Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
fulcrumആധാരബിന്ദു.ഉത്തോലകം ഏതു ബിന്ദുവിനെ ആസ്‌പദമാക്കി തിരിയുന്നുവോ ആ ബിന്ദു.
fumigationധൂമീകരണം.ബാക്‌ടീരിയങ്ങള്‍, കീടങ്ങള്‍ മുതലായവയെ നശിപ്പിക്കുന്നതിനായി വിഷരാസിക ധൂമം ഉപയോഗിക്കുന്ന പ്രക്രിയ.
functionഏകദം.ഒരു ഗണത്തിലെ അംഗങ്ങളെ മറ്റൊരു ഗണത്തിലെ അംഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഗണിതീയ നിയമം. ഇതില്‍, ആദ്യഗണത്തെ മണ്ഡലം ( domain) എന്നും രണ്ടാമത്തെ ഗണത്തെ പ്രതിമണ്ഡലം ( co-domain) എന്നും പറയുന്നു. മണ്ഡലത്തിലെ ഓരോ അംഗത്തിനും ഒരു നിശ്ചിത പ്രതിബിംബം ഉണ്ടായിരിക്കണം. പ്രതിബിംബങ്ങളുടെ ഗണത്തെ രംഗം ( range) എന്ന്‌ പറയുന്നു. ഏകദത്തെ മണ്ഡലത്തില്‍ നിന്നും രംഗത്തിലേക്കുള്ള ചിത്രണം ( maping) എന്നും പറയാറുണ്ട്‌.
functional groupഫംഗ്‌ഷണല്‍ ഗ്രൂപ്പ്‌.ഒരു കാര്‍ബണിക സംയുക്തത്തിന്റെ രാസസ്വഭാവം നിര്‍ണ്ണയിക്കുന്ന ഗ്രൂപ്പ്‌, റാഡിക്കല്‍ അല്ലെങ്കില്‍ ആറ്റം. ഒരേ ഫംഗ്‌ഷണല്‍ ഗ്രൂപ്പുള്ള രണ്ട്‌ പദാര്‍ഥങ്ങളുടെ രാസഗുണങ്ങള്‍ ഒരുപോലെയായിരിക്കും. അവയുടെ നിര്‍മാണത്തിന്‌ ചില പൊതുമാര്‍ഗങ്ങള്‍ സ്വീകരിക്കാം. ഇത്തരം ഗ്രൂപ്പുകളെ ആധാരമാക്കി സംയുക്തങ്ങളെ വര്‍ഗീകരിക്കുകയും ചെയ്യാം. ഒന്നിലധികം ഫംഗ്‌ഷണല്‍ ഗ്രൂപ്പുള്ളവയെ പോളിഫംഗ്‌ഷണല്‍ സംയുക്തം എന്നു പറയും. ഉദാ:- അമിനോആസിഡുകള്‍. ഇവയില്‍ - NH2, COOHഎന്നീ ഗ്രൂപ്പുകള്‍ ഉണ്ട്‌.
fundamental particlesമൗലിക കണങ്ങള്‍.elementary particles എന്നതിന്‌ സമാനമായി ഉപയോഗിക്കുന്ന പദം.
fundamental principle of counting.എണ്ണലിന്റെ അടിസ്ഥാന പ്രമേയം.ഒരു സംഭവം ( event) " m' വ്യത്യസ്‌ത രീതികളിലും മറ്റൊന്ന്‌ " n' വ്യത്യസ്‌ത രീതികളിലും നടക്കുന്നുവെന്ന്‌ കരുതുക. ഈ രണ്ട്‌ സംഭവങ്ങളിലും ആദ്യത്തേതിനു പുറകെ രണ്ടാമത്തേത്‌ എന്ന ക്രമത്തില്‍ mxn വ്യത്യസ്‌ത രീതികളില്‍ ചെയ്യാന്‍ കഴിയും എന്ന പ്രസ്‌താവന. multiplication principle (ഗുണന പ്രമേയം) എന്നും ഇതറിയപ്പെടുന്നു.
Fundamental theorem of algebra ബീജഗണിതത്തിന്റെ അടിസ്ഥാന സിദ്ധാന്തം.a0Zn+a1Zn-1+........+an-1 Z + an=0 എന്ന രൂപത്തിലുള്ള ഏതൊരു ബഹുപദ സമീകരണത്തിനും ( polynomial equation) ഒരു നിര്‍ധാരണ മൂല്യം ഉണ്ടായിരിക്കും. ഇതിലെ ഗുണോത്തരങ്ങളായ a0, a1..... an-1, anഇവ സമ്മിശ്ര സംഖ്യകള്‍ ആണ്‌.
fundamental theorem of arithmeticഅങ്കഗണിതത്തിലെ അടിസ്ഥാന സിദ്ധാന്തം.ഒന്നിനേക്കാള്‍ വലിയ ഏത്‌ ധനപൂര്‍ണ സംഖ്യയും അഭാജ്യമോ അഭാജ്യങ്ങളുടെ ഗുണനഫലമോ ആണ്‌ എന്ന പ്രമേയം. ഈ ഘടകങ്ങളുടെ ക്രമം വ്യത്യസ്‌തമായിരുന്നാലും വ്യഞ്‌ജകം അതുല്യം ( unique) ആയിരിക്കും. ഉദാ: 30 നെ 2x3x5, 3x2x5, 5x2x3 എന്നീ വിധത്തിലെല്ലാം എഴുതാനാകും.
fundamental theorem of calculus. കലനത്തിന്റെ അടിസ്ഥാന സിദ്ധാന്തം.നിശ്ചിത സമാകല ( definite integral)ത്തിന്റെ വില കാണുന്നതിനുള്ള സിദ്ധാന്തം. f(x) എന്നത്‌ ( a, b) യില്‍ നിര്‍വചിക്കപ്പെട്ടിട്ടുള്ള ഒരു സന്തത ഏകദവും ( continuous function) g(x) എന്നത്‌ f(x)-ന്റെ ഒരു അനിശ്ചിത സമാകലവും ( indefinite integral) ആണെങ്കില്‍ a bf(x)dx=g(b)- g(a) ആയിരിക്കും.
fundamental unitsഅടിസ്ഥാന ഏകകങ്ങള്‍. അടിസ്ഥാന രാശികളുടെ ഏകകങ്ങള്‍. അനുബന്ധം നോക്കുക.
funicleബീജാണ്ഡവൃന്ദം.സസ്യങ്ങളുടെ ബീജാണ്ഡത്തെ പ്ലാസെന്റയുമായി ബന്ധിപ്പിക്കുന്ന തണ്ട്‌.
furanഫ്യൂറാന്‍.ഓക്‌സിജന്‍ ആറ്റം അടങ്ങിയ ഒരു ഭിന്ന ചാക്രിക സംയുക്തം.
fuseഫ്യൂസ്‌ .അമിതമായ വൈദ്യുത പ്രവാഹം മൂലം അപകടങ്ങളുണ്ടാകുന്നത്‌ തടയുന്നതിനുവേണ്ടി വൈദ്യുത പരിപഥത്തില്‍ ഉള്‍പ്പെടുത്തുന്ന ഒരു ഭാഗം. രോധം കുറഞ്ഞതും, താഴ്‌ന്ന ഉരുകല്‍ നിലയുള്ളതുമായ ചാലകമാണിത്‌. അമിതവൈദ്യുതി പ്രവഹിക്കുമ്പോള്‍ ഫ്യൂസ്‌ ഉരുകി പരിപഥം വിഛേദിക്കപ്പെടും.
fusel oilഫ്യൂസല്‍ എണ്ണ.C3H7OH മുതല്‍ C5H11OH വരെയുള്ള ആല്‍ക്കഹോളിക പുളിപ്പിക്കല്‍ പ്രക്രിയയിലെ ഉപ ഉത്‌പന്നം.
fusionദ്രവീകരണംഉരുകല്‍, പദാര്‍ഥം ഖരാവസ്ഥയില്‍ നിന്ന്‌ ദ്രാവകാവസ്ഥയിലേക്ക്‌ മാറുന്ന പ്രക്രിയ. ഒരു കിലോഗ്രാം ഖര പദാര്‍ഥം പ്രമാണ മര്‍ദത്തിലെ ഉരുകല്‍ നിലയില്‍ ദ്രാവകമായി മാറാന്‍ ആവശ്യമായ താപോര്‍ജമാണ്‌ ദ്രവീകരണ ലീനതാപം. 2. സംലയനം. nuclear fusion നോക്കുക .
fusion mixtureഉരുകല്‍ മിശ്രിതം.നിര്‍ജലീയ സോഡിയം കാര്‍ബണേറ്റിന്റെയും പൊട്ടാസ്യം കാര്‍ബണേറ്റിന്റെയും മിശ്രിതം.
Gസാര്‍വ്വത്രിക ഗുരുത്വസ്ഥിരാങ്കം. 6.67X10-11 ന്യൂട്ടണ്‍ മീറ്റര്‍ 2 /കി.ഗ്രാം 2 .
gഗുരുത്വാകര്‍ഷണംമൂലമുള്ള ത്വരണത്തെ കുറിക്കുന്ന ചിഹ്നം.acceleration due to gravity നോക്കുക. gram.
G0, G1, G2. Cell cycle നോക്കുക.-
gabbroഗാബ്രാ.പരുപരുത്ത തരികളുള്ള ഒരിനം ആഗ്നേയ ശില. ഇത്‌ ആഴത്തില്‍ ക്രിസ്റ്റലീകരിക്കപ്പെടുന്ന ക്ഷാര സ്വഭാവമുള്ള പാറയാണ്‌.
Page 117 of 301 1 115 116 117 118 119 301
Close