Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
gainനേട്ടം.ഒരു ഇലക്‌ട്രാണിക വ്യവസ്ഥയുടെ, പ്രധാനമായും പ്രവര്‍ധകത്തിന്റെയോ ആന്റിനയുടെയോ ഫലദായകതയെ സൂചിപ്പിക്കുന്ന പദം. പ്രവര്‍ധകത്തിന്റെ നേട്ടം=ഔട്‌പുട്ട്‌/ഇന്‍പുട്ട്‌. ആന്റിനയുടെ നേട്ടം നിര്‍വചിച്ചിരിക്കുന്നത്‌, ഒരു സിഗ്നല്‍ ഒരു ദിശീയ ആന്റിനയില്‍ സൃഷ്‌ടിക്കുന്ന വോള്‍ട്ടേജും ദിശീയമല്ലാത്ത ആന്റിനയില്‍ സൃഷ്‌ടിക്കുന്ന വോള്‍ട്ടേജും തമ്മിലുള്ള അനുപാതമെന്നാണ്‌.
galactic haloഗാലക്‌സിക പരിവേഷം.ഗാലക്‌സിത്തളികയ്‌ക്കു പുറത്ത്‌, പദാര്‍ഥസാന്ദ്രത വളരെക്കുറഞ്ഞ, ഏതാണ്ട്‌ ഗോളാകാരമായ പരിസരം. അവിടെ ഗ്ലോബുലര്‍ ക്ലസ്റ്ററുകളും, പ്രായമേറിയ നക്ഷത്രങ്ങളും വാതകവും കാണപ്പെടുന്നു. കൂടാതെ ഇരുണ്ട ദ്രവ്യവും ഉണ്ടെന്ന്‌ കണക്കാക്കുന്നു.
galaxyഗാലക്‌സി.നക്ഷത്രങ്ങള്‍, നക്ഷത്രാവശിഷ്‌ടങ്ങള്‍, നെബുലകള്‍, നക്ഷത്രാന്തര വാതകങ്ങള്‍, ധൂളികള്‍, ഇരുണ്ട പദാര്‍ഥങ്ങള്‍ എന്നിവ ഗുരുത്വബലം കൊണ്ട്‌ ബന്ധിതമായിരിക്കുന്ന വ്യവസ്ഥ. സര്‍പ്പിള ഗാലക്‌സികള്‍, എലിപ്‌റ്റിക്‌ ഗാലക്‌സികള്‍, രൂപരഹിത ഗാലക്‌സികള്‍ എന്നിങ്ങനെ പൊതുവേ മൂന്നു തരമുണ്ട്‌. നമ്മുടെ ഗാലക്‌സി ആകാശഗംഗ ഒരു സര്‍പ്പിള ഗാലക്‌സി ആണ്‌.
gale കൊടുങ്കാറ്റ്‌.കൊടുങ്കാറ്റ്‌.
galenaഗലീന.ലെഡ്‌ സള്‍ഫൈഡ്‌. ഈയത്തിന്റെ സാധാരണ അയിര്‌. ചാര നിറത്തില്‍ ക്യൂബിക്‌ ക്രിസ്റ്റലുകളായി കാണപ്പെടുന്നു.
Galilean satellitesഗലീലിയന്‍ ചന്ദ്രന്മാര്‍.വ്യാഴത്തിന്റെ 4 ഉപഗ്രഹങ്ങള്‍. 1610 ല്‍ ഗലീലിയോ താന്‍ നിര്‍മിച്ച ദൂരദര്‍ശിനി ഉപയോഗിച്ച്‌ കണ്ടെത്തിയതിനാലാണ്‌ ഗലീലിയന്‍ ചന്ദ്രന്മാര്‍ എന്നറിയപ്പെടുന്നത്‌. ഇയോ, ഒയ്‌റോപ്പാ, ഗാനിമീഡ്‌, കാലിസ്റ്റോ എന്നിവയാണ്‌ ഈ പേരിലറിയപ്പെടുന്നത്‌.
galilean telescopeഗലീലിയന്‍ ദൂരദര്‍ശിനി.അപവര്‍ത്തന ദൂരദര്‍ശിനി. ലെന്‍സ്‌ ഉപയോഗിച്ച്‌ ഗലീലിയോ നിര്‍മിച്ച ദൂരദര്‍ശിനി.
gall സസ്യമുഴ. ബാക്‌റ്റീരിയങ്ങള്‍, ഫംഗസുകള്‍, വിരകള്‍, കീടങ്ങള്‍ മുതലായവ ബാധിക്കുന്നതിന്റെ ഫലമായി സസ്യകലകളില്‍ ഉണ്ടാകുന്ന അസാധാരണ വളര്‍ച്ച.
gall bladderപിത്താശയം.സഞ്ചിപോലുള്ള പിത്തസംഭരണി. കരളിനോട്‌ ചേര്‍ന്ന്‌ കാണപ്പെടുന്നു.
gallonഗാലന്‍.വ്യാപ്‌തമളക്കുന്ന ഏകകം. ബ്രിട്ടീഷ്‌ ഗാലന്‍=4.546 ലിറ്റര്‍, യു എസ്‌ ഗാലന്‍=3.785 ലിറ്റര്‍.
galvanic cell ഗാല്‍വനിക സെല്‍. -
galvanizingഗാല്‍വനൈസിംഗ്‌.ഒരു ലോഹത്തെ, നാശത്തില്‍ നിന്നും രക്ഷിക്കാന്‍ അതിന്റെ പ്രതലത്തില്‍ സിങ്ക്‌ പൂശുന്ന പ്രക്രിയ.
galvanometerഗാല്‍വനോമീറ്റര്‍.ഒരു വിദ്യുത്‌ മാപന ഉപകരണം. വൈദ്യുതിയുടെ സാന്നിധ്യം അറിയാനും അളക്കാനും ഉപയോഗിക്കുന്നു. ടാന്‍ജന്റ്‌ ഗാല്‍വനോമീറ്റര്‍, ചലിക്കും ചുരുള്‍ ഗാല്‍വനോമീറ്റര്‍ എന്നിങ്ങനെ രണ്ടു തരമുണ്ട്‌.
gametangiumബീജജനിത്രംബീജങ്ങള്‍ ഉണ്ടാകുന്ന അവയവം.
gametesബീജങ്ങള്‍.പ്രത്യുല്‍പ്പാദന കോശങ്ങള്‍ സാധാരണയായി രണ്ടിനമുണ്ടായിരിക്കും. അണ്ഡവും പുംബീജവും. ഗാമീറ്റുകള്‍ ഏകപ്ലോയ്‌ഡീയ കോശങ്ങളാണ്‌.
gametocyteബീജജനകം.ഊനഭംഗത്തിലൂടെ ഗാമീറ്റുകള്‍ക്ക്‌ ജന്മം നല്‍കുന്ന കോശം.
gametogenesisബീജജനം.ദ്വിപ്ലോയ്‌ഡിക ബീജജനകകോശങ്ങള്‍ ഊനഭംഗം വഴി ഗാമീറ്റുകളായി തീരുന്ന പ്രക്രിയ.
gametophyteഗാമറ്റോഫൈറ്റ്‌.സസ്യങ്ങളുടെ ജീവിത ചക്രത്തില്‍ ബീജങ്ങള്‍ക്കു ജന്മം കൊടുക്കുന്ന തലമുറ. ഇത്‌ ഏകപ്ലോയിഡി ആയിരിക്കും.
gamma ray astronomyഗാമാ റേ ജ്യോതിശ്ശാസ്‌ത്രം. പ്രപഞ്ചത്തിലെ ഗാമാറേ സ്രാതസ്സുകളെക്കുറിച്ചുള്ള പഠനം. ഗാമാറേ സ്‌ഫോടനങ്ങള്‍ പല ഗ്യാലക്‌സികളിലും നടക്കുന്നുണ്ട്‌. അത്‌ നിരീക്ഷിക്കാനുള്ള നിലയങ്ങള്‍ നിര്‍മിക്കപ്പെട്ടത്‌ സമീപകാലത്താണ്‌.
gamma raysഗാമാ രശ്‌മികള്‍.ഏറ്റവും ഉയര്‍ന്ന ആവൃത്തിയുള്ള വിദ്യുത്‌ കാന്തിക തരംഗങ്ങള്‍. അണുകേന്ദ്രത്തില്‍ നിന്ന്‌ വരുന്നു. ആവൃത്തി 10 21 ഹെര്‍ട്‌സില്‍ കൂടുതലാണ്‌.
Page 118 of 301 1 116 117 118 119 120 301
Close