Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
force ബലം.നിശ്ചലാവസ്ഥയിലോ ഏകസമാന പ്രവേഗാവസ്ഥയിലോ ഉള്ള ഒരു വസ്‌തുവിന്റെ അവസ്ഥയില്‍ മാറ്റം വരുത്തുകയോ അതിനു ശ്രമിക്കുകയോ ചെയ്യുന്ന ബാഹ്യ ഏജന്‍സി. ഏകകം ന്യൂട്ടണ്‍. ഒരു കിലോഗ്രാം ദ്രവ്യമാനമുള്ള വസ്‌തുവിന്‌ 1ms-2 ത്വരണം നല്‍കാന്‍ ആവശ്യമായ ബലമാണ്‌ ഒരു ന്യൂട്ടണ്‍
fore brainമുന്‍ മസ്‌തിഷ്‌കം. കശേരുകികളുടെ മസ്‌തിഷ്‌കത്തിലെ മൂന്ന്‌ പ്രധാന ഭാഗങ്ങളില്‍ ഏറ്റവും മുന്‍ഭാഗത്തുള്ളത്‌. പ്രാകൃത കശേരുകികളിലും ഉയര്‍ന്ന തരം കശേരുകികളുടെ ഭ്രൂണ വികാസ ഘട്ടത്തിലും വ്യക്തമായി കാണാം. സെറിബ്രല്‍ അര്‍ധഗോളങ്ങള്‍, ഗന്ധം അറിയുന്നതിനുള്ള ഓള്‍ഫാക്‌റ്ററി ദളങ്ങള്‍ എന്നിവ ഇതില്‍ നിന്നുണ്ടാകുന്നു. hind brain, midbrain എന്നിവ നോക്കുക.
foregutപൂര്‍വ്വാന്നപഥം.ആര്‍ത്രാപോഡുകളുടെയും ചില കശേരുകികളുടെയും അന്നപഥത്തിന്റെ ആദ്യഭാഗം.
forensic chemistryവ്യാവഹാരിക രസതന്ത്രം. സംശയാസ്‌പദമായ കേസ്സുകളില്‍ തെളിവെടുക്കുന്നതിനായി ഉപയോഗിക്കുന്ന രാസമാര്‍ഗങ്ങള്‍ സംബന്ധിച്ച പഠനം.
formatഫോര്‍മാറ്റ്‌.1. ഒരു പ്രത്യേക ഉല്‍പ്പന്നത്തിന്റെ നിര്‍മിതിക്കായി മുന്‍കൂട്ടി തയ്യാറാക്കുന്ന പ്ലാനോ (ഉദാ: ടെലിവിഷന്‍ പ്രാഗ്രാം) ഒരു പ്രസിദ്ധീകരണത്തിനായി തയ്യാറാക്കുന്ന ലേഔട്ടോ.
format ഫോര്‍മാറ്റ്‌.2. ( comp) ഡാറ്റാ സംഭരണത്തിനായി ലഭ്യമായ സ്ഥലം (ഉദാ: ഒരു ഡിസ്‌കില്‍) വിഭജിച്ചു നല്‍കല്‍.
formationസമാന സസ്യഗണം. ഒരേ കാലാവസ്ഥയുള്ള ഒരു പ്രദേശത്തെ പ്രകൃതിദത്തമായ സസ്യവ്യൂഹം. ഉദാ: മഴക്കാടുകള്‍.
formula രാസസൂത്രം.1. (chem) രാസസംയുക്തത്തിനെ അതിലടങ്ങിയ ആറ്റങ്ങളുടെ സൂചകങ്ങളുപയോഗിച്ച്‌ പ്രതിനിധീകരിച്ചത്‌ ഉദാ: H2O.
formula സൂത്രവാക്യം. 2. (maths, phy) ബീജീയ സൂചകങ്ങള്‍ ഉപയോഗിച്ച്‌ ഒരു ഗണിത/ഭൗതിക നിയമത്തിന്റെ പ്രസ്‌താവന. ഉദാ: F=MA
FORTRANഫോര്‍ട്രാന്‍.ഒരു കംപ്യൂട്ടര്‍ പ്രാഗ്രാമിങ്‌ ഭാഷ. ശാസ്‌ത്രീയ ആവശ്യങ്ങള്‍ക്ക്‌ പ്രധാനമായും ഉപയോഗിക്കുന്നു. FORmula TRANslation എന്നതിന്റെ ചുരുക്കം.
forward bias മുന്നോക്ക ബയസ്‌. -
fossa കുഴി.കുഴി.
fossette ചെറുകുഴി.ചെറുകുഴി.
fossilഫോസില്‍.ചരിത്രാതീത കാലത്തെ ജീവികളുടെ ശരീരഭാഗങ്ങളോ അവയുടെ സാന്നിദ്ധ്യം സൂചിപ്പിക്കുന്ന അവശിഷ്‌ടങ്ങളോ അടയാളങ്ങളോ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്‌. ഫോസിലീകരിക്കപ്പെടുമ്പോള്‍ ജൈവവസ്‌തുക്കളെ ധാതുക്കള്‍ പ്രതിസ്ഥാപനം ചെയ്യും.
fossorialകുഴിക്കാന്‍ അനുകൂലനം ഉള്ള.ഉദാ: പെരുച്ചാഴി.
Foucault pendulum ഫൂക്കോ പെന്‍ഡുലം.വളരെ നീളം കൂടിയ ഒരു സരളപെന്‍ഡുലം. ദോലനതലം മാറാന്‍ സാധിക്കുന്ന വിധത്തില്‍ തൂക്കിയിട്ടിരിക്കും. ഭൂമിയുടെ സ്വയം ഭ്രമണം മൂലമുള്ള കോറിയോളിസ്‌ ബലം മൂലം ദോലനതലം കറങ്ങിക്കൊണ്ടിരിക്കുന്നതായി തോന്നും. ഭൂമിയുടെ സ്വയം ഭ്രമണത്തിന്റെ ഫലം നേരിട്ട്‌ കാണിക്കുന്ന ഈ പരീക്ഷണം ഴാങ്‌ ബര്‍ണാദ്‌ ലിയോണ്‍ ഫൂക്കോ (1819-1868)യാണ്‌ ആദ്യം ആവിഷ്‌കരിച്ചത്‌.
fovea ഫോവിയ.കശേരുകികളുടെ ദൃഷ്‌ടിപടലത്തില്‍ കാഴ്‌ചശക്തി ഏറ്റവും കൂടുതലുള്ള ഭാഗം. ഇതില്‍ സംവേദക കോശങ്ങളായ കോണുകള്‍ മാത്രമാണുള്ളത്‌.
fractalഫ്രാക്‌ടല്‍.ഒരു ആലേഖത്തിലോ ജ്യാമിതീയ രൂപത്തിലോ അതിന്റെ ഏത്‌ അംശമെടുത്താലും മൊത്തം രൂപത്തിന്റെ സ്വഭാവം ദൃശ്യമാകുന്നെങ്കില്‍ അതിനെ ഫ്രാക്‌ടല്‍ എന്നു വിളിക്കാം. ക്രിസ്റ്റല്‍ രൂപീകരണത്തിലും ഹിമപാളികളുടെ രൂപീകരണത്തിലും ദൃശ്യമാണ്‌.
fractionഭിന്നിതം ഭിന്നം. N/D, (D≠0) എന്ന രൂപത്തില്‍ എഴുതിയിരിക്കുന്ന സംഖ്യ. ഇതില്‍ N അംശവും ( numerator) D ഛേദവും ( denominator) ആണ്‌. N, Dഇവ പൂര്‍ണ സംഖ്യകളാണെങ്കില്‍ സരള ഭിന്നിതം, സാധാരണ ഭിന്നിതം ( simple fraction) എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഉദാ: . ND ആണെങ്കില്‍ വിഷമഭിന്നിതം ( Improper fraction) ആണ്‌. N, D ഇവ വ്യഞ്‌ജകങ്ങളാണെങ്കില്‍ N ന്റെ കൃതി D യുടേതിനെക്കാള്‍ വലുതാണെങ്കില്‍ വിഷമഭിന്നിതമാണ്‌. ഉദാ: . N, D ഇവയില്‍ ഏതെങ്കിലും ഒന്നോ രണ്ടുമോ സമ്മിശ്ര സംഖ്യകളാണെങ്കില്‍ സമ്മിശ്ര ഭിന്നിതം (mixed fraction) ആണ്‌.
fractional distillationആംശിക സ്വേദനം. distillation നോക്കുക.
Page 115 of 301 1 113 114 115 116 117 301
Close