Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
homolytic fissionസമവിഘടനം. ഒരു തന്മാത്രയിലെ രണ്ട്‌ ആറ്റങ്ങള്‍ തമ്മിലുളള സഹസംയോജകബന്ധത്തിലെ ഇലക്‌ട്രാണുകള്‍ രണ്ട്‌ ആറ്റങ്ങള്‍ക്കും തുല്യമായി ലഭ്യമാകും വിധം സംഭവിക്കുന്ന വിഘടനം. ഇപ്രകാരം ഉണ്ടാകുന്ന ഖണ്‌ഡങ്ങള്‍ വിചാര്‍ജിതവും ഉയര്‍ന്ന ക്രിയാശീലത ഉള്ളതും ആയിരിക്കും. ഇവയെ സ്വതന്ത്ര റാഡിക്കലുകള്‍ എന്നും വിളിക്കും.Cl-Cl → Cl- + Cl- CH3 - CH3 → CH3 + CH3. ഇലക്‌ട്രാണുകള്‍ ഒരേ ആറ്റത്തിന്‌ ലഭിക്കുന്ന വിഘടനം ആണ്‌ വിഷമവിഘടനം. ഇതില്‍ ചാര്‍ജിത ഖണ്ഡങ്ങളാകും ഉണ്ടാവുക. ഉദാ: H - Cl → H++Cl-
homomorphicസമരൂപി.സമരൂപി
homosphereഹോമോസ്‌ഫിയര്‍. ഘടനയിലും തന്‍മാത്രീയഭാരത്തിലും ഏകാത്മകതയുള്ള അന്തരീക്ഷഭാഗം. ഏകദേശം 50 മുതല്‍ 80 വരെ കി.മീ. ഉയരത്തില്‍ ആണ്‌ ഈ ഭാഗം.
homosporyസമസ്‌പോറിത. ഒരിനം സ്‌പോറുകള്‍ മാത്രമുണ്ടാകുന്ന അവസ്ഥ. ഇത്‌ പരിണാമശ്രണിയില്‍ താഴേക്കിടയിലുളള സസ്യങ്ങളുടെ പ്രത്യേകതയാണ്‌.
homostylyസമസ്റ്റൈലി. ഒരു സ്‌പീഷിസില്‍ പെട്ട സസ്യങ്ങളിലെ പൂക്കളില്‍ അണ്‌ഡാശയദണ്‌ഡം ഒരേ നീളത്തില്‍ കാണുന്ന അവസ്ഥ.
homothallismസമജാലികത. ഒരേതരം താലസുകള്‍ മാത്രമുളള അവസ്ഥ.
homothermസമതാപി. -
homozygousസമയുഗ്മജം. ഒരേ പര്യായജീന്‍ ജോടിയുളള അവസ്ഥ. ഉദാ : ഒരു ക്രാമസോം ജോടിയിലെ രണ്ടിലും പര്യായ ജീന്‍ Aതന്നെ ആയിരിക്കുന്ന അവസ്ഥ.
hookworm കൊക്കപ്പുഴുകൊക്കപ്പുഴു
horizontalതിരശ്ചീനം. ഭൂതലത്തിന്‌ സമാന്തരം.
hormoneഹോര്‍മോണ്‍. ശരീരത്തിലെ രാസസന്ദേശവാഹകങ്ങള്‍. ശരീര പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു. ഉദാ: തൈറോയ്‌ഡ്‌ ഗ്രന്ഥിയില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന തൈറോക്‌സിന്‍.
horse powerകുതിരശക്തി. പവറിന്റെ ബ്രിട്ടീഷ്‌മാത്ര. HP എന്ന്‌ ചുരുക്കം. 1 കുതിരശക്തി = 745.7വാട്ട്‌.
horstഹോഴ്‌സ്റ്റ്‌. ഭൂവല്‍ക്കത്തിലെ സമാന്തരങ്ങളായ രണ്ടു ദുര്‍ബലരേഖകള്‍ക്കിടയില്‍ ഭ്രംശനത്തിന്റെ ഫലമായി ഉയര്‍ന്നുപൊങ്ങുന്ന ഭാഗം. ഖണ്‌ഡപര്‍വതങ്ങള്‍ ഉണ്ടാകുന്നതിങ്ങനെയാണ്‌.
horst faultsഹോഴ്സ്റ്റ് ഫാള്‍ട്ട്.സമാന്തരവും വിപരീത ദിശയിലേക്ക്‌ മടങ്ങി വരുന്നതുമായ രണ്ട്‌ വലനങ്ങള്‍ ചേര്‍ന്നത്‌. ഇതിന്റെ ഫലമായാണ്‌ ഹോഴ്‌സറ്റ്‌ രൂപം കൊള്ളുന്നത്‌.
horticultureഉദ്യാന കൃഷി.ഫലോദ്യാന വിജ്ഞാനം.
hostആതിഥേയജീവി. ശരീരത്തിനകത്തോ പുറത്തോ പരാദങ്ങളെ വഹിക്കുന്ന ജീവി.
hover craftഹോവര്‍ക്രാഫ്‌റ്റ്‌. കരയിലും വെളളത്തിനു മീതെയും സഞ്ചരിക്കുവാന്‍ കഴിവുളള ഒരു വാഹനം. വാഹനത്തിനു താഴെ ഒരു വായു കുഷ്യന്‍ നിര്‍മ്മിച്ച്‌ അതിനു മീതെയാണിതു സഞ്ചരിക്കുന്നത്‌.
HSTഎച്ച്‌.എസ്‌.ടി. -
HTMLഎച്ച്‌ ടി എം എല്‍.Hypertext Markup Language എന്നതിന്റെ ചുരുക്കരൂപം. ഇന്റര്‍നെറ്റിലെ വെബ്ബ്‌ പേജുകള്‍ ഡിസൈന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ ഭാഷ.
hubble space telescopeഹബ്‌ള്‍ ബഹിരാകാശ ദൂരദര്‍ശനി.HST എന്നു ചുരുക്കം. ബഹിരാകാശത്ത്‌ സ്ഥാപിക്കപ്പെട്ട ഒരു ദൂരദര്‍ശിനി. 1990ല്‍ അമേരിക്ക, ഡിസ്‌കവറി എന്ന സ്‌പേസ്‌ ഷട്ടില്‍ ഉപയോഗിച്ച്‌ വിന്യസിച്ചു. ഭൂമിയിലെ ദൂരദര്‍ശനികളേക്കാള്‍ വ്യക്തമായി ഖഗോളവസ്‌തുക്കളെ നിരീക്ഷിക്കുവാന്‍ സഹായിക്കുന്നു. ഭൂമിയില്‍ നിന്ന്‌ പരമാവധി കാണുന്നതിലും 50 മടങ്ങ്‌ വരെ മങ്ങിയ വസ്‌തുക്കളെ കാണുവാനും 10 മടങ്ങ്‌ വരെ വ്യക്തമായ ചിത്രങ്ങള്‍ നല്‍കുവാനും കഴിഞ്ഞു.
Page 136 of 301 1 134 135 136 137 138 301
Close