Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
Heterocystഹെറ്ററോസിസ്റ്റ്‌. ചില നീല ഹരിത ആല്‍ഗകളുടെ ഫിലമെന്റുകള്‍ക്കിടയ്‌ക്ക്‌ കാണപ്പെടുന്ന തെളിഞ്ഞ തടിച്ച കോശഭിത്തിയുള്ള കോശങ്ങള്‍.
heterodontവിഷമദന്തി. പലതരം പല്ലുകളുളള ജന്തു. ഉളിപ്പല്ല്‌, ദംഷ്‌ട്രങ്ങള്‍, പൂര്‍വചര്‍വണികള്‍ എന്നിങ്ങനെ വിവിധതരം പല്ലുകള്‍ സസ്‌തനികള്‍ക്കുണ്ട്‌. ഒരേതരം പല്ലുകള്‍ മാത്രമുളള ജീവികളാണ്‌ സമാനദന്തികള്‍ ( homodonts).
heterodyneഹെറ്റ്‌റോഡൈന്‍. വ്യത്യസ്‌ത ആവൃത്തികളിലുളള രണ്ടു തരംഗങ്ങള്‍, രേഖീയമല്ലാത്ത ഒരു ഉപാധിയുടെ സഹായത്താല്‍ സംയോജിപ്പിക്കുന്ന പ്രക്രിയ. ഇതുവഴി പുതുതായി ഉണ്ടാകുന്ന തരംഗങ്ങള്‍, കലര്‍ത്തിയ തരംഗങ്ങളുടെ ആവൃത്തി കളുടെ തുകയ്‌ക്കും വ്യത്യാസത്തിനും തുല്യമായ ആവൃത്തികളോടു കൂടിയതായിരിക്കും.
heterogametic sexവിഷമയുഗ്മജലിംഗം. ലിംഗനിര്‍ണ്ണയ ക്രാമസോമുകളുടെ അടിസ്ഥാനത്തില്‍ രണ്ടുതരം ഗാമീറ്റുകളെ ഉത്‌പാദിപ്പിക്കുന്ന ലിംഗം.
heterogeneous reactionഭിന്നാത്മക രാസക്രിയ. അഭികാരകങ്ങള്‍, ഉത്‌പന്നം, ഉല്‍പ്രരകം എന്നിവ വ്യത്യസ്‌ത ഫേസുകളില്‍ - അവസ്ഥകളില്‍ ഉളള രാസ പ്രവര്‍ത്തനം.
heterokaryonഹെറ്ററോകാരിയോണ്‍. വ്യത്യസ്‌ത ജനിതക ഘടനയുള്ള രണ്ടോ അതിലധികമോ ന്യൂക്ലിയസുകള്‍ ഉള്ള കോശം. കോശസംയോജനം വഴിയാണ്‌ ഇതുണ്ടാക്കുന്നത്‌.
heterolytic fissionവിഷമ വിഘടനം. -
heteromorphismവിഷമരൂപതഒരേ ജീവിക്കു തന്നെ രണ്ട്‌ ജീവരൂപങ്ങളുളള അവസ്ഥ. ഉദാ: പന്നല്‍ച്ചെടികള്‍.
heteromorphous rocksവിഷമരൂപ ശില. രാസ സംരചനയില്‍ സമാനതയുള്ളതും എന്നാല്‍ വ്യത്യസ്‌ത ധാതുക്കള്‍ ഘടകങ്ങളായുള്ളതുമായ ശിലകള്‍.
heterosisസങ്കര വീര്യം. മുന്‍ തലമുറയെ അപേക്ഷിച്ച്‌ സങ്കരസന്തതിയുടെ ശാരീരിക വളര്‍ച്ചയിലും പ്രത്യുത്‌പാദന ക്ഷമതയിലും കാണുന്ന മികവ്‌.
heterosporyവിഷമസ്‌പോറിത. രണ്ടുതരം സ്‌പോറുകള്‍ ഉണ്ടാവുന്ന അവസ്ഥ. പരിണാമ ശ്രണിയിലെ ഉയര്‍ന്ന സസ്യങ്ങള്‍ വിഷമസ്‌പോറിത പ്രദര്‍ശിപ്പിക്കുന്നു.
heterostylyവിഷമസ്റ്റൈലി. ഒരേ സ്‌പീഷീസിലെ വ്യത്യസ്‌ത സസ്യങ്ങളുടെ പൂക്കളിലെ ജനിദണ്‌ഡിന്‌ വ്യത്യസ്‌ത നീളമുണ്ടാവുന്ന അവസ്ഥ.
heterothallismവിഷമജാലികത. കാഴ്‌ചയ്‌ക്ക്‌ ഒരേപോലെയുളളതും ജനിതകമായോ രാസികമായോ വ്യത്യസ്‌ത ഘടനകളുളളതുമായ രണ്ടുതരം താലസുകള്‍ ഉളള അവസ്ഥ. ചില ആല്‍ഗകളിലും ഫംഗസുകളിലും കാണുന്നു.
heterotrophപരപോഷി. മറ്റു ജീവികള്‍ ഉത്‌പാദിപ്പിക്കുന്ന ജൈവപദാര്‍ത്ഥങ്ങള്‍ മാത്രം ഭക്ഷണമായി ഉപയോഗിക്കുന്ന ജീവി. എല്ലാ ജന്തുക്കളും ഫംഗസുകളും പരപോഷികളാണ്‌.
heterozygousവിഷമയുഗ്മജം. രണ്ട്‌ വിഭിന്ന പര്യായ ജീനുകള്‍ ഉളള അവസ്ഥ. ക്രാമസോം ജോഡിയിലെ ഒന്നില്‍ Aപര്യായജീന്‍ ആണുള്ളതെങ്കില്‍ മറ്റേതില്‍ aപര്യായജീനാണ്‌ ഉണ്ടാവുക.
heusler alloysഹ്യൂസ്ലര്‍ കൂട്ടുലോഹം. ഫെറോമാഗ്നറ്റിക്ക്‌ ലോഹങ്ങള്‍ ചേര്‍ക്കാത്ത ഫെറോമാഗ്നറ്റിക്‌ പദാര്‍ത്ഥം.
hexaഹെക്‌സാ. ആറ്‌ എന്ന്‌ സൂചിപ്പിക്കുന്ന ഉപസര്‍ഗം. ഉദാ: ഹെക്‌സാഗണ്‍.
hexadecimal systemഷഡ്‌ ദശക്രമ സമ്പ്രദായം. 16 അടിസ്ഥാനമാക്കിയുള്ള സംഖ്യാ സമ്പ്രദായം. ഇതില്‍ 0 മുതല്‍ 9 വരെയുള്ള സംഖ്യകളും A, B, C, D, E, F എന്നീ അക്ഷരങ്ങളും ചിഹ്നങ്ങളായി ഉപയോഗിക്കുന്നു.
hexagon ഷഡ്‌ഭുജം. ആറ്‌ വശങ്ങളുള്ള ബഹുഭുജം.
hexan dioic acid ഹെക്‌സന്‍ഡൈഓയിക്‌ അമ്ലം (CH2)4−(COOH)2. (അഡിലിക്‌ അമ്ലം). ഉരുകല്‍ നില 1490C. ദ്വിബേസിക അമ്ലം. നൈലോണ്‍ നിര്‍മ്മാണത്തിന്‌ ഉപയോഗിക്കുന്നു.
Page 133 of 301 1 131 132 133 134 135 301
Close