Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
Gibberlinsഗിബര്‍ലിനുകള്‍.രാസപരമായി ടര്‍പീനുകളുമായി ബന്ധമുള്ളതും ചെടികളിലും ഫംഗസുകളിലും സ്വാഭാവികമായി കാണപ്പെടുന്നതുമായ സസ്യഹോര്‍മോണ്‍ ഗ്രൂപ്പുകള്‍ ഈ പേരില്‍ അറിയപ്പെടുന്നു.
gibbsiteഗിബ്‌സൈറ്റ്‌.ഹൈഡ്രറ്റിത അലൂമിനിയം ഹൈഡ്രാക്‌സൈഡിന്റെ ഖനിജരൂപം.
gigaഗിഗാ.10 9 (100 കോടി)എന്ന്‌ സൂചിപ്പിക്കുന്ന ഉപസര്‍ഗം.
gilbertഗില്‍ബര്‍ട്ട്‌.കാന്തിക പൊട്ടന്‍ഷ്യലിന്റെ സി ജി എസ്‌ ഏകകം. കാന്തിക ബലത്തിന്റെ ഏകകവും ഗില്‍ബര്‍ട്ടാണ്‌. പ്രതീകം Gb.
gillശകുലം.ജല ജീവികളുടെ ശ്വസനാവയവം. ധാരാളം രക്തക്കുഴലുകളുള്ള വളരെ നേര്‍ത്ത ഇവയില്‍ കൂടി ഓക്‌സിജനും കാര്‍ബണ്‍ഡൈ ഓക്‌സൈഡും കാര്യക്ഷമമായി കൈമാറ്റം ചെയ്യപ്പെടുന്നു. ശകുലങ്ങള്‍ പലതരത്തിലുണ്ട്‌. വാല്‍മാക്രികള്‍ക്ക്‌ ബാഹ്യശകുലങ്ങളാണുള്ളത്‌. എന്നാല്‍ മത്സ്യങ്ങള്‍ക്ക്‌ ആന്തര ശകുലങ്ങളാണ്‌. ഇവ ഗ്രസനിയുടെ ഭിത്തിയില്‍ നിന്നാണ്‌ ഉണ്ടാകുന്നത്‌. മൊളസ്‌കുകള്‍, ചില പ്രാണികളുടെ ജല ജീവികളായ ലാര്‍വകള്‍ എന്നിവയ്‌ക്കെല്ലാം ശകുലങ്ങളുണ്ട്‌. ചിലപ്പോള്‍ മറ്റുചില അവയവങ്ങളും ശകുലങ്ങളായി പ്രവര്‍ത്തിക്കും. ഉദാ: തുമ്പികളുടെ ലാര്‍വകളില്‍ മലാശയമാണ്‌ ശകുലങ്ങളുടെ ധര്‍മ്മം നിര്‍വഹിക്കുന്നത്‌.
GIS.ജിഐഎസ്‌.Geographic Information System എന്നതിന്റെ ചുരുക്ക രൂപം. ഭമൗശാസ്‌ത്ര സംബന്ധിയായ രേഖകളെയും വിവരങ്ങളെയും ഡിജിറ്റൈസ്‌ ചെയ്യുന്നതിനും വിശകലനം ചെയ്യുന്നതിനും മാപ്പുകളും മറ്റും തയ്യാറാക്കുന്നതിനും ഉപയോഗിക്കുന്ന ഒരു കമ്പ്യൂട്ടര്‍ സങ്കേതം.
gizzardഅന്നമര്‍ദി.ഭക്ഷണം ചവച്ചരക്കാന്‍ കഴിയാത്ത ചില ജന്തുക്കളുടെ അന്നപഥത്തിന്റെ ആദ്യഭാഗത്തുള്ള ഒരു പ്രത്യേക ഭാഗം. ഇതിന്‌ ധാരാളം മാംസപേശികളോടുകൂടിയ കനത്ത ഭിത്തികളുണ്ടായിരിക്കും. അകശേരുകികളിലാണെങ്കില്‍ അകത്തേക്കുള്ള ഉന്തലുകളും കാണാം. പക്ഷികള്‍, മണ്ണിരകള്‍, ആര്‍ത്രാപോഡുകള്‍ എന്നിവയിലെല്ലാം ഗിസാര്‍ഡ്‌ കാണാം.
glaciationഗ്ലേസിയേഷന്‍.ഭമോപരിതലത്തില്‍ കാണപ്പെടുന്ന ഹിമാവരണത്തിന്റെ തോത്‌ ചില കാലങ്ങളില്‍ വര്‍ദ്ധിക്കുന്ന പ്രതിഭാസം. ഹിമയുഗങ്ങളിലാണ്‌ ഇത്‌ വ്യാപകമായി ഉണ്ടാകുന്നത്‌.
glacierഹിമാനി.കരയിലൂടെ സാവധാനം നീങ്ങുന്ന കനത്ത ഹിമപാളി. തുടര്‍ച്ചയായ ഹിമപാതത്തിന്റെ ഫലമായി, ഹിമക്രിസ്റ്റലുകള്‍ പരസ്‌പരം ഒട്ടിച്ചേര്‍ന്ന്‌ വര്‍ധിച്ച സമ്മര്‍ദത്തില്‍ ഘനീഭവിച്ചാണ്‌ ഹിമാനികള്‍ രൂപംകൊള്ളുന്നത്‌.
glacier depositsഹിമാനീയ നിക്ഷേപം.ഹിമനദികള്‍ വഹിച്ചു കൊണ്ടു വരുന്ന ചരലുകള്‍, ഉരുളന്‍ പാറകള്‍, മണല്‍ എന്നിവയുടെ നിക്ഷേപം.
glacier erosionഹിമാനീയ അപരദനം.ഹിമാനിയുടെ ഫലമായി ശിലാവസ്‌തുക്കള്‍ നീക്കം ചെയ്യപ്പെടുന്ന പ്രക്രിയ.
glandഗ്രന്ഥി.സ്രവങ്ങളെ ഉത്‌പാദിപ്പിക്കുന്ന ശരീരഭാഗങ്ങള്‍. നാളികള്‍ ഉള്ളവയാണെങ്കില്‍ ബാഹ്യസ്രാവി ഗ്രന്ഥികളെന്നു പറയും. ഉമിനീര്‍ഗ്രന്ഥി, ആഗ്നേയഗ്രന്ഥി, സ്‌തനം എന്നിവയെല്ലാം ഇതില്‍പെടും. ഹോര്‍മോണുകള്‍ ഉത്‌പാദിപ്പിക്കുന്ന ഗ്രന്ഥികള്‍ക്ക്‌ നാളികളില്ല. അവയുടെ കോശങ്ങളില്‍ നിന്ന്‌ എന്‍ഡോക്രന്‍ സ്രവങ്ങള്‍ രക്തത്തിലേക്ക്‌ നേരിട്ട്‌ കടക്കും. അതുകൊണ്ട്‌ ഇവയെ അന്തഃസ്രാവി ഗ്രന്ഥികള്‍ എന്നു വിളിക്കും. ചിലപ്പോള്‍ ഗ്രന്ഥി ഒരു കോശം മാത്രമായിരിക്കും. ആമാശയത്തിലെ ചില അന്തഃസ്രാവി ഗ്രന്ഥികള്‍ ഇത്തരത്തിലുള്ളവയാണ്‌.
glassസ്‌ഫടികം.പൊതുവേ അക്രിസ്റ്റലീയവും സുതാര്യവുമായ ഒരു പദാര്‍ഥം. ഖരപദാര്‍ഥമാണെങ്കിലും സാങ്കേതികമായി ഉയര്‍ന്ന ശ്യാനതയുള്ളതും അതിശീതീകരിച്ചതുമായ ദ്രാവകമാണ്‌. പല തരത്തിലുണ്ട്‌. ഉദാ: സോഡാഗ്ലാസ്‌. സോഡാ ആഷ്‌ (സോഡിയം കാര്‍ബണേറ്റ്‌), സിലിക്ക (മണല്‍), ചുണ്ണാമ്പ്‌ കല്ല്‌ ഇവയുടെ മിശ്രിതം ഉയര്‍ന്ന താപനിലയില്‍ ഉരുക്കി ഉണ്ടാക്കുന്നത്‌.
glass fiberഗ്ലാസ്‌ ഫൈബര്‍.-
glass filterഗ്ലാസ്‌ അരിപ്പ.ഒരു ഗ്ലാസ്‌ സിലിണ്ടറില്‍ ഉരുക്കി ചേര്‍ത്ത സൂക്ഷ്‌മരന്ധ്രങ്ങള്‍ ഉള്ള ഗ്ലാസ്‌ പ്ലേറ്റ്‌. അരിക്കാന്‍ ഉപയോഗിക്കുന്നു.
glass transition temperatureഗ്ലാസ്‌ സംക്രമണ താപനില.ഒരു പോളിമറിന്റെ തന്മാത്രകള്‍ക്ക്‌ ചലനസ്വാതന്ത്യ്രം ലഭിച്ച്‌ മൃദുവായിത്തീരുന്ന താപനിലയുടെ ചെറു റേഞ്ച്‌.
Glauber's saltഗ്ലോബര്‍ ലവണം.Na2SO4. 10H2O. സോഡിയം സള്‍ഫേറ്റിന്റെ ക്രിസ്റ്റലീയ രൂപം. വിരേചന ഔഷധമായി ഉപയോഗിക്കുന്നു.
glenoid cavityഗ്ലിനോയ്‌ഡ്‌ കുഴി.പെക്‌റ്റോറല്‍ അസ്ഥിവലയത്തില്‍ ഭുജാസ്ഥി ചേരുന്ന സ്ഥലം.
glia ഗ്ലിയ.നാഡീവ്യൂഹത്തില്‍ നാഡീകോശങ്ങളെ അട്ടികളായി ക്രമീകരിക്കുകയും താങ്ങിനിര്‍ത്തുകയും ചെയ്യുന്ന കോശങ്ങള്‍. കശേരുകികളില്‍ മാംസപേശികളിലേക്ക്‌ പോകുന്ന നാഡികളുടെ മയലിന്‍ ഉറ ഉണ്ടാക്കുന്നതും ഇത്തരത്തില്‍പ്പെട്ട കോശങ്ങളാണ്‌. ഇതിനെ ന്യൂറോ ഗ്ലിയ എന്നും പറയും.
global positioning system (GPS)ആഗോള സ്ഥാനനിര്‍ണയ സംവിധാനം.ഭമോപരിതലത്തില്‍ നിന്ന്‌ ഏകദേശം 20,000 കിലോമീറ്റര്‍ ഉയരത്തിലുള്ള ആറ്‌ വ്യത്യസ്‌ത ഭ്രമണ പഥങ്ങളില്‍ നാസ സ്ഥാപിച്ച 24 ഉപഗ്രഹങ്ങളുടെ ഒരു വ്യൂഹം. ഭൂതലത്തിലുള്ള ഏതൊരു സ്ഥാനവും എപ്പോഴും അവയിലൊന്നിന്റെ ദൃശ്യപരിധിയിലായിരിക്കും. ആഗോള സ്ഥാനനിര്‍ണയത്തിനായി ഈ സംവിധാനം ഉപയോഗിക്കപ്പെടുന്നു.
Page 123 of 301 1 121 122 123 124 125 301
Close