Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
jet stream | ജെറ്റ് സ്‌ട്രീം. | ട്രാപോ പോസിനു മുകളില്‍ മണിക്കൂറില്‍ 320 കി.മി വേഗതയില്‍ വീശുന്ന ശക്തമായ കാറ്റ്. മണ്‍സൂണുമായി ഇതിന് ബന്ധമുണ്ട്. |
jeweller's rouge | ജുവ്‌ലെര്‍ റൂഷ്. | ചുവന്ന ഹേമറ്റൈറ്റിന്റെ പൊടി. സ്വര്‍ണ്ണാഭരണങ്ങള്‍ പോളീഷ് ചെയ്യാന്‍ ഉപയോഗിക്കുന്നു. |
joint | സന്ധി. | രണ്ടോ അതിലധികമോ അസ്ഥികള്‍ ചേരുന്ന ശരീരഭാഗ സന്ധികള്‍. ചലനസ്വാതന്ത്യ്രത്തെ അടിസ്ഥാനമാക്കി ചലിപ്പിക്കാന്‍ പറ്റാത്തവ, ചെറുതായി ചലിപ്പിക്കാവുന്നത്, യഥേഷ്‌ടം ചലിപ്പിക്കാവുന്നവ എന്നിങ്ങനെ തിരിക്കാറുണ്ട്. |
Jordan curve | ജോര്‍ദ്ദാന്‍ വക്രം. | ഒരേ തലത്തില്‍ കിടക്കുന്നതും തുടങ്ങിയ സ്ഥലത്ത് അവസാനിക്കുന്നതും സ്വയം ഖണ്‌ഡിക്കാത്തതുമായ വക്രം. ഉദാ: വൃത്തം, ത്രികോണം. ഇതിന്റെ നീളം സാന്തമോ, അനന്തമോ ആകാം. ഫ്രഞ്ച് ഗണിതജ്ഞനായ കാബലി ജോര്‍ദ്ദാന്റെ (1838-1921) സ്‌മരണാര്‍ത്ഥം നല്‍കിയ പേര്. |
joule | ജൂള്‍. | ഊര്‍ജത്തിന്റെയും പ്രവൃത്തിയുടെയും SIഏകകം. പ്രതീകം J.ഒരു ന്യൂട്ടന്‍ ബലം പ്രയോഗിക്കപ്പെടുന്ന ബിന്ദു ബലത്തിന്റെ ദിശയില്‍ ഒരു മീറ്റര്‍ സഞ്ചരിച്ചാല്‍ ചെയ്യപ്പെടുന്ന പ്രവൃത്തി എന്നു നിര്‍വ്വചിച്ചിരിക്കുന്നു. 1 ജൂള്‍ = 1 ന്യൂട്ടന്‍ മീറ്റര്‍. സെക്കന്റില്‍ ഒരു ആമ്പിയര്‍ വൈദ്യുതി ഒരു ഓം രോധത്തിലൂടെ കടന്നുപോകുമ്പോള്‍ ചെയ്യപ്പെടുന്ന പ്രവൃത്തി എന്നും നിര്‍വ്വചിച്ചിട്ടുണ്ട്. |
Joule-Kelvin effect | ജൂള്‍-കെല്‍വിന്‍ പ്രഭാവം. | ഒരു സൂക്ഷ്‌മ ദ്വാരത്തിലൂടെ വാതകം, മര്‍ദം കുറഞ്ഞ ഒരു പ്രദേശത്തേക്ക് വികസിക്കുമ്പോള്‍ താപവ്യതിയാനം ഉണ്ടാകുന്ന പ്രതിഭാസം. പ്രാരംഭതാപനില അതതു വാതകങ്ങളുടെ വ്യുത്‌ക്രമതാപനില ( inversion temperature)യിലും കുറവാണെങ്കില്‍ ശീതീകരണമാണ് സംഭവിക്കുക. കൂടുതലാണെങ്കില്‍ താപനം സംഭവിക്കും. വാതകങ്ങളെ ദ്രാവകങ്ങളാക്കുവാന്‍ ഈ പ്രക്രിയ ഉപയോഗിക്കുന്നു. |
Joule-Thomson effect | ജൂള്‍-തോംസണ്‍ പ്രഭാവം. | Joule Kelvin effectഎന്നതിന്റെ മറ്റൊരു പേര്. (തോംസണ്‍ പില്‍ക്കാലത്ത് കെല്‍വിന്‍ പ്രഭു എന്നാണറിയപ്പെട്ടിരുന്നത്). |
Jovian planets | ജോവിയന്‍ ഗ്രഹങ്ങള്‍. | വ്യാഴഗ്രഹവുമായി സാമ്യമുള്ളതും വാതകാവസ്ഥയിലുള്ളതുമായ ഗ്രഹങ്ങള്‍. വ്യാഴം, ശനി, യുറാനസ്, നെപ്‌റ്റ്യൂണ്‍ എന്നിവ ജോവിയന്‍ ഗ്രഹങ്ങളാണ്. |
JPEG | ജെപെഗ്. | Joint Photographic Experts Group എന്നതിന്റെ ചുരുക്കം. ഫോട്ടോഗ്രാഫുകളെ ഉന്നത നിലവാരത്തില്‍ കംപ്രസ്സു ചെയ്‌തു ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കുന്നതിനുള്ള ഒരു കമ്പ്യൂട്ടര്‍ ഫയല്‍ ഫോര്‍മാറ്റ്. |
Julian calendar | ജൂലിയന്‍ കലണ്ടര്‍. | റോമന്‍ ചക്രവര്‍ത്തി ജൂലിയസ് സീസര്‍ ക്രി. മു 46-ല്‍ ആവിഷ്‌ക്കരിച്ച കലണ്ടര്‍. ജൂലിയന്‍ കലണ്ടറനുസരിച്ച് ഓരോ സാധാരണ വര്‍ഷത്തിനും 365 ദിവസങ്ങള്‍ ഉണ്ട്. ഓരോ നാല് വര്‍ഷം കൂടുമ്പോള്‍ ഓരോ അധിവര്‍ഷവും, അതിന് 366 ദിവസം ആയിരിക്കും. ഈ കലണ്ടര്‍ 1582-ല്‍ പോപ്പ് ഗ്രിഗറി XIIIപരിഷ്‌ക്കരിച്ചു. |
junction | സന്ധി. | പി-ടൈപ്പിലും എന്‍-ടൈപ്പിലും പെട്ട രണ്ട് അര്‍ധചാലകങ്ങള്‍ തമ്മില്‍ ചേരുന്ന പാളി. p-n junctionനോക്കുക. |
junction potential | സന്ധി പൊട്ടന്‍ഷ്യല്‍. | - |
junction transistor | സന്ധി ട്രാന്‍സിസ്റ്റര്‍. | ബൈപോളാര്‍ ട്രാന്‍സിസ്റ്റര്‍ എന്നതിന് സമാനമായുപയോഗിക്കുന്ന പദം. |
Jupiter | വ്യാഴം. | സൗരയൂഥ ഗ്രഹങ്ങളില്‍ ഏറ്റവും വലുത്. solar system നോക്കുക. |
jurassic | ജുറാസ്സിക്. | മീസോസോയിക് കല്‍പത്തിലെ ഒരു മഹായുഗം. 20.8 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് മുതല്‍ 14.4 കോടി വര്‍ഷങ്ങള്‍ക്കു മുമ്പു വരെയുളള കാലഘട്ടം. ഈ കാലഘട്ടത്തിലാണ് ഉരഗങ്ങള്‍ ഭീമാകാരന്മാരായിത്തീര്‍ന്നത്. പന്നല്‍ചെടികളും സൂചിയിലവൃക്ഷങ്ങളും വൈവിധ്യമാര്‍ന്നു. എലിപോലുളള ചെറിയ പ്രാകൃത സസ്‌തനികളും ആര്‍ക്കിയോപ്‌റ്റെറിക്‌സ് എന്ന ആദിമ പക്ഷിയും ജീവിച്ചിരുന്നത് ഇക്കാലത്താണ്. |
juvenile hormone | ശൈശവ ഹോര്‍മോണ്‍. | ഷഡ്‌പദങ്ങളില്‍ ലാര്‍വദശയും നിംഫ്‌ദശയും നിലനിര്‍ത്തുന്ന ഹോര്‍മോണ്‍. ഈ ഹോര്‍മോണിന്റെ ഉത്‌പാദനം നിന്നാല്‍ മാത്രമേ പ്രഢൗാവസ്ഥ ഉണ്ടാവുകയുളളു. |
juvenile water | ജൂവനൈല്‍ ജലം. | മാഗ്മയില്‍ നിന്നുണ്ടാകുന്ന ജലം. |
K | കെല്‍വിന്‍ | കെല്‍വിന്‍ എന്നതിന്റെ പ്രതീകം. |
K band | കെ ബാന്‍ഡ്. | വൈദ്യുത കാന്തിക സ്‌പെക്‌ട്രത്തില്‍ 18 GHz മുതല്‍ 27 GHz വരെ ആവൃത്തിയുള്ള റേഡിയോ തരംഗങ്ങള്‍. |
k-capture. | കെ പിടിച്ചെടുക്കല്‍. | ആറ്റത്തിന്റെ അണുകേന്ദ്രത്തോട് ഏറ്റവും അടുത്തുള്ള k ഷെല്ലില്‍ നിന്ന് ഒരു ഇലക്‌ട്രാണിനെ അണുകേന്ദ്രം പിടിച്ചെടുക്കുകയും ഒരു പ്രാട്ടോണ്‍ അതുമായി ചേര്‍ന്ന് ഒരു ന്യൂട്രാണ്‍ സൃഷ്‌ടിക്കപ്പെടുകയും ചെയ്യുന്ന പ്രതിഭാസം. ഇതിന്റെ ഫലമായി ഒരു ന്യൂട്രിനോയും എക്‌സ്‌റേ ഫോട്ടോണും പുറന്തള്ളപ്പെടുന്നു. |