Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
helminthഹെല്‍മിന്ത്‌. പ്ലാറ്റി ഹെല്‍മിന്ത്‌സ്‌, നെമറ്റോഡ എന്നീ അകശേരുകി വിഭാഗങ്ങളില്‍പെട്ട ഉരുണ്ടതും പരന്നതുമായ വിരകളുടെ പൊതുവായ പേര്‌.
hemeranthousദിവാവൃഷ്‌ടി. സൂര്യപ്രകാശത്തില്‍ വിടരുന്നത്‌.
hemicelluloseഹെമിസെല്ലുലോസ്‌. സസ്യങ്ങളുടെ കോശഭിത്തിയില്‍ സെല്ലുലോസിന്റെയും, ലിഗ്നിന്റെയും കൂടെ കാണുന്ന ഒരു പോളിസാക്കറൈഡ്‌.
hemichordate ഹെമികോര്‍ഡേറ്റ്‌. വിരകള്‍ പോലുളള ഒരുതരം കടല്‍ ജന്തുക്കള്‍. ഹെമികോര്‍ഡേറ്റ എന്ന അകശേരുകി ഫൈലത്തില്‍ ഉള്‍പ്പെടുന്നു.
hemizygous അര്‍ദ്ധയുഗ്മജം. ദ്വിപ്ലോയ്‌ഡ്‌ ജീവികളില്‍ ഏതെങ്കിലും ജീനിന്റെ ഒരു പര്യായജീന്‍ മാത്രമുളള അവസ്ഥ.
henryഹെന്‌റി. വിദ്യുത്‌കാന്തിക പ്രരകതയുടെ SI ഏകകം. ഒരു കമ്പിച്ചുരുളില്‍ ഒരു സെക്കന്റില്‍ ഒരു ആമ്പിയര്‍ നിരക്കില്‍ വ്യതിയാനം വരുന്ന വൈദ്യുതിക്ക്‌ ഒരു വോള്‍ട്ട്‌ വിദ്യുത്‌ചാലകബലം ഉത്‌പാദിപ്പിക്കാനാവശ്യമായ പ്രരകത എന്ന്‌ നിര്‍വ്വചിച്ചിരിക്കുന്നു. പ്രതീകം H. അമേരിക്കന്‍ ഭൗതികജ്ഞന്‍ ജോസഫ്‌ ഹെന്‌റിയുടെ (1797-1878) പേരില്‍ നിന്ന്‌.
heparinഹെപാരിന്‍. രക്തം കട്ടപിടിക്കുന്നത്‌ തടയുന്ന ഒരു ജൈവ രാസ പദാര്‍ത്ഥം. സള്‍ഫര്‍ അടങ്ങിയ ഒരു മ്യൂക്കോപോളിസാക്കറൈഡ്‌ ആണ്‌. സസ്‌തനികളുടെ പ്ലീഹ, കരള്‍, മാംസപേശികള്‍ തുടങ്ങിയ കലകളില്‍ ധാരാളം ഉണ്ട്‌.
hepatic portal systemകരള്‍ പോര്‍ട്ടല്‍ വ്യൂഹം. കുടലിലെ കാപ്പില്ലറികളില്‍ നിന്നാരംഭിക്കുന്ന സിരകള്‍ കരളിലെത്തി വീണ്ടും കാപ്പില്ലറികളായി തീരുന്ന വ്യൂഹം. ഭക്ഷണത്തില്‍ നിന്ന്‌ ആഗിരണം ചെയ്യപ്പെടുന്ന ഗ്ലൂക്കോസ്‌, അമിനോ അമ്ലങ്ങള്‍ തുടങ്ങിയവ നേരിട്ട്‌ കരളിലെത്തിക്കാന്‍ ഈ വ്യൂഹം സഹായിക്കുന്നു.
heptagonസപ്‌തഭുജം. 7 വശങ്ങളുള്ള ബഹുഭുജം
herbഓഷധി. വിത്തുകളുണ്ടാവുന്ന, കാതലില്ലാത്ത സംവഹന സസ്യം.
herbariumഹെര്‍ബേറിയം. സസ്യങ്ങളോ സസ്യഭാഗങ്ങളോ പ്രത്യേക രീതിയില്‍ ഉണക്കിയെടുത്ത്‌ കാര്‍ഡുകളില്‍ ഒട്ടിച്ച്‌ റഫറന്‍സിനായി സൂക്ഷിക്കുന്ന ശേഖരം.
herbicolousഓഷധിവാസി. കുറ്റിച്ചെടികള്‍ക്കിടയില്‍ വസിക്കുന്ന.
herbivoreസസ്യഭോജി. സസ്യപദാര്‍ത്ഥങ്ങള്‍ മാത്രം തിന്നു ജീവിക്കുന്ന ജന്തു.
heredityജൈവപാരമ്പര്യം. ജനകങ്ങളില്‍ നിന്ന്‌ സന്താനങ്ങളിലേക്ക്‌ സ്വഭാവങ്ങളുടെ സംക്രമണം.
hermaphroditeഉഭയലിംഗി. 1. ആണ്‍ പെണ്‍ ലിംഗാവയവയങ്ങള്‍ ഒരേ പുഷ്‌പത്തില്‍ തന്നെ വഹിക്കുന്ന സസ്യം. ഉദാ: ചെമ്പരത്തി. 2. ആണ്‍ പെണ്‍ ലിംഗാവയവങ്ങള്‍ ഒരേ ശരീരത്തില്‍ വഹിക്കുന്ന ജന്തു. ഉദാ: മണ്ണിര.
herniaഹെര്‍ണിയ. ശരീരത്തിലെ ഒരു ആന്തരീകാവയവം മറ്റൊരു അവയവത്തിലേക്ക്‌ അതിലെ ദ്വാരത്തിലൂടെ തളളി നില്‍ക്കുന്ന അവസ്ഥ. ഉദാ: ഉദരഭിത്തിയിലൂടെ തളളിവരുന്ന ചെറുകുടലിന്റെ ഭാഗം.
herpetologyഉഭയ-ഉരഗ ജീവി പഠനം. ഉഭയജീവികളെയും ഉരഗങ്ങളെയും പറ്റിയുള്ള പഠനശാഖ.
Hertzഹെര്‍ട്‌സ്‌. ആവൃത്തിയുടെ SIഏകകം. ആവര്‍ത്തന സ്വഭാവമുളള ഒരു പ്രതിഭാസം ഒരു സെക്കന്റില്‍ എത്ര തവണ ആവര്‍ത്തിക്കപ്പെടുന്നു എന്നു സൂചിപ്പിക്കുന്നു. പ്രതീകം Hz. ജര്‍മ്മന്‍ ശാസ്‌ത്രജ്ഞന്‍ ഹൈന്‌റിഷ്‌ ഹെര്‍ട്‌സിന്റെ (1857 - 1894) സ്‌മരണാര്‍ത്ഥം നല്‍കിയ പേര്‌.
Hertz Sprung Russel diagram (H-R diagram) ഹെര്‍ട്‌സ്‌പ്രങ്‌ റസ്സല്‍ ചിത്രണം. നക്ഷത്രങ്ങളുടെ പ്രത്യക്ഷകാന്തിമാനവും അവയുടെ സ്‌പെക്ട്രവിഭാഗവും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗ്രാഫ്‌ ആണ്‌ ആദ്യകാല H.R ചിത്രണം. ഇപ്പോള്‍ കേവലകാന്തിമാനവും താപനിലയും തമ്മിലും പ്രത്യക്ഷ/ കേവലകാന്തിമാനങ്ങളും വര്‍ണസൂചകവും തമ്മിലും ബന്ധിപ്പിക്കുന്ന പലതരം HR ചിത്രങ്ങള്‍ ലഭ്യമാണ്‌.
heterochromatin ഹെറ്റ്‌റൊക്രാമാറ്റിന്‍. കോശ ചക്രത്തിന്റെ അന്തരാള ഘട്ടത്തില്‍ തീക്ഷ്‌ണമായി സ്റ്റെയിന്‍ പിടിക്കുന്ന ക്രാമസോം ഭാഗങ്ങള്‍. ചിലപ്പോള്‍ ഒരു ക്രാമസോം മുഴുവനും ഇങ്ങനെ ആയിരിക്കാം. (ഉദാ: സ്‌ത്രീയുടെ xക്രാമസോമുകളില്‍ ഒന്ന്‌. ഇതിനെയാണ്‌ Barr bodyഎന്നു വിളിക്കുന്നത്‌) ഇവിടെയുളള ജീനുകള്‍ നിഷ്‌ക്രിയമായിരിക്കും.
Page 132 of 301 1 130 131 132 133 134 301
Close