Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
k-meson | കെ-മെസോണ്‍. | കഓണ്‍എന്നതിന്റെ മറ്റൊരു പേര്. elementary particles നോക്കുക. |
Ka band | കെ എ ബാന്‍ഡ്. | വൈദ്യുത കാന്തിക സ്‌പെക്‌ട്രത്തില്‍ 27 GHz മുതല്‍ 40 GHz വരെ ആവൃത്തിയുള്ള റേഡിയോ തരംഗങ്ങള്‍. |
kainite | കെയ്‌നൈറ്റ്. | KCI MgSO4.3H2O. പ്രകൃത്യാ ലഭിക്കുന്ന ഹൈഡ്രറ്റിത പൊട്ടാസ്യം ക്ലോറൈഡ്- മഗ്നീഷ്യം സള്‍ഫേറ്റ് ലവണം. |
Kainozoic | - | |
kaleidoscope | കാലിഡോസ്‌കോപ്. | അകത്ത് അനേകം കണ്ണാടികള്‍ ഘടിപ്പിച്ച കുഴലോ സ്‌തൂപമോ. അതിനുള്ളില്‍ നിറമുള്ള ഗ്ലാസ് കഷണങ്ങളോ വളപ്പൊട്ടുകളോ ഇട്ടാല്‍ പ്രതിഫലനം വഴി മനോഹരമായ സമമിതിയുള്ള പാറ്റേണുകള്‍ കിട്ടും. 1817ല്‍ സര്‍ ഡേവിഡ് ബ്യ്രൂസ്റ്റര്‍ ആണ് ഈ പേര് നല്‍കിയത്. |
kalinate | കാലിനേറ്റ്. | Al2(SO4)3.K2SO4. 24H2O. പൊട്ടാസ്യം അലൂമിനിയം സള്‍ഫേറ്റിന്റെ ഒരു ഖനിജ രൂപം. |
kame | ചരല്‍ക്കൂന. | ഗ്ലേസിയറിന് അടിയിലൂടെ ഉണ്ടാകുന്ന നീരൊഴുക്കിലെ അവസാദനിക്ഷേപണം മൂലം രൂപം കൊള്ളുന്നതും ചരല്‍ക്കല്ലും മണലും ചേര്‍ന്നുണ്ടാകുന്നതുമായ തിട്ട. |
kaolin | കയോലിന്‍. | മൃദുത്വമുള്ള ഒരുതരം വെള്ള കളിമണ്ണ്. കയോലിനൈറ്റ് എന്ന ഖനിജം പൊടിച്ചെടുത്തതാണ് ഇത്. അലൂമിനിയത്തിന്റെയും സിലിക്കണിന്റെയും ഹൈഡ്രറ്റഡ് ഓക്‌സൈഡുകള്‍ ചേര്‍ന്നതാണ്. കളിമണ്‍, റബ്ബര്‍, പേപ്പര്‍, പെയിന്റ്, ടെക്‌സ്റ്റൈല്‍, മരുന്ന് വ്യവസായങ്ങളില്‍ ഉപയോഗിക്കുന്നു. |
kaolization | കളിമണ്വത്കരണം | ഗ്രാനൈറ്റിലും മറ്റും അടങ്ങിയിരിക്കുന്ന ഫെല്‍ഡ്‌സ്‌പാര്‍ കളിമണ്ണായി തീരുന്ന പ്രക്രിയ. |
kaon | കഓണ്‍. | മൗലിക കണങ്ങളില്‍ ഒരിനം. മെസോണ്‍ ഗ്രൂപ്പില്‍ പെടുന്നു. elementary particles നോക്കുക. |
karst | കാഴ്‌സ്റ്റ്. | അസമമായ ചുണ്ണാമ്പു കല്‍ സ്ഥലാകൃതി. അരുവികളില്ലാത്ത താഴ്‌വരകള്‍, ഭൂമിക്കടിയില്‍ അപ്രത്യക്ഷമാകുന്ന അരുവികള്‍, വിലയന രന്ധ്രങ്ങള്‍ എന്നിവയോടു കൂടിയ അനിയമിത സ്ഥലാകൃതിയാണിത്. ഉപരിതലജലവും അടിവെള്ളവും ചുണ്ണാമ്പു കല്ലുപോലുള്ള അലിയുന്ന ശിലകളില്‍ പ്രവര്‍ത്തിക്കുന്നത് മൂലം രൂപം കൊള്ളുന്നു. |
karyogamy | കാരിയോഗമി. | രണ്ട് കോശമര്‍മ്മങ്ങള്‍ തമ്മിലുള്ള സംയോജനം. |
karyogram | കാരിയോഗ്രാം. | ഒരു സ്‌പീഷീസിന്റെ ക്രാമസോം സമുച്ചയത്തെ ഒരു നിര്‍ദ്ദിഷ്‌ട പൂര്‍വ്വാപരക്രമത്തില്‍ രേഖാചിത്രരൂപത്തില്‍ പ്രതിനിധാനം ചെയ്‌തത്. |
karyokinesis | കാരിയോകൈനസിസ്. | കോശമര്‍മ്മത്തിന്റെ വിഭജനം. mitosisനോക്കുക. |
karyolymph | കോശകേന്ദ്രരസം. | ന്യൂക്ലിയസ്സിനകത്തുള്ള പ്രാട്ടോപ്ലാസ ഭാഗം. |
karyotype | കാരിയോടൈപ്. | ഒരു സ്‌പീഷീസിന്റെയോ കോശത്തിന്റെയോ ക്രാമസോം സമുച്ചയത്തിന്റെ സവിശേഷതകള്‍. ക്രാമസോമുകളുടെ വലുപ്പം, ആകാരം, എണ്ണം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത് നിര്‍ണ്ണയിക്കുന്നത്. ഇതിനായി മെറ്റാഫേസ് ക്രമഭംഗത്തിലെ ക്രാമസോമുകളെയാണ് പരിഗണിക്കുക. |
keepers | കീപ്പറുകള്‍. | സ്ഥിരകാന്തങ്ങളുടെ കാന്തികത നഷ്‌ടപ്പെട്ടുപോകാതെ സൂക്ഷിക്കാനുപയോഗിക്കുന്ന ചെറിയ പച്ചിരുമ്പു കഷണങ്ങള്‍. |
kelvin | കെല്‍വിന്‍. | താപഗതിക താപനിലയുടെ SI ഏകകം. പ്രതീകം K. ജലത്തിന്റെ ത്രകബിന്ദുവിന്റെ താപഗതിക താപനിലയുടെ 273.16 ല്‍ ഒരു ഭാഗം എന്നു നിര്‍വ്വചിച്ചിരിക്കുന്നു. 1K=10C |
keratin | കെരാറ്റിന്‍. | കശേരുകികളുടെ എപ്പിഡെര്‍മിസിലെ മുഖ്യപ്രാട്ടീന്‍. കടുപ്പമുള്ള നാരുകള്‍ പോലുള്ള ഈ പ്രാട്ടീനുകളില്‍ കൂടുതലായി സള്‍ഫര്‍ അടങ്ങിയിരിക്കും. ശല്‍ക്കങ്ങള്‍, തൂവല്‍, രോമം, നഖം എന്നിവയുടെയെല്ലാം പ്രധാന ഘടകം ഇതാണ്. |
kerogen | കറോജന്‍. | അവസാദശിലകളില്‍ കാണപ്പെടുന്ന ഫോസ്സിലീകൃതമായ അലേയ ജൈവവസ്‌തു. ഇതിന്റെ സ്വേദീകരണം വഴി പെട്രാളിയം ഉത്‌പന്നങ്ങള്‍ ലഭിക്കുന്നു. |