Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
granaഗ്രാന.ഹരിത കണങ്ങളില്‍ കാണുന്ന ഒന്നിനു മുകളില്‍ ഒന്നായി നാണയങ്ങള്‍ പോലെ അടുക്കിവെച്ചിട്ടുള്ള തൈലക്കോയിഡുകളുടെ കൂട്ടം.
Grand unified theory (GUT)സമ്പൂര്‍ണ ഏകീകരണ സിദ്ധാന്തം.സുശക്തബലം, അശക്തബലം, വിദ്യുത്‌ കാന്തികബലം ഇവയെ ഒറ്റ സിദ്ധാന്തത്തില്‍ സംയോജിപ്പിച്ച്‌ ഒരേ സമമിതിയില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിടുന്ന കണസിദ്ധാന്തം. ഈ ഗണത്തില്‍പ്പെട്ട ഒന്നിലേറെ സിദ്ധാന്തങ്ങള്‍ ഉണ്ടെങ്കിലും സ്റ്റാന്‍ഡേര്‍ഡ്‌ മാതൃക എന്നറിയപ്പെടുന്ന സിദ്ധാന്തമാണ്‌ ഇന്നു പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്‌. പ്രതിപ്രവര്‍ത്തന ഊര്‍ജം 10 15 GeV ക്ക്‌ മുകളില്‍ ആകുമ്പോള്‍ മൂന്നുതരം ബലങ്ങളും ഒന്നായി, ഒറ്റ സമീകരണത്തിനു വിധേയമാകുന്നു എന്നതാണ്‌ ഈ സിദ്ധാന്തത്തിന്റെ ഒരു പ്രധാന നിഗമനം.
granite ഗ്രാനൈറ്റ്‌. പരുപരുത്ത തരികളുള്ളതും, അമ്ലസ്വഭാവമുള്ളതുമായ ആഗ്നേയശില. ക്വാര്‍ട്‌സ്‌, മൈക്ക, ഫെല്‍സ്‌പാര്‍ എന്നിവയാണ്‌ പ്രധാന ഘടകങ്ങള്‍.ഗ്രാനൈറ്റ്‌.പരുപരുത്ത തരികളുള്ളതും, അമ്ലസ്വഭാവമുള്ളതുമായ ആഗ്നേയശില. ക്വാര്‍ട്‌സ്‌, മൈക്ക, ഫെല്‍സ്‌പാര്‍ എന്നിവയാണ്‌ പ്രധാന ഘടകങ്ങള്‍.
Granulationഗ്രാനുലീകരണം.സൂര്യന്റെ പ്രഭാമണ്ഡലത്തില്‍ പുള്ളിക്കുത്തുകള്‍ പോലെയോ തിളയ്‌ക്കുന്ന ദ്രാവകത്തിന്റെ പ്രതലം പോലെയോ കാണപ്പെടുന്ന രൂപം. അടിയില്‍ നിന്ന്‌ ഉയര്‍ന്നുവരുന്ന ചൂടേറിയ വാതകപ്രവാഹമാണ്‌ ഈ രൂപത്തിനു കാരണം.
granulocytesഗ്രാനുലോസൈറ്റുകള്‍.വെളുത്ത രക്തകോശങ്ങളിലെ ഒരു വിഭാഗം. കോശദ്രവ്യത്തില്‍ നിറയെ തരികള്‍ ഉള്ളതിനാലാണ്‌ ഇങ്ങനെ പേരിട്ടത്‌. വെളുത്ത രക്തകോശങ്ങളില്‍ 70% ഇതില്‍പെട്ടവയാണ്‌. ബേസോഫിലുകള്‍, ന്യൂട്രാഫിലുകള്‍, ഇയൊസിനോഫിലുകള്‍ എന്നിങ്ങനെ മൂന്നുതരം ഗ്രാനുലോസൈറ്റുകളുണ്ട്‌.
graphആരേഖം.ഒരു ചരവും അതിനെ ആശ്രയിക്കുന്ന ഒരു ഏകദവും തമ്മിലുള്ള ബന്ധം കാണിക്കുന്ന രേഖ. x ഒരു സ്വതന്ത്ര ചരവും f(x) ഒരു ഏകദവുമായാല്‍ x ന്റെ ഓരോ മൂല്യത്തിനുമുള്ള f(x) ന്റെ മൂല്യം അടയാളപ്പെടുത്തി ഈ സ്ഥാനങ്ങള്‍ ചേര്‍ത്തു വരയ്‌ക്കുന്നതാണ്‌ ആരേഖം.
graphiteഗ്രാഫൈറ്റ്‌.കാര്‍ബണിന്റെ ഒരു രൂപാന്തരം. ഇരുണ്ട ചാര നിറത്തിലുള്ള ഈ ഖരവസ്‌തു വൈദ്യുത വാഹിയാണ്‌, ലോഹദ്യുതിയുണ്ട്‌. സ്‌നേഹകമായും അണുറിയാക്‌ടറുകളില്‍ മന്ദീകാരിയായും ഉപയോഗിക്കുന്നു.
grassപുല്ല്‌.Graminae കുടുംബത്തില്‍പ്പെടുന്ന സസ്യം.
gravalചരല്‍ ശില.ചരല്‍ നിക്ഷേപം മൂലമുണ്ടാകുന്ന ശ്ലഥശില.
gravimetric analysisഗ്രാവിമെട്രിക്‌ വിശ്ലേഷണം.ഒരു ലായനിയില്‍ അടങ്ങിയിരിക്കുന്ന ലീനത്തിന്റെ അളവ്‌ കണ്ടുപിടിക്കുന്ന ഭാരമാപന പരീക്ഷണ രീതി. ലീനത്തെ അവക്ഷിപ്‌തപ്പെടുത്തി, ലായകത്തെ നീക്കം ചെയ്‌താണ്‌ കണ്ടുപിടിക്കുന്നത്‌.
gravimetryഗുരുത്വമിതി.1. ഗുരുത്വബലം അളക്കല്‍. 2. പിണ്ഡം തിട്ടപ്പെടുത്തിയുള്ള രാസവിശ്ലേഷണ രീതി.
gravitationഗുരുത്വാകര്‍ഷണം.ദ്രവ്യത്തിന്റെ അടിസ്ഥാന ഗുണധര്‍മം. ഏത്‌ രണ്ട്‌ ദ്രവ്യകണവും പരസ്‌പരം ആകര്‍ഷിക്കുന്നു. ഇതാണ്‌ ഗുരുത്വാകര്‍ഷണം. ഈ ആകര്‍ഷണ ബലം കണങ്ങളുടെ ദ്രവ്യമാനത്തിന്റെ ഗുണിതത്തിന്‌ നേര്‍ അനുപാതത്തിലും അവയ്‌ക്കിടയിലെ ദൂരത്തിന്റെ വര്‍ഗത്തിന്‌ വിപരീതാനുപാതത്തിലും ആയിരിക്കും. F=−Gm1m2/r2. ഒരു കി. ഗ്രാം വീതമുള്ള രണ്ടു വസ്‌തുക്കള്‍ ഒരു മീറ്റര്‍ അകലത്തില്‍ ഉള്ളപ്പോള്‍ അവ തമ്മിലുള്ള ആകര്‍ഷണ ബലമാണ്‌ ഗുരുത്വ സ്ഥിരാങ്കം, G.
gravitational constantഗുരുത്വ സ്ഥിരാങ്കം.-
gravitational interactionഗുരുത്വ പ്രതിപ്രവര്‍ത്തനം.പ്രകൃതിയിലെ നാല്‌ അടിസ്ഥാന ബലങ്ങളില്‍ ഒന്ന്‌. ദ്രവ്യങ്ങള്‍ക്കിടയിലെ ആകര്‍ഷണം ഈ പ്രതിപ്രവര്‍ത്തന ഫലമായി ഉണ്ടാകുന്നതാണ്‌. ഗ്രാവിറ്റോണ്‍ എന്ന ക്ഷേത്ര ക്വാണ്ടങ്ങളുടെ കൈമാറ്റം വഴിയാണ്‌ ഈ പ്രതിപ്രവര്‍ത്തനം നടക്കുന്നത്‌ എന്ന്‌ കരുതപ്പെടുന്നു.
gravitational lensഗുരുത്വ ലെന്‍സ്‌ .അത്യധികം ദ്രവ്യമാനമുള്ള ഖഗോള വസ്‌തുക്കളുടെ (ഉദാ: ഗാലക്‌സികള്‍) സമീപത്തുകൂടെ പ്രകാശം കടന്നുപോകുമ്പോള്‍ പ്രകാശത്തിന്റെ പഥത്തിന്‌ വ്യതിയാനം സംഭവിക്കുന്നു. തന്മൂലം ഇത്തരം വസ്‌തുക്കള്‍ക്കു സമീപമുള്ള സ്‌പേസ്‌ ഒരു ലെന്‍സുപോലെ പ്രവര്‍ത്തിക്കുന്നു.
gravitational massഗുരുത്വ ദ്രവ്യമാനം.-
gravitational potentialഗുരുത്വ പൊട്ടന്‍ഷ്യല്‍.-
gravitonഗ്രാവിറ്റോണ്‍.ഗുരുത്വാകര്‍ഷണത്തിന്റെ വാഹക കണം. ചാര്‍ജോ ദ്രവ്യമാനമോ ഇല്ല. ഗുരുത്വക്ഷേത്രത്തിന്റെ ക്വാണ്ടം; സ്‌പിന്‍ 2. ഇതുവരെ കണ്ടെത്തിയിട്ടില്ല.
grayഗ്ര.ആഗിരണം ചെയ്യപ്പെട്ട അയണീകരണ വികിരണത്തിന്റെ അളവിന്റെ എസ്‌ ഐ ഏകകം. ആഗിരണം ചെയ്യുന്ന നിശ്ചിത പദാര്‍ഥത്തിന്‌ 1 ജൂള്‍ പ്രതി കിലോഗ്രാം ഊര്‍ജം നല്‍കാന്‍ പര്യാപ്‌തമായ അളവ്‌. പ്രതീകം Gy.
gray matterഗ്ര മാറ്റര്‍.കശേരുകികളുടെ മസ്‌തിഷ്‌കത്തിന്റെ കോശശരീരങ്ങളും അവയുടെ ഡെന്‍ഡ്രറ്റുകളും അടങ്ങിയ ഭാഗം. ചാരനിറമുള്ളതുകൊണ്ട്‌ ഈ പേര്‍ വന്നു. കേന്ദ്ര നാഡീവ്യൂഹത്തിലെ ഏകോപന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌ ഇവിടെയാണ്‌.
Page 126 of 301 1 124 125 126 127 128 301
Close