Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
internal energy | ആന്തരികോര്‍ജം. | പദാര്‍ത്ഥത്തിലെ തന്മാത്രകളുടെ ചലനത്തെ അടിസ്ഥാനമാക്കിയുളള വിശദീകരണത്തില്‍ ഉപയോഗിക്കപ്പെടുന്ന താപഗതിക ഗുണധര്‍മ്മം. ഒന്നാം താപഗതിക നിയമത്തിന്റെ അടിസ്ഥാനത്തിലുളളതാണ് ഈ ആശയം. തന്മാത്രകള്‍ക്ക് തനതായുളള ഊര്‍ജം, ആന്തരിക ചലനങ്ങളാലുളള ഗതികോര്‍ജം, തന്മാത്രകള്‍ തമ്മിലുളള അന്യോന്യ ക്രിയകള്‍ മൂലമുളള ഊര്‍ജം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. |
internal resistance | ആന്തരിക രോധം. | വിദ്യുത്‌ജനിത്രങ്ങളുടെ സഹജരോധം. |
international date line | അന്താരാഷ്‌ട്ര ദിനാങ്ക രേഖ. | 180 o രേഖാംശരേഖയുമായി സംപതിച്ചു കിടക്കുന്ന സാങ്കല്‍പിക രേഖ. ഇത് കടന്നുപോകുന്നത് പ്രധാനമായും ശാന്തസമുദ്രത്തിലൂടെയാണ്. ഫിജി, ടോംഗ, ചില ന്യൂസിലാന്റ് ദ്വീപുകള്‍ എന്നീ സ്ഥലങ്ങളിലൂടെ ഈ രേഖ കടന്നു പോകുന്നുവെങ്കിലും സകൗര്യത്തിനുവേണ്ടി, വളച്ച് സമുദ്രത്തിലൂടെ തന്നെയാക്കിയിട്ടുണ്ട്. ഈ രേഖ മുറിച്ച് കടക്കുമ്പോള്‍ തീയതിയില്‍ ഒരു ദിവസം മാറ്റം വരുന്നു. ഈ രേഖ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് കടക്കുന്ന യാത്രക്കാര്‍ ഒരു ദിവസം പിന്നോട്ടു മാറ്റിയും തിരിച്ചാണെങ്കില്‍ ഒരു ദിവസം മുന്നോട്ടു മാറ്റിയും കലണ്ടര്‍ ക്രമീകരിക്കുന്നു. |
internet | ഇന്റര്‍നെറ്റ്. | ലോകമെമ്പാടുമുള്ള കമ്പ്യൂട്ടര്‍ ശൃംഖലകളെ ബന്ധിപ്പിക്കുന്ന കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്. വിവിധ വെബ്‌സൈറ്റുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുക, ഇലക്‌ട്രാണിക് മെയിലുകള്‍ കൈകാര്യം ചെയ്യുക, ഇലക്‌ട്രാണിക് കൊമേഴ്‌സ്, ചാറ്റിംഗ് തുടങ്ങിയവയ്‌ക്കെല്ലാം ഇതു വളരെ പ്രയോജനപ്പെടുന്നു. |
internode | പര്‍വാന്തരം. | ഒരു കാണ്‌ഡത്തിലെ അടുത്തടുത്ത രണ്ടു മുട്ടുകള്‍ക്കിടയിലുളള ഭാഗം. |
interoceptor | അന്തര്‍ഗ്രാഹി. | ശരീരത്തിനകത്തെ ഉദ്ദീപനങ്ങളെ സംവേദനം ചെയ്യുന്ന ഗ്രാഹി. ഉദാ : രക്തസമ്മര്‍ദ്ദം നിര്‍ണ്ണയിക്കാന്‍ മഹാധമനിയിലുളള മര്‍ദ്ദഗ്രാഹികള്‍. |
interphase | ഇന്റര്‍ഫേസ്. | അന്തരാളഘട്ടം. കോശത്തിന്റെ ജീവനചക്രത്തില്‍ കോശവിഭജനങ്ങള്‍ക്കിടയിലുളള ഘട്ടം. ഈ സമയത്താണ് കോശത്തിന്റെ പ്രധാന ഉപാപചയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. |
interpolation | അന്തര്‍ഗണനം. | f(x)എന്ന ഏകദത്തിന്റെ മൂല്യം നിശ്ചിത വിലകള്‍ക്കനുസൃതമായി അറിയാമെങ്കില്‍ അവയ്‌ക്കിടയിലുളള ഏതെങ്കിലുമൊരു x ന്റെ വിലയ്‌ക്ക് അനുസൃതമായി, ഏകദം നിര്‍ദ്ദേശിക്കുന്ന രീതിയിലല്ലാതെ f(x)ന്റെ വില കാണുന്ന പ്രക്രിയ. |
intersection | സംഗമം. | രണ്ടു ഗണങ്ങള്‍ക്ക് പൊതുവായുളള അംഗങ്ങളുടെ ഗണം. A= {1,3,7,9} B= {2,3,5,9} ആയാല്‍ A,B എന്നിവയുടെ സംഗമം (3,9) ആണ്. A ∩ B എന്ന് കുറിക്കുന്നു. |
intersex | മധ്യലിംഗി. | ആണിന്റെയും പെണ്ണിന്റെയും ഇടയ്‌ക്കുളള ലക്ഷണങ്ങളോടുകൂടിയ വ്യക്തി. മിക്കവാറും വന്ധ്യമായിരിക്കും. ഇതൊരു വൈകല്യമാണ്. ക്രാമസോമുകളുടെ തകരാറുമൂലമോ, ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തിലെ അപാകതമൂലമോ ഉണ്ടാകാം. |
Interstellar matter | നക്ഷത്രാന്തര പദാര്‍ഥം. | നക്ഷത്രങ്ങള്‍ക്കിടയിലുള്ള വിശാലമായ സ്‌പേസില്‍ കാണപ്പെടുന്ന പദാര്‍ഥങ്ങള്‍. ഇതില്‍ 99 ശതമാനവും വാതകങ്ങളും ഒരു ശതമാനത്തോളം ധൂളികളുമാണ്. ഏറെയും സാന്ദ്ര തന്മാത്രാ മേഘങ്ങളുടെ ( molecular clouds) ഭാഗമാണ്. ഇവയില്‍ ഘനമീറ്ററില്‍ 10 10 കണങ്ങള്‍ വരെ കാണും. മേഘങ്ങള്‍ക്കപ്പുറത്തുള്ള സ്‌പേസിലും കുറഞ്ഞ അളവില്‍ പദാര്‍ഥങ്ങള്‍ ഉണ്ടാകും. തന്മാത്രാമേഘങ്ങളില്‍ മുഖ്യമായും കാണപ്പെടുന്നത് CO, H2O, NH3, C2, HCHO (Formal dehyde), C2H2 (acetaldehyde), CH4 എന്നീ തന്മാത്രകളാണ്. |
interstice | അന്തരാളം | അന്ത:സ്ഥാനം. ക്രിസ്റ്റല്‍ ലാറ്റിസുകളില്‍ ആറ്റങ്ങളുടെയോ അയോണുകളുടെയോ തന്മാത്രകളുടെയോ നിശ്ചിത സ്ഥാനങ്ങള്‍ക്കിടയിലുളള ഒഴിഞ്ഞ സ്ഥലങ്ങള്‍. |
interstitial | ഇന്റര്‍സ്റ്റീഷ്യല്‍. | ഇതൊരു ക്രിസ്റ്റല്‍ വൈകല്യമാണ്. ക്രിസ്റ്റല്‍ ജാലികയുടെ നോര്‍മല്‍ സൈറ്റുകള്‍ക്കിടയില്‍ ഒരു അണു അല്ലെങ്കില്‍ അയോണ്‍ കൂടുതലായി സ്ഥിതി ചെയ്യുന്നു. |
interstitial cell stimulating hormone | ഇന്റര്‍സ്റ്റീഷ്യല്‍ സെല്‍ സ്റ്റിമുലേറ്റിങ്ങ് ഹോര്‍മോണ്‍. | - |
interstitial compounds | ഇന്റെര്‍സ്റ്റീഷ്യല്‍ സംയുക്തങ്ങള്‍. | ഒരു ലോഹ ക്രിസ്റ്റലിന്റെ ഇടസ്ഥലങ്ങളില്‍ ഒരു അലോഹത്തിന്റെ അണുവോ അയോണോ സ്ഥാനം പിടിക്കുന്ന സംയുക്തം. |
intestine | കുടല്‍. | അന്നപഥത്തില്‍ ആമാശയം മുതല്‍ മലാശയം വരെയുളള ഭാഗം. |
intine | ഇന്റൈന്‍. | പരാഗരേണുവിന്റെ ഭിത്തിയുടെ ഏറ്റവും ഉളളിലുളള പാളി. |
intrinsic colloids | ആന്തരിക കൊളോയ്‌ഡ്. | പ്രകീര്‍ണ്ണനം ചെയ്യാനുളള പദാര്‍ത്ഥവും പ്രകീര്‍ണ്ണന മാധ്യമവും തമ്മില്‍ സമ്പര്‍ക്കമുണ്ടാവുമ്പോഴോ ചൂടാക്കുമ്പോഴോ ഉണ്ടാകുന്ന സോള്‍. |
intrinsic semiconductor | ആന്തരിക അര്‍ധചാലകം. | ചാര്‍ജുവാഹികള്‍ ആന്തരികോര്‍ജം മൂലം സൃഷ്‌ടിക്കപ്പെട്ടിട്ടുളള അര്‍ധചാലകം. ചാര്‍ജുവാഹികള്‍ ഹോളുകളോ ഇലക്‌ട്രാണുകളോ ആവാം. ഇവയുടെ എണ്ണം തുല്യമായിരിക്കും. |
intron | ഇന്‍ട്രാണ്‍. | യൂക്കാരിയോട്ടിക ജീവികളില്‍, ജീനുകളിലെ തര്‍ജമ ചെയ്യപ്പെടാത്ത ഭാഗങ്ങള്‍. ചിത്രം. split geneനോക്കുക. |