി ഇപ്രകാരമാണ്. Na, Mg, Al, Zn, Fe, Co, Ni, Sn, Pb, H, Cu, Hg, Ag, Au. activity series, electromotive series എന്നീ പേരുകളിലും അറിയപ്പെടുന്നു. |
electrode | ഇലക്‌ട്രാഡ്. | വിദ്യുത് ചാര്‍ജുകളെ സ്വീകരിക്കാനോ, പുറത്തുവിടാനോ, പഥത്തിനു മാറ്റം വരുത്താനോ സഹായിക്കുന്ന ഘടകത്തിന് പൊതുവേ പറയുന്ന പേര്. ഉദാ:കാഥോഡ്, ആനോഡ്, ഗ്രിഡ്. |
electrodialysis | വിദ്യുത്‌ഡയാലിസിസ്. | ഒരു കൊളോയ്‌ഡീയ ലായനിയിലടങ്ങിയ ഇലക്‌ട്രാലൈറ്റുകണികകളെ (അയോണുകള്‍)യും മറ്റു ലീന തന്മാത്രകളെയും വേര്‍തിരിച്ച് കൊളോയ്‌ഡ് ശുദ്ധീകരിക്കുന്ന പ്രക്രിയ. |
electrodynamics | വിദ്യുത്‌ഗതികം. | ദ്രുതഗതിയില്‍ വ്യതിയാനം വരുന്ന വൈദ്യുത കാന്തിക ക്ഷേത്രങ്ങളെക്കുറിച്ചു പഠിക്കുന്ന ഭൗതികശാഖ. |
electroencephalograph | ഇലക്‌ട്രാ എന്‍സെഫലോ ഗ്രാഫ്. | തലച്ചോറിന്റെ പ്രവര്‍ത്തനം പരിശോധിക്കുവാനുള്ള ഉപകരണം. തലച്ചോറില്‍ നിന്നു പുറപ്പെടുന്ന വോള്‍ട്ടേജ് സിഗ്നലുകള്‍ രേഖപ്പെടുത്തുന്നു. ഇപ്രകാരം രേഖപ്പെടുത്തിയ ചാര്‍ട്ടിന് ഇലക്‌ട്രാ എന്‍സെഫലോഗ്രാം എന്നു പറയുന്നു. E. E. G എന്ന് ചുരുക്കം. |
electrolyte | ഇലക്‌ട്രാലൈറ്റ്. | വൈദ്യുതി കടത്തിവിടുകയും അതോടൊപ്പം രാസമാറ്റത്തിന് വിധേയമാവുകയും ചെയ്യുന്ന ദ്രവങ്ങള്‍. ഉദാ: ആസിഡ്, ബേസ്, ലവണം ഇവയുടെ ജലീയ ലായനികള്‍ അഥവാ ഉരുകിയ അവസ്ഥ. ഇത്തരത്തിലുള്ള വൈദ്യുത ചാലനത്തെ വൈദ്യുത വിശ്ലേഷണ ചാലനം എന്നു പറയുന്നു. |