Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
fluorospar | ഫ്‌ളൂറോസ്‌പാര്‍. | പ്രകൃത്യാ ലഭ്യമായ കാത്സ്യം ഫ്‌ളൂറൈയ്‌ഡ് CaF2. |
flux | ഫ്‌ളക്‌സ്. | 1. (chem) ലോഹ നിഷ്‌കര്‍ഷണത്തില്‍ എളുപ്പം ഉരുകാത്ത മാലിന്യങ്ങളെ ഉരുക്കി നീക്കം ചെയ്യുന്നതിനായി അതിലേക്ക് ചേര്‍ക്കുന്ന രാസപദാര്‍ഥം. അസിഡിക് അപദ്രവ്യങ്ങളായ സിലിക്ക, ഫോസ്‌ഫറസ് പെന്റോക്‌സൈഡ് എന്നിവയെ നീക്കം ചെയ്യാന്‍ ബേസിക് ഫ്‌ളക്‌സായി ചുണ്ണാമ്പുകല്ലോ, മാഗ്നസൈറ്റോ ചേര്‍ക്കാം. ബേസിക് അപദ്രവ്യങ്ങളായ അയേണ്‍ ഓക്‌സൈഡ്, മാംഗനീസ് ഓക്‌സൈഡ് മുതലായവയെ നീക്കുന്നതിനായി അസിഡിക് ഫ്‌ളക്‌സായി സിലിക്ക (മണല്‍) ഉപയോഗിക്കാറുണ്ട്. സോള്‍ഡറിങ്ങിലും, വെല്‍ഡിങ്ങിലും ഫ്‌ളക്‌സ് ഉപയോഗിക്കുന്നത് ലോഹപ്രതലത്തിന്റെ ഓക്‌സീകരണം തടയുന്നതിനു വേണ്ടിയാണ്. |
flux | ഫ്‌ളക്‌സ്. | 2. (phy) 1. നിര്‍ദിഷ്‌ടമായ ഒരു പ്രതലത്തിന് ലംബമായി പ്രവഹിക്കുന്ന ബലരേഖകളുടെയോ, മറ്റ് സദിശ രാശികളുടെയോ ആകെത്തുക. ഉദാ: വിദ്യുത് ക്ഷേത്ര ഫ്‌ളക്‌സ്. 2. ഒരു നിര്‍ദിഷ്‌ട വിസ്‌തീര്‍ണത്തിലൂടെ അതിന് ലംബമായി പ്രവഹിക്കുന്ന ഏതെങ്കിലും ഒരു രാശിയുടെ പ്രവാഹ നിരക്ക്. ഉദാ: ന്യൂട്രാണ്‍ ഫ്‌ളക്‌സ്, പ്രകാശ ഫ്‌ളക്‌സ്. |
flux density | ഫ്‌ളക്‌സ് സാന്ദ്രത. | ഏകക പ്രതലത്തിനു ലംബമായി പതിക്കുന്ന ഫ്‌ളക്‌സ്. |
fly by spacecraft | ഫ്‌ളൈബൈ വാഹനം. | ഒരു ഗ്രഹത്തിലിറങ്ങുകയോ അതിന്റെ ഭ്രമണപഥത്തിലേക്ക് കടക്കുകയോ ചെയ്യാതെ അകലെക്കൂടി പറന്ന് പോകും വഴി വിവരങ്ങള്‍ ശേഖരിക്കുന്ന ബഹിരാകാശ വാഹനം. |
FM. Frequency Modulation | ആവൃത്തി മോഡുലനം | എന്നതിന്റെ ചുരുക്കം. modulation നോക്കുക. |
focal length | ഫോക്കസ് ദൂരം. | ലെന്‍സിലെയോ ഗോളീയ ദര്‍പ്പണത്തിലെയോ പ്രകാശികകേന്ദ്രത്തിനും മുഖ്യഫോക്കസിനുമിടയിലുള്ള ദൂരം. |
focus | നാഭി. | 1. (maths) conics നോക്കുക. |
focus | ഫോക്കസ്. | 2. (phys) ഒരു ലെന്‍സിന്റെയോ വക്രതല ദര്‍പ്പണത്തിന്റെയോ മുഖ്യാക്ഷത്തിന് സമാന്തരമായി പതിക്കുന്ന പ്രകാശ രശ്‌മികള്‍ സംവ്രജിക്കുകയോ (കോണ്‍വെക്‌സ് ലെന്‍സ്) വിവ്രജിക്കുന്നതായി കാണപ്പെടുകയോ (കോണ്‍കേവ് ലെന്‍സ്) ചെയ്യുന്ന ബിന്ദു. |
focus of earth quake | ഭൂകമ്പനാഭി. | (geol) ഭൂമിക്കടിയില്‍ ഭൂകമ്പങ്ങളുടെ പ്രഭവകേന്ദ്രം. |
foetus | ഗര്‍ഭസ്ഥ ശിശു. | സസ്‌തനികളുടെ ഭ്രൂണ വളര്‍ച്ചയില്‍, മുതിര്‍ന്ന ജീവിയുടെ പ്രധാന ശരീരലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനു ശേഷമുള്ള ദശ. മനുഷ്യന്റെ ഭ്രൂണം രണ്ടു മാസം പ്രായമാകുമ്പോഴാണ് ഈ ദശയിലെത്തുക. |
fog | മൂടല്‍മഞ്ഞ്. | മറുപുറം കാണാന്‍ പ്രയാസമാകുന്നത്ര അളവില്‍ ജലകണങ്ങള്‍ വായുവില്‍ നിലംബിതമായത്. അപൂര്‍വമായി ഐസ് ക്രിസ്റ്റലുകള്‍ കൊണ്ടും മൂടല്‍മഞ്ഞ് ഉണ്ടാകാറുണ്ട്. തറയില്‍ തൊട്ടുനില്‍ക്കുന്ന മേഘമായി മൂടല്‍മഞ്ഞിനെ കരുതാം. |
fold, folding | വലനം. | ഭമോപരിതലത്തില്‍ തിരശ്ചീനമായി അനുഭവപ്പെടുന്ന സമ്മര്‍ദ്ദനത്തിന്റെ ഫലമായി ഭൂവല്‍ക്കത്തില്‍ അനുഭവപ്പെടുന്ന വിരൂപണം. തത്‌ഫലമായി അവക്ഷിപ്‌ത പാറയടുക്കുകളില്‍ തരംഗാകൃതിയില്‍ ഉണ്ടാകുന്ന ഉയര്‍ച്ച താഴ്‌ചകള്‍. |
follicle | ഫോളിക്കിള്‍. | ഒരു കാര്‍പല്‍ മാത്രമുള്ള പൂവില്‍ നിന്നുണ്ടാവുന്ന ഒരിനം ശുഷ്‌ക്കഫലം. അനേകം വിത്തുകളുള്ള ഈ ഫലം ഒരു ഭാഗത്തു മാത്രം പൊട്ടിത്തുറന്ന് വിത്തുകള്‍ പുറത്തുപോകുന്നു. ഉദാ: എരിക്കിന്റെ കായ. |
follicle stimulating hormone | ഫോളിക്കിള്‍ ഉത്തേജക ഹോര്‍മോണ്‍. | കശേരുകികളുടെ പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ പൂര്‍വ്വ ദളത്തില്‍ നിന്ന് ഉത്‌പാദിപ്പിക്കപ്പെടുന്ന ഒരു ഹോര്‍മോണ്‍. സ്‌ത്രീകളുടെ അണ്ഡാശയ ഫോളിക്കിളുകളുടെയും അണ്ഡങ്ങളുടെയും വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു. പുരുഷനില്‍ പുംബീജത്തിന്റെ വളര്‍ച്ചയ്‌ക്ക് ആവശ്യമാണ്. FSH എന്നു ചുരുക്കം. |
food additive | ഫുഡ് അഡിറ്റീവ്. | ഭക്ഷ്യ സംസ്‌കരണ വേളയില്‍ ഉല്‍പ്പന്നത്തിന്റെ നിറം, മണം, ചന്തം, ഈട് മുതലായവ വര്‍ദ്ധിപ്പിക്കുന്നതിനായി ചേര്‍ക്കുന്ന പദാര്‍ഥങ്ങള്‍. |
food chain | ഭക്ഷ്യ ശൃംഖല. | ഒരു ജീവസമൂഹത്തിലെ ജീവികളുടെ ഭക്ഷ്യ നിലയനുസരിച്ചുള്ള ശൃംഖലാരൂപത്തിലുള്ള ക്രമീകരണം. |
food pyramid | ഭക്ഷ്യ പിരമിഡ്. | ഭക്ഷ്യ ശൃംഖലയിലെ ആദ്യത്തെ കണ്ണിയായ സസ്യങ്ങളായിരിക്കും എണ്ണത്തില്‍ ഏറ്റവും കൂടുതല്‍. പിന്നീടുള്ള ഓരോ തലത്തിലെയും ജന്തുക്കളുടെ സംഖ്യ കുറഞ്ഞു വരും. അതിനാല്‍ ഇതിനെ ഒരു പിരമിഡിന്റെ രൂപത്തില്‍ ചിത്രീകരിക്കാം. പിരമിഡിന്റെ അടിഭാഗത്ത് അടിസ്ഥാന ഉല്‍പ്പാദകരായ സസ്യങ്ങളായിരിക്കും. ഏറ്റവും മുകളില്‍ കൂര്‍ത്ത ഭാഗത്ത് ദ്വിതീയമോ തൃതീയമോ ഘട്ടത്തിലുള്ള മാംസഭോജികളായിരിക്കും. |
food web | ഭക്ഷണ ജാലിക. | പ്രകൃതിയില്‍ ഭക്ഷണ ശൃംഖല പരസ്‌പരം കൂടിപ്പിണഞ്ഞാണ് കാണാറുള്ളത്. സസ്യാഹാരവും മാംസാഹാരവും കഴിക്കുന്ന ജന്തുക്കള്‍ ഒരേ സമയം പ്രാഥമിക ഉപഭോക്താവും ദ്വിതീയ ഉപഭോക്താവും ആണല്ലോ. സങ്കീര്‍ണമായ ഭക്ഷണബന്ധങ്ങള്‍ കാണിക്കുന്ന ചിത്രമാണ് ഭക്ഷണജാലിക. |
foramen magnum | മഹാരന്ധ്രം. | തലയോടിന്റെ പിന്‍ഭാഗത്ത് സുഷുമ്‌നാനാഡി കടന്നുപോകുന്ന ദ്വാരം. |