Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
hypertonic | ഹൈപ്പര്‍ടോണിക്. | മറ്റേതെങ്കിലും ലായനിയേക്കാള്‍ കൂടുതല്‍ ഓസ്‌മോസിക മര്‍ദം ഉളള ലായനി. |
hypertrophy | അതിപുഷ്‌ടി. | കോശങ്ങളുടെയും തന്തുക്കളുടെയും എണ്ണം കൂടാതെ വലിപ്പം വര്‍ധിക്കുന്നതിന്റെ ഫലമായി അവയവത്തിനും ശരീരത്തിനും ഉണ്ടാകുന്ന വലിപ്പ വര്‍ധനവ്. ഉദാ: വ്യായാമം കൊണ്ട് പേശികള്‍ വലുതാവുന്നത്. |
hypha | ഹൈഫ. | ഫംഗസുകളുടെ ശരീര തന്തു. |
hypocotyle | ബീജശീര്‍ഷം. | സസ്യഭ്രൂണത്തിന്റെ ബീജപത്രങ്ങള്‍ക്കും മൂലാങ്കുരത്തിനും ഇടയിലുളള ഭാഗം. |
hypodermis | അധ:ചര്‍മ്മം. | സസ്യങ്ങളുടെ എപി ഡെര്‍മിസിനു തൊട്ടുതാഴെയായി കാണുന്ന ഒന്നോ അതിലധികമോ കോശനിരകളുളള പ്രത്യേക തരം കല. |
hypogeal germination | അധോഭൂമിക ബീജാങ്കുരണം. | ബീജപത്രങ്ങള്‍ മണ്ണിനടിയില്‍ നിന്നു പുറത്തു വരാത്ത വിധത്തിലുളള ബീജാങ്കുരണം. ഉദാ: കടലയുടെ ബീജാങ്കുരണം. |
hypogene | അധോഭൂമികം. | ഭമോപരിതലത്തിന് കീഴെ രൂപം കൊള്ളുന്ന ശിലയോ അതിന് കാരണമാകുന്ന ശക്തിയോ. |
hypoglycaemia | ഹൈപോഗ്ലൈസീമിയ. | രക്തത്തില്‍ പഞ്ചസാര വളരെ കുറഞ്ഞിരിക്കുന്ന അവസ്ഥ. |
hypogyny | ഉപരിജനി. | പുഷ്‌പത്തില്‍ ജനിപുടം മറ്റു പുഷ്‌പമണ്‌ഡലങ്ങള്‍ക്കു മുകളിലായി വിന്യസിച്ചിരിക്കുന്ന അവസ്ഥ. ഉദാ : ചെമ്പരത്തി. |
hypotension | ഹൈപോടെന്‍ഷന്‍. | രക്തസമ്മര്‍ദ്ദം സാധാരണ നിരക്കിനേക്കാള്‍ കുറയുന്നത്. സിസ്റ്റോളിക മര്‍ദ്ദം 100-നും, ഡയാസ്റ്റോളിക മര്‍ദ്ദം 40-നും താഴെയാവുമ്പോഴാണ് പൊതുവേ ഹൈപോ ടെന്‍ഷന്‍ ഉണ്ടാകുന്നത്. |
hypotenuse | കര്‍ണം. | മട്ടത്രികോണത്തില്‍ മട്ടകോണിനെതിരെയുളള വശം. |
hypothalamus | ഹൈപ്പോത്തലാമസ്. | കശേരുകികളുടെ മുന്‍മസ്‌തിഷ്‌കത്തിന്റെ താഴത്തെ ഭാഗം. താപനിലയുടെ നിയന്ത്രണത്തിലും പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ നിയന്ത്രണത്തിലും പങ്കുണ്ട്. |
hypothesis | പരികല്‌പന. | 1. ഏതെങ്കിലും ഒരു പ്രശ്‌നം/സിദ്ധാന്തം തെളിയിക്കുന്നതിനു മുന്നോടിയായി ശരിയാണെന്ന അനുമാനത്തോടെ സ്വീകരിക്കുന്ന പ്രസ്‌താവന.2. ഒരു പ്രസ്‌താവന തെളിയിക്കാനായി ശരിയെന്ന് സങ്കല്‌പിച്ച് സ്വീകരിക്കപ്പെടുന്ന മറ്റൊരു പ്രസ്‌താവന അഥവാ പ്രമേയം. |
hypotonic | ഹൈപ്പോടോണിക്. | മറ്റേതെങ്കിലും ലായനിയെ അപേക്ഷിച്ച് ഓസ്‌മോസിക മര്‍ദ്ദം കുറഞ്ഞ ലായനി. |
hysteresis | ഹിസ്റ്ററിസിസ്. | ഒരു വ്യൂഹത്തിന്റെ സ്വഭാവം അതിന്റെ മുന്‍ അവസ്ഥയെ ആശ്രയിച്ചിരിക്കുന്നത്. സാധാരണയായി ഒരു ഭൗതിക ഫലവും അതിന്റെ കാരണവും തമ്മില്‍ പ്രകടമായ സമയാന്തരാളം ഉണ്ടാവും. ഹിസ്റ്ററിസിസ് പല വിധത്തിലുണ്ട്. ഉദാ: ഇലാസ്‌തിക ഹിസ്റ്ററിസിസ്, കാന്തിക ഹിസ്റ്ററിസിസ്. കാന്തവത്‌ക്കരിക്കാന്‍ പ്രയോഗിക്കുന്ന ബാഹ്യക്ഷേത്രത്തിന്റെ തീവ്രതമാറുമ്പോള്‍ പദാര്‍ത്ഥത്തിന്റെ കാന്തിക പ്രരണം ഒപ്പം മാറാതിരുന്നാല്‍ ബാഹ്യക്ഷേത്രവും കാന്തിക പ്രരണവും തമ്മില്‍ വിളംബം ഉണ്ടാകും. |
I | ആംപിയറിന്റെ പ്രതീകം | ampere നോക്കുക |
i | ഒരു അവാസ്‌തവിക സംഖ്യ | (imaginary number) i2 = 1ആയാല്‍ iയുടെ മൂല്യം √--1എന്ന് എടുക്കുന്നു. |
I-band | ഐ-ബാന്‍ഡ്. | രേഖാങ്കിത മാംസപേശികളുടെ നാരുകളില്‍ കാണുന്ന മേഖലകളിലൊന്ന്. മാംസപേശികളുടെ ചെറുനാരുകളെ മൈക്രാസ്‌കോപ്പിലൂടെ പരിശോധിച്ചാല്‍, തെളിഞ്ഞതും ഇരുണ്ടതുമായ ബാന്‍ഡുകള്‍ ഒന്നിടവിട്ട് കാണാം. ഇതില്‍ തെളിഞ്ഞ ബാന്‍ഡുകളാണ് ഐ-ബാന്‍ഡുകള്‍. |
IAU | ഐ എ യു | ഐ എ യു |
ic | ഐ സി. | integrated circuit എന്നതിന്റെ ചുരുക്കം. |