Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
geo synclineഭൂ അഭിനതി.ഭൂവല്‌ക്കത്തില്‍ നിരവധികിലോമീറ്റര്‍ നീളത്തില്‍ രൂപം കൊണ്ടിരിക്കുന്ന നിമ്‌നത. നൂറ്‌ കണക്കിന്‌ കിലോമീറ്റര്‍ വിസ്‌തൃതമായ ഇത്തരം അഭിനതികളില്‍ അവസാദങ്ങളും ലാവയും വന്ന്‌ നിറയാറുണ്ട്‌. ഇത്‌ ശിലകളായി രൂപാന്തരപ്പെട്ട്‌ ക്രമേണ കായാന്തരണത്തിന്ന്‌ വിധേയമാകുന്നു.
geodesic domeജിയോഡെസിക്‌ താഴികക്കുടം. ഭാരം കുറഞ്ഞ ഘടകങ്ങള്‍ ഉപയോഗിച്ച്‌, ത്രികോണങ്ങളുടെയോ ഷഡ്‌കോണങ്ങളുടെയോ ചട്ടക്കൂടില്‍ ഉണ്ടാക്കിയ ഒരു കുംഭഘടന. ബക്‌മിന്‍സ്റ്റര്‍ ഫുള്ളറാണ്‌ രൂപകല്‍പന ചെയ്‌തത്‌. ഇത്‌ വളരെ സുസ്ഥിരവും ബലവത്തുമാണ്‌. fullerene നോക്കുക.
geodesic lineജിയോഡെസിക്‌ രേഖ.ഒരു വക്ര തലത്തിലെ (ഉദാ: ഭൂതലം) രണ്ടു ബിന്ദുക്കള്‍ തമ്മിലുള്ള ഏറ്റവും കുറഞ്ഞ അകലം കാണിക്കുന്ന രേഖാഖണ്ഡം. geodesic എന്നും പറയാറുണ്ട്‌.
geological time scaleജിയോളജീയ കാലക്രമം.ഭൂമിയുടെ ഉത്ഭവം മുതല്‍ ഇന്നു വരെ സംഭവിച്ചിട്ടുള്ള പ്രധാന ജിയോളജീയ പരിവര്‍ത്തനങ്ങളെ വിവിധ കാലഘട്ടങ്ങളാക്കി തിരിച്ച്‌ തയ്യാറാക്കിയ കാലക്രമം. ഇതിലെ ഏറ്റവും ദീര്‍ഘമായ കാലയളവ്‌ മഹാകല്‌പം( era) ആണ്‌. മഹാകല്‌പങ്ങളെ കല്‌പങ്ങളായും( period) അവയെ യുഗ( epochs) ങ്ങളായും വിഭജിച്ചിരിക്കുന്നു. യുഗങ്ങള്‍ വീണ്ടും കാലഘട്ട( ages) ങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്‌. അനുബന്ധം നോക്കുക.
geometric progressionഗുണോത്തരശ്രണി.ഒരു പദത്തിന്‌ അതിന്‌ തൊട്ടുമുമ്പുള്ള പദവുമായുള്ള അംശബന്ധം സ്ഥിരമായിരിക്കുന്ന വിധത്തിലുള്ള ഒരു ശ്രണി. ഈ അംശബന്ധത്തിന്‌ പൊതുഗുണകം എന്നു പറയുന്നു. ഉദാ: 1, 4, 16, 64.... ഇതില്‍ 4 ആണ്‌ പൊതുഗുണകം.
geostationary satelliteഭൂസ്ഥിര ഉപഗ്രഹം.ഭൂമിയില്‍ നിന്ന്‌ നോക്കുമ്പോള്‍ ആപേക്ഷിക ചലനം അനുഭവപ്പെടാത്ത ഉപഗ്രഹം. വാര്‍ത്താവിനിമയത്തിനാണ്‌ പ്രധാനമായി ഉപയോഗിക്കുന്നത്‌. ഭൂമധ്യരേഖയ്‌ക്കു മുകളില്‍ ഏതാണ്ട്‌ 36,000 കിലോമീറ്റര്‍ ഉയരത്തില്‍ ആണ്‌ ഇവയുടെ സ്ഥാനം. geosynchronous ഉപഗ്രഹം എന്നും പേരുണ്ട്‌.
geosynchronous orbitഭൂസ്ഥിര ഭ്രമണപഥം.ഭൂമിയില്‍ നിന്നും ഏകദേശം 36,000 കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയുടെ ഭ്രമണത്തിന്റെ അതേ കോണീയ വേഗതയില്‍ ഭൂമധ്യരേഖയ്‌ക്ക്‌ മുകളിലായി സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളുടെ ഭ്രമണപഥം. അവ എപ്പോഴും ഭൂമിയിലെ ഒരേ സ്ഥാനത്തിനു മുകളില്‍ സ്ഥിതി ചെയ്യും.
geosynchronous satellitesഭൂസ്ഥിര ഉപഗ്രഹം.geostationary satellite നോക്കുക.
geotextiles ജിയോടെക്‌സ്റ്റൈലുകള്‍.ഒരു പ്രത്യേകതരം തുണി മണ്ണ്‌, പാറ എന്നിവയോടൊപ്പം ചേര്‍ത്ത്‌ ഉപയോഗിക്കുന്നു. ഉരുള്‍ പൊട്ടല്‍ തടയാനും, ഉയര്‍ന്ന പ്രദേശങ്ങളിലെ റോഡുകളും കുത്തനെയുള്ള ഇറക്കത്തിലെ റോഡുകളും പണിയാനും ഉപയോഗിക്കുന്നു. മൂന്ന്‌ വിധത്തിലുണ്ടാകും. 1. നെയ്‌തത്‌, 2. നെയ്‌തതല്ലാത്തത്‌. 3. തുന്നിയത്‌.
geothermal gradientജിയോതെര്‍മല്‍ ഗ്രഡിയന്റ്‌.ആഴം കൂടുന്നതിനനുസരിച്ച്‌ ഭൂവല്‌ക്കതാപം വര്‍ദ്ധിക്കുന്നതിന്റെ തോത്‌.
geotropismഭൂഗുരുത്വാനുവര്‍ത്തനം.ഗുരുത്വാകര്‍ഷണത്തിന്റെ ഉദ്ദീപനത്താലുള്ള സസ്യങ്ങളുടെയും സസ്യഭാഗങ്ങളുടെയും വളര്‍ച്ചയും ചലനവും. ഇത്‌ ഗുരുത്വാകര്‍ഷണത്തിന്റെ ദിശയിലോ, വിപരീത ദിശയിലോ ആകാം.
geraniolജെറാനിയോള്‍.C9H15-CH2-OH. ഒരു ആല്‍ക്കഹോള്‍. പല സുഗന്ധ തൈലങ്ങളിലെയും പ്രധാന ഘടകം.
germ layersഭ്രൂണപാളികള്‍.ഭ്രൂണവികാസത്തിലെ ഗാസ്‌ട്രുലദശയില്‍ കാണുന്ന കോശപാളികള്‍. എക്‌റ്റോഡേം, എന്‍ഡോഡേം, മീസോഡേം എന്നിവയാണിവ. ദ്വിധരീയ ജന്തുക്കളില്‍ എക്‌റ്റോഡേമും എന്‍ഡോഡേമും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഗാസ്‌ട്രുലീകരണം നടന്നതിനു ശേഷവും കുറച്ചു സമയം കൂടി ഈ പാളികളെ തിരിച്ചറിയാന്‍ കഴിയും.
germporeബീജരന്ധ്രം.1. സ്‌പോറുഭിത്തിയിലെ കട്ടികുറഞ്ഞ ഭാഗം. ഇതിലൂടെയാണ്‌ ബീജനാളി വളര്‍ന്ന്‌ വരുന്നത്‌. 2. പരാഗഭാഗം. ഇതിലൂടെയാണ്‌ പരാഗനാളിക വളര്‍ന്നുവരുന്നത്‌.
germtubeബീജനാളി.സ്‌പോര്‍ മുളയ്‌ക്കുമ്പോഴുണ്ടാകുന്ന നാളി.
Gerontologyജരാശാസ്‌ത്രം.വാര്‍ധക്യത്തെപ്പറ്റിയുള്ള സാമൂഹ്യവും വൈദ്യശാസ്‌ത്രപരവും മനശ്ശാസ്‌ത്രപരവുമായ പഠനം.
gestationഗര്‍ഭകാലം.സസ്‌തനികളില്‍ ഗര്‍ഭധാരണം മുതല്‍ പ്രസവം വരെയുള്ള കാലയളവ്‌.
GeV.ജിഇവി.Giga electron Volt എന്നതിന്റെ ചുരുക്കം. 1GeV = 109eV.
geyserഗീസര്‍.ഭൂമിക്കടിയില്‍ നിന്നുണ്ടാകുന്ന ചൂടു നീരിന്റെയും നീരാവിയുടെയും പ്രവാഹം. ചില ഗീസറുകളില്‍ നിശ്ചിത ഇടവേളകളില്‍ ചുടുനീര്‍ പ്രവാഹമുണ്ടാകുന്നു. യെല്ലോ സ്റ്റോണ്‍ പാര്‍ക്കിലെ "ഓള്‍ഡ്‌ഫെയ്‌ത്ത്‌ഫുള്‍' മികച്ച ഉദാഹരണമാണ്‌.
GH.ജി എച്ച്‌.സൊമാറ്റൊട്രാഫിന്‍ അഥവാ വളര്‍ച്ചാ ഹോര്‍മോണ്‍ (Growth Hormone).
Page 122 of 301 1 120 121 122 123 124 301
Close