Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
duramen ഡ്യൂറാമെന്‍. മരത്തിന്റെ കാതല്‍
DVD- Digital Versatile Discഎന്നതിന്റെ ചുരുക്കപ്പേര്‌. Digital Video Disk എന്നും ചിലര്‍ വിളിക്കുന്നു. സി ഡിയുമായി വളരെ സാദൃശ്യമുള്ള ഇതിന്‌ സാധാരണ സി ഡികളെ അപേക്ഷിച്ച്‌ കൂടുതല്‍ ഡാറ്റ ശേഖരിച്ചുവെക്കാന്‍ കഴിയും. 4.7 മുതല്‍ 17 വരെ ഗിഗാ ബൈറ്റ്‌ സംഭരണ ശേഷിയുള്ള ഡി വി ഡികള്‍ ലഭ്യമാണ്‌.
Dwarf planetsകുള്ളന്‍ ഗ്രഹങ്ങള്‍. സൂര്യനെ പരിക്രമണം ചെയ്യുന്നതും സ്വയം ഗോളാകാരം പ്രാപിക്കാന്‍ ആവശ്യമായത്ര പിണ്ഡം ഉള്ളതും, എന്നാല്‍ സ്വതന്ത്രമായ (മറ്റു ഗ്രഹങ്ങളോ വലിയ ഗ്രഹശകലങ്ങളോ ആയി കൂട്ടിമുട്ടാത്ത) സഞ്ചാരപഥം ലഭ്യമായിട്ടില്ലാത്തതുമായ വസ്‌തു. ഉദാ: പ്ലൂട്ടോ, സെറസ്‌ (ഛിന്നഗ്രഹങ്ങളില്‍ വച്ച്‌ ഏറ്റവും വലുത്‌), എറിസ്‌, മേക്ക്‌ മേക്ക്‌, ഹമൗിയ മുതലായവ.
dyesചായങ്ങള്‍.വസ്‌തുക്കള്‍ക്ക്‌ നിറം കൊടുക്കാന്‍ ഉപയോഗിക്കുന്ന കാര്‍ബണികമോ അകാര്‍ബണികമോ ആയ സംയുക്തങ്ങള്‍. വാറ്റ്‌ ഡൈകള്‍, റിയാക്‌ടീവ്‌ ഡൈകള്‍, ഡയറക്‌ട്‌ ഡൈകള്‍, ആസിഡ്‌ ഡൈകള്‍ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഉദാ: അനിലീന്‍ യെല്ലോ, മെത്തിലീന്‍ ബ്ലൂ.
dyke (geol)ഡൈക്ക്‌.അന്തര്‍ജാത ആഗ്നേയശിലകളുടെ ഒരു രൂപം. ഭമൗാന്തര്‍ഭാഗത്തുനിന്ന്‌ പുറത്തേക്ക്‌ തള്ളിക്കയറുന്ന മാഗ്മ ഉപരിതലത്തിലെത്തുന്നതിനു മുമ്പ്‌ അതുള്‍ക്കൊള്ളുന്ന പാറയുടെ പാളികളുമായി കോണുകള്‍ രൂപീകരിച്ചുകൊണ്ട്‌ ഉറച്ചുണ്ടാകുന്നതാണിത്‌.
dynamic equilibrium (chem)ഗതികസംതുലനം.ഒരു ഉഭയദിശാ പ്രവര്‍ത്തനത്തിലെ പശ്ചാത്‌ പ്രവര്‍ത്തനവും പുരോപ്രവര്‍ത്തനവും തുല്യവേഗതയില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ സംജാതമാകുന്ന, പ്രവര്‍ത്തനമൊന്നും നടക്കുന്നില്ല എന്ന്‌ തോന്നിക്കുന്ന സംതുലിതാവസ്ഥ.
dynamicsഗതികം.ബലങ്ങള്‍ക്കു വിധേയമായുള്ള വസ്‌തുക്കളുടെ ചലനം പഠനവിധേയമാക്കുന്ന ബലതന്ത്രശാഖ. ജഡത്വം, സംവേഗസംരക്ഷണം, ഊര്‍സംരക്ഷണം തുടങ്ങിയ ആശയങ്ങളെല്ലാം ഈ പഠനങ്ങളുടെ ഫലമാണ്‌.
dynamiteഡൈനാമൈറ്റ്‌. നൈട്രാഗ്ലിസറിന്‍ അടങ്ങിയ സ്‌ഫോടകവസ്‌തു.
dynamoഡൈനാമോ.യാന്ത്രികോര്‍ജത്തെ വൈദ്യുതോര്‍ജമാക്കുന്ന സംവിധാനം. ശക്തമായ ഒരു കാന്തക്ഷേത്രത്തില്‍ ഒരു കമ്പിച്ചുരുള്‍ കറക്കിയാല്‍ വിദ്യുത്‌ചാലകബലം സൃഷ്‌ടിക്കപ്പെടും. ചുരുളിന്റെ രണ്ടഗ്രത്തു നിന്നുമായി വൈദ്യുതി ബാഹ്യ പരിപഥത്തിലേക്ക്‌ പ്രവഹിക്കും.
dynamothermal metamorphismതാപ-മര്‍ദ കായാന്തരണം.താപത്തിന്റെയും മര്‍ദത്തിന്റെയും സംയുക്തഫലമായി ഉണ്ടാകുന്ന സ്ഥാനീയ കായാന്തരണം.
dyneഡൈന്‍.ബലത്തിന്റെ cgsയൂണിറ്റ്‌. ഒരു ഗ്രാം ദ്രവ്യമാനമുള്ള പദാര്‍ഥത്തിന്‌ 1 cms-2 ത്വരണം നല്‍കാന്‍ ആവശ്യമായ ബലം എന്നു നിര്‍വചിച്ചിരിക്കുന്നു. 1 ഡൈന്‍ = 10 -5 ന്യൂട്ടന്‍.
dyphyodontഡൈഫിയോഡോണ്‍ട്‌.രണ്ടു തലമുറ പല്ലുകള്‍ ഉള്ള അവസ്ഥ. ആദ്യ തലമുറ പാല്‍പ്പല്ലുകള്‍ കൊഴിഞ്ഞ്‌ പകരം സ്ഥിരം പല്ലുകള്‍ വളരുന്നു.
dysenteryവയറുകടിചിലയിനം ബാക്‌ടീരിയങ്ങളും ഒരിനം അമീബയും ചെറുകുടലിലെ ഇലിയം, വന്‍കുടല്‍ എന്നീ ഭാഗങ്ങളില്‍ സംക്രമിക്കുമ്പോള്‍ ഉണ്ടാകുന്ന രോഗം. വയറ്റില്‍ വേദന, വയറിളക്കം, പനി എന്നിവയെല്ലാം ലക്ഷണങ്ങളാണ്‌.
dysmenorrhoea ഡിസ്‌മെനോറിയ.വേദനയോടെയുള്ള ആര്‍ത്തവം. ശ്രാണീഭാഗത്തെ രോഗങ്ങള്‍ കൊണ്ടോ, ഗര്‍ഭാശയത്തിന്റെ ആന്തരപാളി ഇളകിപ്പോകുന്നതുകൊണ്ടോ, പ്രത്യേക കാരണങ്ങള്‍ ഒന്നും കൂടാതെയോ ഉണ്ടാകുന്നു.
Eഇലക്‌ട്രിക്‌ ഫീല്‍ഡിന്റെ പ്രതീകം.-
eഇലക്‌ട്രാണ്‍ഇലക്‌ട്രാണ്‍, ഇലക്‌ട്രാണിന്റെ ചാര്‍ജ്‌ ഇവയുടെ പ്രതീകം. e=1.602X10-19c
eസ്വാഭാവിക ലോഗരിഥത്തിന്റെ ആധാരം.ഈ സമ്പ്രദായത്തില്‍ എല്ലാ സംഖ്യകളും e യുടെ ഘാതങ്ങള്‍ ആയി എടുക്കുന്നു. ഏകദേശ മൂല്യം 2.7182818285. അതീത സംഖ്യ ( transcendental number) ആണ്‌.
E E G ഇ ഇ ജി. Electro Encephalo Gram/Graph എന്നതിന്റെ ചുരുക്കം.
e-mailഇ-മെയില്‍.ഇലക്‌ട്രാണിക്‌ മെയില്‍ എന്നതിന്റെ ചുരുക്കം. കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച്‌ ഒരു മേല്‍വിലാസക്കാരന്‌ അയക്കുകയും സ്വീകരിക്കുകയും ചെയ്യാവുന്ന സന്ദേശങ്ങള്‍. ചിത്രങ്ങള്‍, ശബ്‌ദം, വീഡിയോ തുടങ്ങി ഡിജിറ്റല്‍ രൂപത്തിലുള്ള വിവിധ തരം സംഗതികളും ഇലക്‌ട്രാണിക്‌ മെയില്‍ സംവിധാനം ഉപയോഗിച്ച്‌ അയക്കാം. ചില മൊബൈല്‍ ഫോണുകളിലും ഇലക്‌ട്രാണിക്‌ മെയില്‍ സംവിധാനം ഉണ്ട്‌. സാധാരണ മെയിലിനെ അപേക്ഷിച്ച്‌ വേഗമേറിയതും ചെലവു കുറഞ്ഞതുമാണ്‌ ഇ-മെയില്‍.
e.m.f.ഇ എം എഫ്‌.electro motive force എന്നതിന്റെ ചുരുക്കം.
Page 92 of 301 1 90 91 92 93 94 301
Close