Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
hydrogel | ജലജെല്‍. | ജലം പ്രകീര്‍ണ്ണന മാധ്യമമായിട്ടുളള ജെല്‍. |
hydrogen bond | ഹൈഡ്രജന്‍ ബന്ധനം. | ഉയര്‍ന്ന വിദ്യുത് ഋണതയുളള മൂലകങ്ങളായ ഫ്‌ളൂറിന്‍, ഓക്‌സിജന്‍, നൈട്രജന്‍, ക്ലോറിന്‍ എന്നിവയുമായി ബന്ധിതമായ ഹൈഡ്രജന്‍ ആറ്റവും ഹൈഡ്രജനുമായി ബന്ധിതമായ ഫ്‌ളൂറിന്‍, ഓക്‌സിജന്‍, നൈട്രജന്‍, ക്ലോറിന്‍ എന്നിവയിലേതെങ്കിലും ഒന്നുമായുളള ദുര്‍ബല ബന്ധനം. തന്മാത്രകള്‍ തമ്മിലുളള പരസ്‌പര ആകര്‍ഷണം ഇതുമൂലം ശക്തിപ്പെടുന്നു. ജലത്തിന്റെ പ്രത്യേകതകള്‍ക്കും കാരണം ഈ ബന്ധനമാണ്. |
hydrogenation | ഹൈഡ്രാജനീകരണം. | അപൂരിത കാര്‍ബണിക സംയുക്തങ്ങളെ പൂരിതങ്ങളാക്കുവാന്‍ ഉപയോഗിക്കുന്ന ഒരു പ്രക്രിയ. ഉയര്‍ന്ന താപനിലയില്‍ പ്ലാറ്റിനം, പലേഡിയം, നിക്കല്‍ മുതലായ രാസത്വരകങ്ങളുടെ സാന്നിധ്യത്തില്‍ ഹൈഡ്രജനുമായി പ്രതിപ്രവര്‍ത്തിപ്പിച്ചാണ് ഇത് സാധിക്കുന്നത്. |
hydrolase | ജലവിശ്ലേഷി. | ജൈവതന്മാത്രകളുടെ ജലവിശ്ലേഷണം നടത്തുന്ന എന്‍സൈം. |
hydrolysis | ജലവിശ്ലേഷണം. | രാസസംയുക്തങ്ങള്‍ ജലതന്മാത്രകളുമായി പ്രവര്‍ത്തിച്ച് രണ്ടോ അതിലധികമോ ലളിത ഘടകങ്ങളായി വിഘടിക്കുന്ന പ്രക്രിയ. ഉദാ : പഞ്ചസാരയുടെ ജലവിശ്ലേഷണത്തില്‍ ഗ്ലൂക്കോസും ഫ്രക്‌ടോസും ഉണ്ടാകുന്നു. |
hydrometer | ഘനത്വമാപിനി. | ദ്രാവകങ്ങളുടെ ഘനത്വമോ, ആപേക്ഷിക ഘനത്വമോ നേരിട്ട് അളക്കുവാനുപയോഗിക്കുന്ന ഉപകരണം. |
hydronium ion | ഹൈഡ്രാണിയം അയോണ്‍. | ജലീയ ലായനിയിലുണ്ടാകുന്ന H+(പ്രാട്ടോണ്‍) ജലതന്മാത്രയുമായി ചേര്‍ന്നുണ്ടാകുന്ന അയോണ്‍. H2O+H+→H3O+ഹൈഡ്രാണിയം അയോണ്‍. |
hydrophilic | ജലസ്‌നേഹി. | ജലത്തിനോട് ആകര്‍ഷണമുളളത്. ജലത്തെ സ്‌നേഹിക്കുന്നത്. |
hydrophily | ജലപരാഗണം. | വെളളത്തില്‍ക്കൂടി ഒഴുകി വരുന്ന പരാഗരേണുക്കള്‍ കൊണ്ടുളള പരാഗണം. |
hydrophobic | ജലവിരോധി. | ജലത്തിനോട് ചേരാന്‍ താല്‌പര്യമില്ലാത്തത്. |
hydrophyte | ജലസസ്യം. | ജലത്തില്‍ വളരുന്ന സസ്യം. |
hydroponics | ഹൈഡ്രാപോണിക്‌സ്. | മണ്ണുപയോഗിക്കാതെ സസ്യങ്ങള്‍ വളര്‍ത്തുന്ന സമ്പ്രദായം. സസ്യങ്ങള്‍ക്കാവശ്യമായ പോഷകങ്ങള്‍ വെളളത്തില്‍ കലര്‍ത്തിക്കൊടുക്കുകയാണ് ചെയ്യുന്നത്. |
hydrosol | ജലസോള്‍. | ജലം പ്രകീര്‍ണ്ണന മാധ്യമമായിട്ടുളള സോള്‍. |
hydrosphere | ജലമണ്‌ഡലം. | ഭൂവല്‍ക്ക ത്തിലെ പ്രകൃതിദത്തമായ ജലമടങ്ങിയ മേഖല. ഇതില്‍ 98% സമുദ്രജലവും ബാക്കി നദീജലം, നീരാവി, ഭൂഗര്‍ഭജലം, ഹിമം എന്നിവയുമാണ്. |
hydrostatic skeleton | ദ്രവ-സ്ഥിതിക-അസ്ഥിവ്യൂഹം. | ശരീരത്തിനുളളിലോ, ശരീരഭാഗങ്ങള്‍ക്കുള്ളിലോ ദ്രാവകം നിറഞ്ഞ് അസ്ഥി വ്യൂഹത്തെ പ്പോലെ ബലം നല്‍കുന്നത്. |
hydrotropism | ജലാനുവര്‍ത്തനം. | ജലത്തിന്റെ ഉദ്ദീപനത്തിനനുസൃതമായി സസ്യങ്ങളില്‍ കാണുന്ന ചലനം. |
hydroxy quinol | ഹൈഡ്രാക്‌സി ക്വിനോള്‍. | ലോഹഅയോണുകളെ തിരിച്ചറിയുവാനും വേര്‍തിരിക്കുവാനും ഉപയോഗിക്കുന്ന ഷിലേറ്റിംഗ് ഏജന്റ്. |
hydroxyl amine | ഹൈഡ്രാക്‌സില്‍ അമീന്‍. | NH2-OH. ഇത് ആല്‍ഡിഹൈഡുകളും കീറ്റോണുകളുമായി പ്രതിപ്രവര്‍ത്തിച്ച് ഓക്‌സൈമുകള്‍ ഉണ്ടാക്കുന്നു.CH3CHO+H2NOH→CH3CH = NOH+H2O അസറ്റാല്‍ഡിഹൈഡ് അസറ്റാല്‍ഡോക്‌സൈം |
hydroxyl ion | ഹൈഡ്രാക്‌സില്‍ അയോണ്‍. | OHഅയോണ്‍. ജലം, ബേസ് മുതലായവ അയോണീകരിക്കുമ്പോള്‍ ലഭിക്കുന്നു. |
hydrozoa | ഹൈഡ്രാസോവ. | ഫൈലം സീലെന്റെ റേറ്റയുടെ ഒരു ക്ലാസ്. |