Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
golden rectangleകനകചതുരം.സമാനമായ ഒരു ദീര്‍ഘചതുരവും സമചതുരവും ആയി വിഭജിക്കാവുന്ന ദീര്‍ഘചതുരം. ഇത്തരം ദീര്‍ഘചതുരത്തിന്റെ വശങ്ങള്‍. (1+ √5):2 എന്ന അംശബന്ധത്തിലായിരിക്കും.
golden sectionകനകഛേദം.AB എന്ന രേഖാഖണ്ഡത്തിനെ എന്ന അംശബന്ധത്തില്‍ p എന്ന ആന്തരബിന്ദു ഖണ്ഡിച്ചാല്‍ AP:PB= (1+√5):2 ആയിരിക്കും. ഇത്‌ x2-x-1=0 ന്റെ നിര്‍ധാരണ മൂല്യങ്ങളില്‍ ഒന്നാണ്‌.
Golgi bodyഗോള്‍ഗി വസ്‌തു.കോശത്തില്‍ കാണുന്ന ഒരു സൂക്ഷ്‌മാംഗം. സമാന്തരമായി വിന്യസിക്കപ്പെട്ടിരിക്കുന്ന പരന്ന സഞ്ചികളും, അതിന്റെ ഇരുവശത്തുമായി ബന്ധപ്പെട്ടോ സ്വതന്ത്രമായോ കിടക്കുന്ന ചെറിയ വൃത്താകാര സഞ്ചികളും ചേര്‍ന്ന വ്യൂഹം. എന്‍സൈമുകള്‍, ഹോര്‍മോണുകള്‍ എന്നിങ്ങനെ കോശത്തില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന വസ്‌തുക്കളെ പുറത്തേക്കു പ്രവഹിപ്പിക്കുന്നതാണ്‌ പ്രധാന ധര്‍മ്മം. കൂടാതെ സങ്കീര്‍ണമായ സംയുക്തങ്ങളുടെ നിര്‍മ്മാണവും ലൈസോസോമുകള്‍ ഉത്‌പാദിപ്പിക്കലും ഇതിന്റെ ധര്‍മ്മങ്ങളാണ്‌.
gonadജനനഗ്രന്ഥി.ജന്തുക്കളില്‍ ഗാമീറ്റുകളെ ഉത്‌പാദിപ്പിക്കുന്ന ഗ്രന്ഥി. അണ്ഡാശയങ്ങള്‍, വൃഷണങ്ങള്‍ എന്നിവ.
gonadotrophic hormonesഗൊണാഡോട്രാഫിക്‌ ഹോര്‍മോണുകള്‍.കശേരുകികളിലെ പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ പൂര്‍വദളത്തില്‍ നിന്ന്‌ ഉത്‌പാദിപ്പിക്കപ്പെടുന്നതും, ജനനഗ്രന്ഥികളുടെ വളര്‍ച്ച ഉള്‍പ്പെടെ പ്രജനനവുമായി ബന്ധപ്പെട്ട മറ്റു പ്രക്രിയകളെ നിയന്ത്രിക്കുന്നതുമായ ഹോര്‍മോണുകള്‍. ല്യൂട്ടിനൈസിങ്ങ്‌ ഹോര്‍മോണ്‍ ( LH), ഫോളിക്കില്‍ സ്റ്റിമുലേറ്റിങ്‌ ഹോര്‍മോണ്‍ ( FSH) എന്നിവയാണിവ. പ്രജന ചക്രങ്ങള്‍, ആര്‍ത്തവ ചക്രം എന്നിവ ഈ ഹോര്‍മോണുകളുടെ നിയന്ത്രണത്തിലാണ്‌.
gorgeഗോര്‍ജ്‌.മലയിടുക്ക്‌. ഒരു നദിയുടെ ഉത്ഭവ സ്ഥാനത്തിനടുത്ത്‌ മൃദുവായ പാറകളില്‍ ഒഴുകുന്ന ജലത്തിന്റെ പ്രവര്‍ത്തനഫലമായി രൂപപ്പെടുന്ന ഇടുങ്ങിയതും ആഴം കൂടിയതുമായ താഴ്‌വരകള്‍.
Goutഗൌട്ട്രക്തത്തില്‍ യൂറിക്ക¾ം കൂടുതലായി സന്ധികള്‍ക്ക്‌ ചുറ്റുമുള്ള മൃദുകലകളില്‍ യൂറിയേറ്റുകള്‍ അടിഞ്ഞുകൂടുന്ന അവസ്ഥ.
GPRSജി പി ആര്‍ എസ്‌.General Packet Radio Service എന്നതിന്റെ ചുരുക്കരൂപം. മൊബൈല്‍ ഫോണുകള്‍ വഴി ഡാറ്റ അയക്കാനും സ്വീകരിക്കാനും ഉപയോഗിക്കുന്ന സംവിധാനം.
GPSജി പി എസ്‌.-
Graafian follicleഗ്രാഫിയന്‍ ഫോളിക്കിള്‍.സസ്‌തനികളുടെ അണ്ഡാശയത്തില്‍ കാണുന്ന ദ്രാവകം നിറഞ്ഞ ചെറുസഞ്ചി. ഇതിനകത്തുവെച്ചാണ്‌ അണ്ഡത്തിന്റെ വളര്‍ച്ച നടക്കുന്നത്‌. ഗോണാഡോട്രാഫിക്ക്‌ ഹോര്‍മോണായ എഫ്‌ എസ്‌ എച്ചിന്റെ പ്രരണയാലാണ്‌ ഇത്‌ വളരുന്നത്‌. വളര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ ഭിത്തി പൊട്ടി അണ്ഡം ഉത്സര്‍ജിക്കപ്പെടും. ഇതോടെ ഗ്രാഫിയന്‍ ഫോളിക്കിള്‍, കോര്‍പസ്‌ ലൂട്ടിയം ആയി രൂപാന്തരപ്പെടുന്നു.
grabenഭ്രംശതാഴ്‌വര.സമാന്തര ഭ്രംശങ്ങള്‍ക്കിടയില്‍ താഴോട്ട്‌ ഇറങ്ങിയ വന്‍ ശിലാഖണ്ഡങ്ങള്‍. ഭ്രംശതാഴ്‌വരകളുണ്ടാകുന്നത്‌ ഇപ്രകാരമാണ്‌.
gradientചരിവുമാനം.1. വക്രത്തിലെ ഒരു ബിന്ദുവിലെ സ്‌പര്‍ശരേഖയും x അക്ഷത്തിന്റെ ധനദിശയും തമ്മിലുള്ള കോണിന്റെ ടാന്‍ജന്റ്‌ മൂല്യം. 2. സദിശ സംകാരകമായ del.grad എന്ന്‌ ചുരുക്കം.
graduation അംശാങ്കനം.അംശാങ്കനം.
graftingഒട്ടിക്കല്‍പതിവെക്കല്‍, ഒരു ജീവിയുടെ ശരീരഭാഗം മറ്റൊരു ഭാഗത്തോ, മറ്റൊരു ജീവിയിലോ വെച്ചു പിടിപ്പിക്കല്‍. സസ്യങ്ങളില്‍ വളരെ സാധാരണയായി ചെയ്യാറുണ്ട്‌. ജന്തുക്കളില്‍ ഹൃദയം, വൃക്ക, തൊലി ഇവ മാറ്റിവെയ്‌ക്കുന്ന ശസ്‌ത്രക്രിയകള്‍ ഇതിനുദാഹരണമാണ്‌.
grainഗ്രയിന്‍.ശിലകളുടെ സംരചനയില്‍ ധാതു പരലുകളുടെ ചെറിയ ക്രിസ്റ്റലീയ കണങ്ങള്‍. ശിലകള്‍ പിളരാനിടയുള്ള ദിശ നിര്‍ണ്ണയിക്കുന്നത്‌ ഇതാണ്‌.
gramഗ്രാം.ദ്രവ്യമാനത്തിന്റെ സി ജി എസ്‌ ഏകകം.
gram atomഗ്രാം ആറ്റം.ഒരു മൂലകത്തിന്റെ അറ്റോമിക ഭാരത്തിന്‌ തുല്യമായ ഗ്രാമിലുള്ള അളവ്‌. ഉദാ: കാര്‍ബണിന്റെ അറ്റോമിക ഭാരം 12. ഒരു ഗ്രാം ആറ്റം കാര്‍ബണ്‍=12 ഗ്രാം.
gram equivalentഗ്രാം തുല്യാങ്ക ഭാരം.ഒരു പദാര്‍ഥത്തിന്റെ തുല്യാങ്ക ഭാരത്തിന്‌ സമമായ ഗ്രാമിലുള്ള അളവ്‌. ഉദാ: കോപ്പര്‍ സള്‍ഫേറ്റിലെ കോപ്പറിന്റെ തുല്യാങ്ക ഭാരം 31.77. ഒരു ഗ്രാം തുല്യാങ്ക ഭാരം കോപ്പര്‍=31.77 ഗ്രാം.
gram molar volumeഗ്രാം മോളാര്‍ വ്യാപ്‌തം.ഒരു ഗ്രാം മോള്‍ പദാര്‍ഥം വാതക രൂപത്തില്‍ STP യില്‍ ഉള്‍ക്കൊള്ളുന്ന വ്യാപ്‌തം. 22.414 ലിറ്റര്‍. മോളാര്‍ വ്യാപ്‌തം എന്നും പറയും.
gram moleഗ്രാം മോള്‍.ഒരു മോള്‍ പദാര്‍ഥത്തിന്റെ ഗ്രാമിലുള്ള അളവ്‌. ഉദാ: ജലത്തിന്റെ തന്മാത്രാ ഭാരം=18. ഒരു ഗ്രാം മോള്‍ ജലം=18 g
Page 125 of 301 1 123 124 125 126 127 301
Close