Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
hexanoic acidഹെക്‌സനോയ്‌ക്‌ അമ്ലം CH3(CH2)4−COOH. പശുവിന്‍ പാലിലും ആട്ടിന്‍ പാലിലും ചില സസ്യഎണ്ണകളിലും കാണുന്ന ഒരു അമ്ലം. ഉരുകല്‍ നില 340C. വളരെയേറെ വ്യാവസായിക പ്രാധാന്യമുള്ള സംയുക്തമാണ്‌.
hibernationശിശിരനിദ്ര. ശൈത്യകാലത്തെ അതിജീവിക്കുവാനായി പല ജന്തുക്കളും അവലംബിക്കുന്ന നിദ്രാവസ്ഥ. ഈ അവസ്ഥയില്‍ ഉപാപചയ നിരക്ക്‌ പരമാവധി കുറയും. അതിനാല്‍ ഭക്ഷണം കഴിക്കാതെ തന്നെ, ശരീരത്തില്‍ സംഭരിച്ചിട്ടുളള കൊഴുപ്പുമാത്രം ഉപയോഗിച്ച്‌ ജീവന്‍ നിലനിര്‍ത്തുവാന്‍ സാധിക്കും. മിതശീതോഷ്‌ണമേഖലയിലെയും ധ്രുവപ്രദേശത്തെയും പല സസ്‌തനങ്ങളും ഉരഗങ്ങളും ഉഭയജീവികളും ഈ അവസ്ഥയിലാണ്‌ ശൈത്യകാലം കഴിച്ചു കൂട്ടുന്നത്‌.
hierarchyസ്ഥാനാനുക്രമം.സ്ഥാനാനുക്രമം.
Higg's fieldഹിഗ്ഗ്‌സ്‌ ക്ഷേത്രം. പ്രപഞ്ചവ്യാപിയായ ക്ഷേത്രം. ഈ ക്ഷേത്രം പദാര്‍ഥകണങ്ങളുമായി പ്രതിപ്രവര്‍ത്തിക്കുന്നതിന്റെ ഫലമാണ്‌ പദാര്‍ഥകണങ്ങളുടെ ജഡത്വം അഥവാ പിണ്ഡം. ഹിഗ്ഗ്‌സ്‌ ബോസോണ്‍ എന്ന പിണ്ഡവാഹിയായ കണത്തെ - ഫീല്‍ഡ്‌ ക്വാണ്ടത്തെ - കൈമാറുക വഴിയാണ്‌ കണങ്ങളും ഹിഗ്ഗ്‌സ്‌ ക്ഷേത്രവും തമ്മില്‍ പ്രതിപ്രവര്‍ത്തിക്കുന്നത്‌. ഹിഗ്ഗ്‌സ്‌ ഫീല്‍ഡുമായി പ്രതിപ്രവര്‍ത്തിക്കാത്ത (ഹിഗ്ഗ്‌സ്‌ ബോസോണ്‍ കൈമാറാത്ത) ഫോട്ടോണ്‍ പോലുള്ള കണങ്ങള്‍ക്ക്‌ ജഡത്വം (പിണ്ഡം) ഇല്ല. ഇലക്ട്രാണ്‍ പോലെ ദുര്‍ബലമായി പ്രതിപ്രവര്‍ത്തിക്കുന്നവയ്‌ക്ക്‌ കുറഞ്ഞ പിണ്ഡം ഉണ്ടായിരിക്കും. പ്രാട്ടോണ്‍ പോലെ ശക്തമായി പ്രതിപ്രവര്‍ത്തിക്കുന്നവയ്‌ക്ക്‌ കൂടിയ പിണ്ഡം ഉണ്ടാകും. കണങ്ങളുടെ പിണ്ഡം എന്ന പ്രതിഭാസത്തെ വിശദീകരിക്കാന്‍ കണഭൗതികത്തിലെ സ്റ്റാന്‍ഡേര്‍ഡ്‌ മോഡലിനു കഴിയാതെ വന്നപ്പോള്‍, 1960കളില്‍ പീറ്റര്‍ ഹിഗ്ഗ്‌സ്‌ എന്ന ബ്രിട്ടീഷ്‌ ശാസ്‌ത്രജ്ഞനാണ്‌ ഇത്തരം ഒരു ക്ഷേത്രം ഉണ്ടാകാമെന്ന ആശയം അവതരിപ്പിച്ചത്‌. ഹിഗ്ഗ്‌സ്‌ ബോസോണ്‍ ദൈവകണം എന്ന പേരിലും അറിയപ്പെടുന്നു.
Higg’s bosonഹിഗ്ഗ്‌സ്‌ ബോസോണ്‍. -
high carbon steelഹൈ കാര്‍ബണ്‍ സ്റ്റീല്‍. 12.22% ടങ്‌സ്റ്റണ്‍, 5% ക്രാമിയം, 0.4 −0.7% കാര്‍ബണ്‍ അടങ്ങിയ സ്റ്റീല്‍. അതികാഠിന്യമുളളതും ചുട്ടുപഴുത്തിരിക്കുമ്പോഴും കാഠിന്യം നിലനിര്‍ത്തുന്നതുമാണ്‌. മെഷീന്‍ ടൂളുകള്‍, ഇരുമ്പും മറ്റ്‌ കാഠിന്യമേറിയ വസ്‌തുക്കളും മുറിക്കാനുളള ഉപകരണങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു.
highest common factor(HCF) ഉത്തമസാധാരണഘടകം. നിര്‍ദിഷ്‌ടമായ സംഖ്യകളെ എല്ലാത്തിനെയും നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും വലിയ സംഖ്യ. ഉസാഘ എന്ന്‌ ചുരുക്കം. ഉദാ: 25, 15, 40 എന്നിവയുടെ ഉസാഘ: 5
HII regionഎച്ച്‌ടു മേഖലഅയണീകൃത ഹൈഡ്രജന്‍ ഉള്ള മേഖല. നെബുലകള്‍ക്കുളളില്‍ പുതുതായി രൂപംകൊണ്ട നക്ഷത്രങ്ങളില്‍ നിന്നുള്ള അള്‍ട്രാവയലററ്‌ വികിരണം നെബുലകളെ അയണീകരിക്കുന്നതുമൂലം H II മേഖലകള്‍ ഉണ്ടാകുന്നു.
hilumനാഭി. വിത്തിന്റെ ആവരണത്തിലുളള ഒരു വടു. വിത്തിനെ ബീജാണ്‌ഡവൃത്തം വഴി ഫലാശയ ഭിത്തിയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഭാഗമാണ്‌ ഇത്‌.
hilusനാഭിക. ഒരവയവത്തിലുള്ള ദ്വാരമോ കുഴിഞ്ഞ ഭാഗമോ. സാധാരണ ഗതിയില്‍ നാളികളോ കുഴലുകളോ ഇതിലേ പ്രവേശിക്കും.
hind brainപിന്‍മസ്‌തിഷ്‌കം. കശേരുകികളുടെ ഭ്രൂണത്തിന്റെ മസ്‌തിഷ്‌കത്തിലെ മൂന്ന്‌ ഭാഗങ്ങളില്‍ ഏറ്റവും പിന്നിലത്തേത്‌. ഇത്‌ വികസിച്ചാണ്‌ സെറിബല്ലവും മെഡുല്ല ഒബ്ലോങ്‌ഗേറ്റയും ഉണ്ടാകുന്നത്‌. forebrain, midbrain നോക്കുക.
hirudineaകുളയട്ടകള്‍. കുളയട്ടകള്‍ ഉള്‍പ്പെടുന്ന അനലിഡയുടെ ക്ലാസ്‌.
histamineഹിസ്റ്റമിന്‍. വെളുത്ത രക്തകോശങ്ങളും മാസ്റ്റ്‌ കോശങ്ങളും ഉത്‌പാദിപ്പിക്കുന്ന രാസവസ്‌തു. മുറിവ്‌ ഉണ്ടാകുമ്പോഴോ, ശരീരബാഹ്യ ആന്റിജനുകള്‍ ശരീരത്തില്‍ കടക്കുമ്പോഴോ ആണ്‌ ഇത്‌ കോശത്തിനു പുറത്തേക്ക്‌ വരുന്നത്‌. ഇതുമൂലം രക്തക്കുഴലുകളില്‍ നിന്ന്‌ കൂടുതല്‍ ദ്രാവകം പുറത്തേക്കൊഴുകുകയും നീര്‍വീക്കമുണ്ടാവുകയും ചെയ്യും.
histogenഹിസ്റ്റോജന്‍. സസ്യങ്ങളുടെ അഗ്രമെരിസ്റ്റ ഭാഗത്ത്‌ കാണുന്ന മെരിസ്റ്റമികകലകളുടെ മണ്‌ഡലം.
histogramഹിസ്റ്റോഗ്രാം. ആവൃത്തി പട്ടികയില്‍ തന്നിരിക്കുന്ന വിവരങ്ങളെ ഗ്രാഫ്‌ ഉപയോഗിച്ച്‌ ചിത്രീകരിക്കുന്ന ഒരു രീതി. x അക്ഷത്തില്‍ ക്ലാസും y അക്ഷത്തില്‍ അതിന്റെ ആവൃത്തിയുമാണ്‌ അടയാളപ്പെടുത്തുന്നത്‌.
histologyഹിസ്റ്റോളജി. ശാരീരിക കലകളെപ്പറ്റി പഠിക്കുന്ന ജീവശാസ്‌ത്രശാഖ.
Histoneഹിസ്റ്റോണ്‍ കോശങ്ങളുടെ ന്യൂക്ലിയസ്സിലുള്ള, ജലത്തില്‍ ലയിക്കുന്ന പ്രാട്ടീന്‍. അമോണിയം ഹൈഡ്രാക്‌സൈഡ്‌ ഉപയോഗിച്ച്‌ അവസാദമുണ്ടാക്കാം.
holeഹോള്‍. ഇലക്‌ട്രാണ്‍ ഉണ്ടായിരിക്കേണ്ട സ്ഥാനത്ത്‌ അത്‌ ഇല്ലാതിരിക്കുന്ന അവസ്ഥ. ഇലക്‌ട്രാണിനു തുല്യമായ പോസിറ്റീവ്‌ ചാര്‍ജുളള ഭാഗമായി ഇതിനെ കണക്കാക്കാം. അര്‍ദ്ധചാലക ക്രിസ്റ്റലുകളില്‍ കൃത്രിമമായി ഹോളുകള്‍ സൃഷ്‌ടിക്കുകയും അതുവഴി അവയുടെ ചാലകതയെ നിയന്ത്രിക്കുകയും ചെയ്യാം. അര്‍ദ്ധചാലക ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ആധാരതത്ത്വങ്ങളില്‍ ഒന്നാണ്‌ ഇത്‌.
holo crystalline rocksക്രിസ്റ്റലീയ ശിലകള്‍. ക്രിസ്റ്റലീയമായ ഘടക വസ്‌തുക്കള്‍ മാത്രമുള്ള ആഗ്നേയ ശില. സ്‌ഫടികം ഒരു ഘടക വസ്‌തു ആയിരിക്കില്ല.
holoblastic clevageഹോളോബ്ലാസ്റ്റിക്‌ വിഭജനം. അണ്‌ഡം പൂര്‍ണ്ണമായും വിഭജിക്കപ്പെടുന്ന തരത്തിലുളള വിഭജനം.
Page 134 of 301 1 132 133 134 135 136 301
Close