Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
hardening of oilsഎണ്ണകളെ ഖരമാക്കല്‍ഒരു രാസത്വരകത്തിന്റെ (നിക്കല്‍) സഹായത്താല്‍ ദ്രാവകരൂപത്തിലുള്ള എണ്ണയിലൂടെ ഹൈഡ്രജന്‍ കടത്തിവിടുമ്പോള്‍ ഹൈഡ്രാജനേഷന്‍ നടന്ന്‌ ഖരമാവുന്നു. വനസ്‌പതിപോലുള്ള കൃത്രിമ നെയ്യുകള്‍ ഉണ്ടാക്കുന്നത്‌ ഇങ്ങനെയാണ്‌.
hardnessദൃഢതതേയ്‌മാനത്തോടുള്ള ഒരു ധാതുവിന്റെ പ്രതിരോധ ശേഷി. കേവല ദൃഢത സ്‌ക്ലീറോമീറ്ററുപയോഗിച്ച്‌ അളക്കുന്നു. ആപേക്ഷികദൃഢത മോഹ്‌സ്‌ ( mohs) സ്‌കെയില്‍ ഉപയോഗിച്ച്‌ തിട്ടപ്പെടുത്തുന്നു.
hardwareഹാര്‍ഡ്‌വേര്‍ഒരു കംപ്യൂട്ടറിന്റെ ഭൗതിക ഘടകങ്ങള്‍. വി ഡി യു, കീ ബോര്‍ഡ്‌, പ്രാസസ്സര്‍, മദര്‍ബോര്‍ഡ്‌, ഹാര്‍ഡ്‌ ഡിസ്‌ക്‌ എന്നിവയാണ്‌ പ്രധാനപ്പെട്ട ഹാര്‍ഡ്‌വേര്‍ ഭാഗങ്ങള്‍.
harmonic divisionഹാര്‍മോണിക വിഭജനംഒരു രേഖാഖണ്ഡത്തെ ഒരേ അനുപാതത്തില്‍ ആന്തരികമായും ബാഹ്യമായും വിഭജിക്കല്‍. ഉദാ: AC:CB=AD:DB ആകുന്ന വിധത്തില്‍ AB എന്ന രേഖാഖണ്ഡത്തെ C, Dഎന്നീ ബിന്ദുക്കളാല്‍ വിഭജിക്കല്‍.
harmonic meanഹാര്‍മോണികമാധ്യംa, b എന്നീ രണ്ടു സംഖ്യകളുടെ ഹാര്‍മോണിക മാധ്യം ( H) ആണെങ്കില്‍ H=. x1, x2, x3.... xn എന്നിങ്ങനെ n സംഖ്യകള്‍ക്ക്‌ H=n/(1/x1+1/x2+........+1/xn) ആണ്‌.
harmonic motionഹാര്‍മോണിക ചലനം-
harmonic progressionഹാര്‍മോണിക ശ്രണിപദങ്ങളുടെ വ്യുല്‍ക്രമങ്ങള്‍ സമാന്തര ശ്രണിയിലായി വരുന്ന ശ്രണി. ഉദാ: 1/2, 1/4, 1/6....
harmonicsഹാര്‍മോണികംഒരു നിര്‍ദിഷ്‌ട ആവൃത്തിയുടെ പൂര്‍ണ ഗുണിതമായ ആവൃത്തികള്‍. സംഗീതോപകരണങ്ങളില്‍ സ്വരത്തിന്റെ സ്ഥായി നിര്‍ണയിക്കുന്നത്‌ അടിസ്ഥാന ആവൃത്തിയാണ്‌. അതില്‍ അടങ്ങിയിരിക്കുന്ന ഹാര്‍മോണികങ്ങള്‍ ആണ്‌ ഓരോ ഉപകരണത്തിന്റെയും ശബ്‌ദത്തെ സവിശേഷമാക്കുന്നത്‌. overtones എന്നും പറയും. (phy)
harmonyസുസ്വരതസംഗീതത്തില്‍ ഒന്നിലേറെ സ്വരങ്ങള്‍ (ഉപകരണങ്ങളുടെയോ മനുഷ്യ ശബ്‌ദമോ ആകാം) ഒന്നിച്ച്‌ കേള്‍പ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ഇമ്പം.
hasliformകുന്തരൂപംകുന്തരൂപം
haustoriumചൂഷണ മൂലംആഹാരസാധനങ്ങള്‍ ആതിഥേയ സസ്യത്തില്‍ നിന്ന്‌ വലിച്ചെടുക്കാന്‍ പരാദസസ്യങ്ങളില്‍ ഉണ്ടാകുന്ന പ്രത്യേകതരം വേര്‌. ഉദാ: ഇത്തിള്‍ക്കണ്ണി.
Haversian canalഹാവേഴ്‌സിയന്‍ കനാലുകള്‍എല്ലുകളില്‍ കാണുന്ന നാളികള്‍. ഒരു നാളിയില്‍ സിര, ധമനി, നാഡി എന്നിവ ഓരോന്ന്‌ വീതമുണ്ടായിരിക്കും. എല്ലിനകം മുഴുവനും പടര്‍ന്നു കിടക്കുന്ന ഇവയ്‌ക്ക്‌ നടുവിലെ മജ്ജയുമായും പുറത്തെ പെരിഓസ്റ്റിയവുമായും ബന്ധമുണ്ടായിരിക്കും.
HCFഉസാഘ-
heartഹൃദയംരക്തപര്യയന വ്യൂഹത്തിലെ, രക്തം പമ്പുചെയ്യുന്ന അവയവം. ഘടന വിവിധ ജന്തുക്കളില്‍ വ്യത്യസ്‌തമാണ്‌.
heart woodകാതല്‍മരങ്ങളുടെ കാമ്പ്‌. തടിയിലെ ദ്വിതീയ സൈലം രൂപാന്തരപ്പെട്ടാണ്‌ ഇതുണ്ടാവുന്നത്‌. ഇതില്‍ റെസിനുകള്‍, ടാനിനുകള്‍, പശകള്‍ മുതലായവ അടങ്ങിയിരിക്കും. duramen എന്നും പേരുണ്ട്‌.
heatതാപംഊര്‍ജത്തിന്റെ വിവിധ രൂപങ്ങളിലൊന്ന്‌. താപോര്‍ജം ലഭിക്കുമ്പോള്‍ ഒരു പദാര്‍ത്ഥത്തിന്റെ തന്മാത്രകളുടെ ഗതികോര്‍ജം വര്‍ധിക്കുന്നു.
heat capacityതാപധാരിതഒരു വസ്‌തുവിന്റെ താപനില ഒരു ഡിഗ്രി കണ്ട്‌ വര്‍ദ്ധിപ്പിക്കാനാവശ്യമായ താപത്തിന്റെ അളവ്‌. ഏകകം ജൂള്‍/കെല്‍വിന്‍. യൂണിറ്റ്‌ ദ്രവ്യമാനമുള്ള വസ്‌തുവിന്റെ താപനില ഒരു ഡിഗ്രി വര്‍ധിപ്പിക്കാനാവശ്യമായ താപത്തിന്റെ അളവാണ്‌ വിശിഷ്‌ട താപധാരിത.
heat deathതാപീയ മരണംരണ്ടാം താപഗതിക നിയമത്തിന്റെ അടിസ്ഥാനത്തില്‍ എത്തിച്ചേരുന്ന ഒരു നിഗമനം. പ്രകൃതിയില്‍ ഊര്‍ജരൂപാന്തരണം നടക്കുമ്പോഴെല്ലാം അതിലൊരു ഭാഗം താപോര്‍ജമായി മാറുന്നു. താപോര്‍ജം എല്ലായ്‌പോഴും ഉയര്‍ന്ന താപനിലയില്‍ നിന്ന്‌ താഴ്‌ന്ന താപനിലയിലേക്ക്‌ പ്രവഹിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി കോടാനുകോടി വര്‍ഷങ്ങള്‍ക്കു ശേഷം പ്രകൃതിയില്‍ എല്ലായിടവും ഒരേ താപനിലയില്‍ എത്തിച്ചേരാനുള്ള പ്രവണതയുണ്ട്‌. പ്രപഞ്ചത്തില്‍ ഊര്‍ജരൂപാന്തരണം അസാധ്യമായിത്തീരുന്ന ഈ അവസ്ഥയാണ്‌ താപീയമരണം.
heat engineതാപ എന്‍ജിന്‍താപോര്‍ജത്തെ യാന്ത്രിക ഊര്‍ജമാക്കി മാറ്റാന്‍ ഉപയോഗിക്കുന്ന ഉപാധി. ഉദാ: നീരാവിയന്ത്രം, പെട്രാള്‍, ഡീസല്‍ എന്‍ജിനുകള്‍.
heat of adsorptionഅധിശോഷണ താപംഒരു വാതകം അല്ലെങ്കില്‍ ബാഷ്‌പം ഒരു അധിശോഷകത്തില്‍ അവശോഷിതമാകുമ്പോള്‍ മോചിതമാകുന്ന താപം.
Page 130 of 301 1 128 129 130 131 132 301
Close