Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
Hubble’s Constant | ഹബ്‌ള്‍ സ്ഥിരാങ്കം. | ( H). വികസിക്കുന്ന പ്രപഞ്ചത്തില്‍ ഒരു ഗാലക്‌സിയിലേക്കുള്ള ദൂരവും ( d) ആ ഗാലക്‌സിയുടെ പലായന നിരക്കും ( V) നേര്‍ അനുപാതത്തിലാണെന്നതാണ് ഹബ്‌ള്‍നിയമം. V∝d അഥവാ V = H.d. V കണക്കാക്കുന്നത് ചുവപ്പുനീക്കം അളന്നിട്ടാണ്. ഹബ്‌ള്‍ സ്ഥിരാങ്കത്തിന്റെ ഇപ്പോള്‍ കണക്കാക്കിയിട്ടുള്ള മൂല്യം. 72 ± 5 km.s-1/ Mpc-1. 1/H ഹബ്‌ള്‍ ടൈം എന്നറിയപ്പെടുന്നു. ഇത് പ്രപഞ്ചത്തിന്റെ പ്രായം സൂചിപ്പിക്കുന്നു. |
humerus | ഭുജാസ്ഥി. | നാല്‍കാലി കശേരുകികളുടെ മുന്‍കാലുകളെ (മനുഷ്യന്റെ കൈ) തോളിനോട് ബന്ധിച്ചിരിക്കുന്ന അസ്ഥി. |
humidity | ആര്‍ദ്രത. | അന്തരീക്ഷ വായുവില്‍ നീരാവിയുടെ അളവ്- absolute/relative. specific humidity കാണുക. |
humus | ക്ലേദം | ജന്തുക്കളുടെയും സസ്യങ്ങളുടെയും മറ്റും ശരീരഭാഗങ്ങള്‍ മണ്ണില്‍ അഴുകിച്ചേര്‍ന്നുണ്ടാകുന്ന സങ്കീര്‍ണ്ണമായ ജൈവ മിശ്രിതം. |
hurricane | ചുഴലിക്കൊടുങ്കാറ്റ്. | ഉഷ്‌ണ മേഖലാ പ്രദേശങ്ങളില്‍ ചുഴറ്റി വീശുന്ന കൊടുങ്കാറ്റ്. മണിക്കൂറില്‍ 120 കി.മീ ല്‍ കൂടുതല്‍ വേഗത്തില്‍ വീശുന്ന ചക്രവാതമാണ് ചുഴലിക്കൊടുങ്കാറ്റ്. |
hybrid | സങ്കരം. | ജനിതകപരമായ വ്യത്യാസങ്ങളുളള രണ്ടു ജീവികള്‍ തമ്മില്‍ പ്രജനം നടത്തിയുണ്ടാകുന്ന സന്തതി. hybridization(biol)നോക്കുക. |
hybrid vigour | സങ്കരവീര്യം. | - |
hybridization | സങ്കരണം. | 1. (biol) . അസമാനമായ ലക്ഷണങ്ങളുളള രണ്ടു ജീവികള്‍ തമ്മില്‍ ഇണ ചേരുന്നത്. ഇങ്ങനെയുണ്ടാകുന്ന സന്തതിയാണ് ഹൈബ്രിഡ്. മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ ഒരേ ജീന്‍ നിയന്ത്രിക്കുന്നതായിരിക്കണം. ഉദാ: പട്ടാണി പയര്‍ചെടിയില്‍ ചുവന്ന പൂവുളളതും വെളള പൂവുളളതുമായ ചെടികള്‍ തമ്മിലുളള സങ്കരണം. രണ്ടു ലക്ഷണങ്ങളെയും നിശ്ചയിക്കുന്നത് പൂവിന്റെ നിറം നിയന്ത്രിക്കുന്ന ജീനുകളാണ്. വ്യത്യസ്‌ത വര്‍ഗങ്ങളോ, സ്‌പീഷിസുകളോ തമ്മില്‍ പ്രജനം നടത്തുന്നതും ഇതില്‍ പെടും. 2. (chem) സങ്കരണം. ഒരു ആറ്റത്തിലെ വിവിധ ഊര്‍ജ നിലകളും ആകൃതിയുമുളള വ്യത്യസ്‌ത ഓര്‍ബിറ്റലുകള്‍ പരസ്‌പരം കൂടിച്ചേര്‍ന്ന് ഒരേ ഊര്‍ജനിലയും ആകൃതിയുമുളള സങ്കര ഓര്‍ബിറ്റലുകള്‍ ഉണ്ടാകുന്ന പ്രക്രിയ. ഈ ഓര്‍ബിറ്റലുകളുമായി മറ്റ് ആറ്റങ്ങളുടെ ഓര്‍ബിറ്റലുകള്‍ ചേര്‍ന്ന് ബന്ധനങ്ങളുണ്ടാകുന്നു. ഉദാ : കാര്‍ബണില്‍ [1s22s12px12py12pz1]ഒരു s ഉം മൂന്ന് pഓര്‍ബിറ്റലുകളും ചേര്‍ന്ന് നാല് sp3ഹൈബ്രിഡ് ഓര്‍ബിറ്റലുകളുണ്ടാകുന്നു. മീഥേന്‍ ഉണ്ടാകുമ്പോള്‍ ഹൈഡ്രജന്‍ ആറ്റങ്ങളുടെ sഓര്‍ബിറ്റലുകളുമായി ചേര്‍ന്ന് ഇവ ഏക ബന്ധനങ്ങള്‍ ( σ ബന്ധനം) ഉണ്ടാക്കുന്നു. |
hybridoma | ഹൈബ്രിഡോമ. | പ്രത്യേകതരം ആന്റിബോഡികള്‍ ഉത്‌പാദിപ്പിക്കുകയും തുടരെ വിഭജിക്കുകയും ചെയ്യുന്ന ഒരു സംയോജിത കോശം. ക്യാന്‍സര്‍ കോശവും ആന്റിബോഡി നിര്‍മ്മിക്കുന്ന കോശവും സംയോജിപ്പിച്ചാണ് ഇതുണ്ടാക്കുന്നത്. |
hydathode | ജലരന്ധ്രം. | ചില സസ്യങ്ങളില്‍ സിരകള്‍ അവസാനിക്കുന്നിടത്ത് കാണുന്ന, ജലം സ്രവിക്കുന്ന രന്ധ്രം. ഇതുവഴിയാണ് ബിന്ദുസ്രവം നടക്കുന്നത്. |
hydatid cyst | ഹൈഡാറ്റിഡ് സിസ്റ്റ്. | ചിലയിനം നാടവിരകളുടെ ലാര്‍വാഘട്ടം. ദ്രവം നിറഞ്ഞ ഒരു വലിയ സഞ്ചിയാണിത്. ഇതിനുളളിലേക്ക് ധാരാളം ലാര്‍വാ ശിരസുകള്‍ തളളി നില്‍ക്കും. ഓരോന്നും ഓരോ പ്രഢൗജീവിയായിത്തീരും. |
hydrarch succession | ജലീയ പ്രതിസ്ഥാപനം. | നവുള്ള ആവാസവ്യവസ്ഥകളില്‍ നടക്കുന്ന കമ്യൂണിറ്റികളുടെ പ്രതിസ്ഥാപനം ( succession). |
hydration | ജലയോജനം. | ഒരു വസ്‌തു ജലവുമായി ചേരുന്ന രാസപ്രവര്‍ത്തനം. |
hydration number | ഹൈഡ്രഷന്‍ സംഖ്യ. | ഒരു ലായനിയില്‍, അയോണുമായി ബന്ധപ്പെടുന്ന ജല തന്മാത്രകളുടെ എണ്ണം. |
hydrazone | ഹൈഡ്രസോണ്‍. | ആല്‍ഡിഹൈഡുകളും കീറ്റോണുകളും ഹൈഡ്രസിനുമായി പ്രതിപ്രവര്‍ത്തിച്ചുണ്ടാകുന്ന ഉത്‌പന്നങ്ങള്‍. |
hydro thermal metamorphism: | ചുടുനീര്‍ ധാതുമാറ്റം | ചൂടുനീര് പ്രഭാവം മൂലം ധാതു സംരചനയിലും ഘടനയിലും ശിലകള്‍ക്ക് ഉണ്ടാകുന്ന മാറ്റം. |
hydrocarbon | ഹൈഡ്രാകാര്‍ബണ്‍. | ഹൈഡ്രജനും കാര്‍ബണും മാത്രം ചേര്‍ന്ന കാര്‍ബണിക സംയുക്തം. വ്യാവസായിക പ്രാധാന്യം ഉളള രാസവസ്‌തുക്കളാണ് ഇവ. ഉദാ : ഡീസല്‍, മണ്ണെണ്ണ, പെട്രാള്‍. |
hydrochemistry | ജലരസതന്ത്രം. | പ്രകൃതി ജലത്തിന്റെ രാസചേരുവ, ഭൗതിക-രാസ-ജൈവ പ്രക്രിയകള്‍ മൂലം അതിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ തുടങ്ങിയ കാര്യങ്ങളെപ്പറ്റി പഠിക്കുന്ന രസതന്ത്ര ശാഖ. |
hydrodynamics | ദ്രവഗതികം. | ബലങ്ങള്‍ക്കു വിധേയമായുള്ള ദ്രവങ്ങളുടെ ചലനം പഠനവിധേയമാക്കുന്ന മേഖല. |
hydrogasification | ജലവാതകവല്‍ക്കരണം. | കല്‍ക്കരിയില്‍ ഹൈഡ്രജന്‍ സംയോജിപ്പിച്ച് വാതക - ദ്രാവക ഇന്ധനങ്ങള്‍ നിര്‍മ്മിക്കുന്ന പ്രക്രിയ. |