Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
geneology വംശാവലി.വംശാവലി.
generative cellജനകകോശം.സസ്യങ്ങളുടെ പരാഗനളികയിലെ ഏകകോശം. ആവൃതബീജികളില്‍ ഇതിന്റെ വിഭജനം വഴി രണ്ട്‌ ജനക ന്യൂക്ലിയസ്സുകള്‍ ഉണ്ടാവുന്നു.
generative nucleiജനക ന്യൂക്ലിയസ്സുകള്‍.ജനക കോശം വിഭജിച്ചുണ്ടാകുന്ന രണ്ട്‌ ഗാമീറ്റുകള്‍. ആവൃത ബീജികളിലേ ഇവ കണ്ടുവരുന്നുള്ളൂ.
generator (maths)ജനകരേഖ.ഒരു നിര്‍ദിഷ്‌ട വ്യവസ്ഥ പാലിച്ചുകൊണ്ട്‌ ചലിക്കുന്നതിന്റെ ഫലമായി ഒരു പ്രതലത്തെ സൃഷ്‌ടിക്കുന്ന രേഖ. ഉദാ: വൃത്തസ്‌തൂപിക, സിലിണ്ടര്‍ തുടങ്ങിയവയുടെ ജനകരേഖകള്‍. conics നോക്കുക.
generator (phy)ജനറേറ്റര്‍.വൈദ്യുതോര്‍ജം ഉത്‌പാദിപ്പിക്കാനുള്ള ഒരു സംവിധാനം.
genetic codeജനിതക കോഡ്‌.ജീനുകളില്‍ അടങ്ങിയ വിവരങ്ങള്‍ പ്രാട്ടീന്‍ ശൃംഖലയിലെ അമിനോ അമ്ലങ്ങളുടെ ക്രമീകരണമായി മാറ്റുവാനുള്ള കോഡ്‌. ഈ ന്യൂക്ലിയോറ്റൈഡുകളിലെ അടുത്തടുത്തുള്ള മൂന്ന്‌ ബേസുകളുടെ അനുക്രമമാണ്‌ ഒരു കോഡോണ്‍. ഓരോ കോഡോണും ഒരേ അമിനോ അമ്ലത്തെ പ്രതിനിധീകരിക്കുന്നു. കൂടാതെ പ്രാട്ടീന്‍ നിര്‍മ്മാണം നിര്‍ത്തുവാനുള്ള കോഡോണുകളുമുണ്ട്‌. പല അമിനോ അമ്ലങ്ങള്‍ക്കും ഒന്നിലേറെ കോഡോണുകള്‍ കാണാം.
genetic driftജനിതക വിഗതി.ഒറ്റപ്പെട്ട ജീവ സമൂഹങ്ങളില്‍ പ്രകൃതി നിര്‍ധാരണം വഴിയല്ലാതെ യാദൃച്ഛികമായി സംഭവിക്കുന്ന വ്യതിയാനങ്ങള്‍. Sewall Wright effect എന്നും പറയാറുണ്ട്‌.
genetic engineeringജനിതക എന്‍ജിനീയറിങ്‌.ജീവികളുടെ പാരമ്പര്യ പദാര്‍ഥത്തിന്റെ ഘടനയില്‍ കൃത്രിമമായി മാറ്റങ്ങള്‍ ഉണ്ടാക്കുവാനുള്ള സാങ്കേതികവിദ്യ. പലതരം ജനിതക സാങ്കേതിക രീതികളും ഉള്‍ക്കൊള്ളുന്നതാണിത്‌. ഒരു സ്‌പീഷീസിന്റെ ജീനുകള്‍ മുറിച്ചെടുത്ത്‌ മറ്റൊരു സ്‌പീഷീസിലേക്ക്‌ കടത്തിവിടുന്നത്‌ ഇതിലൊന്നാണ്‌. മനുഷ്യന്റെ ഇന്‍സുലിന്‍ ജീന്‍ എടുത്ത്‌ വാഹക പ്ലാസ്‌മിഡുകള്‍ വഴി ബാക്‌റ്റീരിയങ്ങളിലേക്ക്‌ കയറ്റി ജീന്‍ ക്ലോണിങ്‌ നടത്താം. ഇത്തരത്തില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ തന്നെ ഇന്‍സുലിന്‍ ഉല്‍പ്പാദനം തുടങ്ങിക്കഴിഞ്ഞു. ജീന്‍ മ്യൂട്ടേഷന്‍ കാരണം പ്രവര്‍ത്തനരഹിതമായ മനുഷ്യ ജീനുകള്‍ക്ക്‌ പകരം നല്ല ജീനുകള്‍ മാറ്റിവെക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്‌.
genetic mapജനിതക മേപ്പ്‌.ഒരു ക്രാമസോമില്‍ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ജീനുകള്‍ വിന്യസിച്ചിരിക്കുന്ന ക്രമം. ലിങ്കേജ്‌ മേപ്പ്‌ എന്നും പറയും.
genetic markerജനിതക മാര്‍ക്കര്‍.ഒരു പ്രത്യേക ക്രാമസോമില്‍ നിശ്ചിത ഭാഗം ( location) മാര്‍ക്ക്‌ ചെയ്യാന്‍ ഉപയോഗിക്കുന്ന DNA ക്രമം.
genetics ജനിതകം.പാരമ്പര്യ സ്വഭാവങ്ങളുടെ സംക്രമണത്തെയും ജീനുകളുടെ പ്രവര്‍ത്തനത്തെയും സംബന്ധിച്ച ശാസ്‌ത്രശാഖ.
genomeജീനോം.ഒരു ജീവിയുടെ ക്രാമസോമുകളില്‍ അടങ്ങിയ മൊത്തം ജീനുകള്‍.
genomicsജീനോമിക്‌സ്‌.ജീനോമുകളുടെ രാസഘടന, അവ വഹിക്കുന്ന വിവരങ്ങള്‍ ( information), അവ ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന വസ്‌തുക്കള്‍ ഇവയെപ്പറ്റിയുള്ള പഠനം.
genotypeജനിതകരൂപം.ഒരു ജീവിയുടെ ജനിതക ഘടന. സാധാരണയായി ഏതെങ്കിലും പ്രത്യേക ലക്ഷണങ്ങളെ സംബന്ധിച്ചാണ്‌ ഇങ്ങനെ പറയുക. ഉദാ: മെന്‍ഡലിന്റെ പട്ടാണിപയര്‍ ചെടിയില്‍ A ജീന്‍ പൂവിന്റെ ചുവന്ന നിറം നിശ്ചയിക്കുന്നതും a ജീന്‍ വെള്ള നിറത്തെ നിശ്ചയിക്കുന്നതുമാണ്‌. Aa എന്നത്‌ പൂവിന്റെ നിറത്തെ സംബന്ധിക്കുന്ന ജനിതക രൂപമാണ്‌. എന്നാല്‍ ഇതിന്റെ പ്രകട രൂപം ചുവപ്പായിരിക്കും.
genusജീനസ്‌.പൊതു വംശവൃക്ഷത്തില്‍ നിന്ന്‌ ഉത്ഭവിച്ചതായി അനുമാനിക്കപ്പെടുന്ന സ്‌പീഷീസോ, സ്‌പീഷീസ്‌ സമൂഹമോ ഉള്‍ക്കൊള്ളുന്ന വര്‍ഗീകരണ വിഭാഗം. ഉദാ: ആദിമ മനുഷ്യനും (പീക്കിങ്ങ്‌ മനുഷ്യന്‍) നിയാന്‍ഡെര്‍താല്‍ മനുഷ്യനും ഹോമോ എന്ന ജീനസില്‍പ്പെടുന്നു.
geo centric parallax ഭൂകേന്ദ്രീയ ദൃഗ്‌ഭ്രംശം.ഭൂമിയുടെ ഒരേ വ്യാസത്തിന്റെ രണ്ടഗ്രങ്ങളായി വരുന്ന ഭൂതലത്തിലെ സ്ഥാനങ്ങളില്‍ നിന്ന്‌ ഒരു ഖഗോള വസ്‌തുവിനെ നിരീക്ഷിക്കുന്ന ദിശകള്‍ തമ്മിലുള്ള കോണിന്റെ പകുതി. ഖഗോള വസ്‌തുവിന്റെ ദൂരം കൂടുമ്പോള്‍ കേന്ദ്രീയ ദൃഗ്‌ഭ്രംശം കുറയും.
geo chemistryഭൂരസതന്ത്രം.ഭൂവല്‌ക്ക രചനയുടെ രസതന്ത്രത്തെക്കുറിച്ചുള്ള പഠനം.
geo chronology.ഭ്രൂകാലനിര്‍ണ്ണയംഭൂമിയുടെ ചരിത്രവുമായി ബന്ധപ്പടുത്തിയുള്ള കാലനിര്‍ണയം. കേവല കാലനിര്‍ണയവും ആപേക്ഷിക കാലനിര്‍ണയവും ഉള്‍പ്പെടുന്നു.
geo isothermsസമഭൂഗര്‍ഭതാപരേഖ.ഭൂവല്‌ക്കത്തിനടിയില്‍ തുല്യ ഭൂഗര്‍ഭ താപമനുഭവപ്പെടുന്ന പ്രതലങ്ങളെ യോജിപ്പിക്കുന്ന രേഖ.
geo physicsഭൂഭൗതികം.ഭൂമിയെയും ഭമൗാന്തരീക്ഷത്തെയും സംബന്ധിച്ച ഭൗതികം.
Page 121 of 301 1 119 120 121 122 123 301
Close