Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
improper fractionവിഷമഭിന്നം. 1. അങ്കഗണിതത്തില്‍ ഛേദത്തേക്കാള്‍ കൂടിയ അംശമുളള ഭിന്നം. 2. ബീജഗണിതത്തില്‍ ഛേദത്തേക്കാള്‍ കൂടിയ ഘാതമുളള ബഹുപദം അംശമായിട്ടുളള ഭിന്നം.
impulseആവേഗം. വളരെ ചുരുങ്ങിയ സമയത്തേയ്‌ക്ക്‌ മാത്രം പ്രയോഗിക്കപ്പെടുന്ന ബലവും ആ ബലം പ്രയോഗിക്കപ്പെട്ട സമയവും തമ്മില്‍ ഗുണിച്ചുകിട്ടുന്നത്‌. I=f.δt
impurityഅപദ്രവ്യം. അര്‍ധചാലകത്തിന്റെ ചാലകത വര്‍ദ്ധിപ്പിക്കുന്നതിനായി കുറഞ്ഞ അളവില്‍ അതിലേക്കു ചേര്‍ക്കുന്ന പദാര്‍ത്ഥങ്ങള്‍. ഉദാ: ജര്‍മേനിയം ക്രിസ്റ്റലില്‍ പി ടൈപ്പ്‌ അര്‍ധചാലകം നിര്‍മ്മിക്കുവാന്‍ ചേര്‍ക്കുന്ന ബോറോണ്‍.
in situഇന്‍സിറ്റു. ശരീരത്തിനുളളില്‍ വെച്ച്‌ നടക്കുന്ന പ്രവര്‍ത്തനങ്ങളെയോ പരീക്ഷണങ്ങളെയോ സൂചിപ്പിക്കുന്ന പദം.
in vitroഇന്‍ വിട്രാ. ശരീരത്തിനു പുറത്ത്‌ കോശങ്ങളോ, ജൈവരാസവസ്‌തുക്കളോ ഉപയോഗിച്ച്‌ നടത്തുന്ന പരീക്ഷണങ്ങള്‍. "ഗ്ലാസ്സിനുളളില്‍' എന്നാണ്‌ ലാറ്റിന്‍ പദത്തിന്റെ അര്‍ത്ഥം.
in vivoഇന്‍ വിവോ. ശരീരത്തിനകത്ത്‌ (കോശത്തിനകത്ത്‌) നടത്തുന്ന പരീക്ഷണങ്ങള്‍.
inbreedingഅന്ത:പ്രജനനം. ജനിതകപരമായി വളരെ അടുത്ത ബന്ധമുളള വ്യക്തികള്‍ തമ്മില്‍ നടക്കുന്ന പ്രജനനം. cf. outbreeding.
incandescenceതാപദീപ്‌തി. ഒരു വസ്‌തുവിനെ ഉയര്‍ന്നതാപനിലയിലേക്ക്‌ ചൂടാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകാശ ഉല്‍സര്‍ജനം. ഉദാ: വൈദ്യുത ബള്‍ബിലെ ഫിലമെന്റിലേത്‌.
incentreഅന്തര്‍വൃത്തകേന്ദ്രം. -
incircleഅന്തര്‍വൃത്തം. എല്ലാവശങ്ങളെയും സ്‌പര്‍ശിക്കുന്ന വിധത്തില്‍ ഒരു ബഹുഭുജത്തിനുളളില്‍ വരയ്‌ക്കുന്ന വൃത്തം. inscribed circle എന്നത്‌ ലോപിച്ച്‌ ഉണ്ടായതാണ്‌. അന്തര്‍വൃത്തത്തിന്റെ കേന്ദ്രത്തിന്‌ അന്തര്‍വൃത്തകേന്ദ്രം എന്നു പറയുന്നു.
incisorsഉളിപ്പല്ലുകള്‍. സസ്‌തനികളുടെ ദന്തവിന്യാസത്തില്‍ മുന്‍നിരയില്‍ ഉളള ഉളിപോലുളള പല്ലുകള്‍. സാധാരണയായി മുറിക്കുവാനും കരണ്ടു തിന്നുവാനും ഉപയോഗിക്കുന്നു.
incoherentഇന്‍കൊഹിറെന്റ്‌. -
incompatibilityപൊരുത്തക്കേട്‌. ചില സപുഷ്‌പികളില്‍ പരാഗണത്തിനു ശേഷം ബീജസങ്കലനം നടക്കാത്ത അവസ്ഥ. പരാഗനാളികള്‍ വര്‍ത്തികയില്‍ കൂടി വളരാതിരിക്കും.
incomplete dominanceഅപൂര്‍ണ പ്രമുഖത. -
incomplete flowerഅപൂര്‍ണ പുഷ്‌പം. എല്ലാ പുഷ്‌പമണ്‌ഡലങ്ങളും ഇല്ലാത്ത പുഷ്‌പം.
inconsistent equationsഅസംഗത സമവാക്യങ്ങള്‍. സംഗതം അല്ലാത്ത സമവാക്യങ്ങള്‍. തന്നിട്ടുളള എല്ലാ വാക്യങ്ങളും ശരിയാകുമാറ്‌ അവയിലടങ്ങിയിട്ടുളള ചരങ്ങളുടെ വില നിര്‍ണ്ണയിക്കാന്‍ കഴിയാത്ത സമവാക്യങ്ങള്‍. ഉദാ : x+y=3, x+y=2.
increasing functionവര്‍ധമാന ഏകദം. സ്വതന്ത്ര ചരത്തിന്റെ മൂല്യം വര്‍ധിക്കുമ്പോള്‍, ഏകദത്തിന്റെ മൂല്യവും വര്‍ധിക്കുന്ന തരത്തിലുളള ഏകദം. y=2x+4
incubationഅടയിരിക്കല്‍.അടയിരിക്കല്‍.
incubation periodഇന്‍ക്യുബേഷന്‍ കാലം. ഒരു രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നതിനും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിനും ഇടയ്‌ക്കുള്ള കാലം.
incusഇന്‍കസ്‌. സസ്‌തനികളുടെ മധ്യകര്‍ണത്തിലെ ഒരു എല്ല്‌. മാലിയസിനും സ്റ്റേപ്പിസിനും നടുവിലായി സ്ഥിതി ചെയ്യുന്നു.
Page 143 of 301 1 141 142 143 144 145 301
Close