Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
flexible വഴക്കമുള്ള.വഴക്കമുള്ള.
flexor musclesആകോചനപേശി.കൈകാലുകളെ മടക്കാനുപയോഗിക്കുന്ന പേശികള്‍.
flicker സ്‌ഫുരണം.സ്‌ഫുരണം.
flint glassഫ്‌ളിന്റ്‌ ഗ്ലാസ്‌.സിലിക്ക, പൊട്ടാസ്യം കാര്‍ബണേറ്റ്‌, ലെഡ്‌ ഓക്‌സൈഡ്‌ എന്നീ വസ്‌തുക്കള്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന ഗ്ലാസ്‌. അപവര്‍ത്തനാങ്കം ഉയര്‍ന്നതായിരിക്കും പ്രകീര്‍ണനം കുറവാണ്‌. ലെന്‍സ്‌, പ്രിസം എന്നിവ നിര്‍മ്മിക്കാനുപയോഗിക്കുന്നു.
flocculationഊര്‍ണനം.ഒരു മാധ്യമത്തില്‍ പ്രകീര്‍ണനം ചെയ്യപ്പെട്ട ലഘുകണികകള്‍ അടിഞ്ഞു ചേര്‍ന്ന്‌ മേഘക്കെട്ടുപോലെ വേര്‍തിരിയുന്ന പ്രക്രിയ. പ്രകീര്‍ണനം ചെയ്യപ്പെട്ട കണികകളുടെ ചാര്‍ജിനെ ഇലക്‌ട്രാളൈറ്റ്‌ നിര്‍വീര്യമാക്കുന്നതു വഴിയാണ്‌ ഇത്‌ സാധാരണ സംഭവിക്കുന്നത്‌.
floppy diskഫ്‌ളോപ്പി ഡിസ്‌ക്‌. കംപ്യൂട്ടറിലെ ഒരു കാന്തിക മെമ്മറി ഉപാധി. ഇപ്പോള്‍ ഉപയോഗത്തിലില്ല.
flopsഫ്‌ളോപ്പുകള്‍.ഫ്‌ളോട്ടിങ്‌ പോയിന്റ്‌ ഓപ്പറേഷന്‍സ്‌. കംപ്യൂട്ടറിന്റെ വേഗത സൂചിപ്പിക്കുന്ന ഒരു പദം.
floraസസ്യജാലം.ഒരു പ്രത്യേക ഭൂപ്രദേശത്ത്‌ കാണപ്പെടുന്ന സസ്യജാലം.
floral diagramപുഷ്‌പ പ്രതീകചിത്രം.പൂവിന്റെ ഘടനയെ കാണിക്കുന്ന രേഖാചിത്രം. ഇതില്‍ പുഷ്‌പമണ്ഡലങ്ങള്‍ സംകേന്ദ്രവൃത്തങ്ങളായി കാണിച്ചിരിക്കും. ചിത്രത്തിന്റെ അടിഭാഗം പൂവിന്റെ അഗ്രഭാഗത്തെ സൂചിപ്പിക്കുന്നു.
floral formulaപുഷ്‌പ സൂത്രവാക്യം.അക്ഷരങ്ങളും അക്കങ്ങളും പ്രതീകങ്ങളും ഉപയോഗിച്ച്‌ പൂക്കളുടെ ഘടന സൂചിപ്പിക്കുന്ന രീതി. തെച്ചിപ്പൂവിന്റെ പുഷ്‌പസൂത്രവാക്യം.
floretപുഷ്‌പകം.സൂര്യകാന്തിപ്പൂവിലെയും മറ്റും അല്ലി (ചെറിയ പൂവ്‌).
florigenഫ്‌ളോറിജന്‍.സസ്യങ്ങളില്‍ പൂക്കളുണ്ടാവുന്നതിനു പ്രാരംഭകമായി വര്‍ത്തിക്കുന്ന ഹോര്‍മോണ്‍. ഇങ്ങനെയൊരു ഹോര്‍മോണ്‍ ഉണ്ടെന്നുള്ളതിന്‌ പല തെളിവുകളുമുണ്ടെങ്കിലും ഇത്‌ വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
flouridationഫ്‌ളൂറീകരണം.ദന്തക്ഷയം തടുക്കാനായി കുടിവെള്ളത്തില്‍ ചെറിയതോതില്‍ ഫ്‌ളൂറൈഡ്‌ ലവണങ്ങള്‍ ചേര്‍ക്കുന്ന പ്രക്രിയ.
flow chartഫ്‌ളോ ചാര്‍ട്ട്‌.ഒരു പ്രശ്‌നം നിര്‍ധാരണം ചെയ്യുന്നതിന്‌ ആവശ്യമായ വിവിധ ഘട്ടങ്ങള്‍ ക്രമമനുസരിച്ച്‌ ചിത്രീകരിക്കുന്നത്‌. ഓരോ ക്രിയയേയും സൂചിപ്പിക്കുന്ന നിയതമായ പ്രതീകങ്ങള്‍ ഉണ്ട്‌. ദ്വിഘാത സമവാക്യം നിര്‍ദ്ധാരണം ചെയ്യാനുള്ള ഫ്‌ളോ ചാര്‍ട്ട്‌ ചിത്രത്തില്‍.
flowerപുഷ്‌പം.ആവൃതബീജികളുടെ ലൈംഗികാവയവം വഹിക്കുന്ന ഭാഗം. ഇത്‌ രൂപാന്തരീഭവിച്ച കാണ്ഡമാണ്‌. പ്രധാന ഭാഗങ്ങള്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്നു.
fluidദ്രവം.ഒഴുകുന്ന സ്വഭാവം പ്രദര്‍ശിപ്പിക്കുന്ന പദാര്‍ഥം. ദ്രാവകങ്ങളും വാതകങ്ങളും ദ്രവങ്ങളാണ്‌.
fluidizationഫ്‌ളൂയിഡീകരണം.വ്യാവസായിക രസത്തില്‍ ഖരകണികകളെ നിലംബന രൂപത്തിലാക്കാന്‍ ഉപയോഗിക്കുന്ന പ്രക്രിയ.
fluke ഫ്‌ളൂക്‌. ഒരിനം പരന്ന വിര.
fluorescenceപ്രതിദീപ്‌തി.നിശ്ചിത അണുക്കളോ തന്മാത്രകളോ ഊര്‍ജം ആഗിരണം ചെയ്‌ത്‌ പ്രകാശം ഉത്സര്‍ജിക്കുന്ന പ്രതിഭാസം. ആഗിരണത്തിനും ഉത്സര്‍ജനത്തിനും ഇടയിലുള്ള സമയാന്തരാളം വളരെ ചെറുതാണ്‌.
fluorocarbonsഫ്‌ളൂറോകാര്‍ബണുകള്‍.ഫ്‌ളൂറിന്‍ അടങ്ങിയ കാര്‍ബണിക സംയുക്തങ്ങള്‍. ഉദാ: ടെട്രാ ഫ്‌ളൂറോ എത്തിലിന്‍ [CF2=CF2], ടെട്രാഫ്‌ളൂറോ മീഥേന്‍ [CF4] തുടങ്ങിയവ. ഫ്‌ളൂറിന്‍ വളരെ ക്രിയാശേഷിയുള്ള മൂലകമാണെങ്കിലും ഫ്‌ളൂറോകാര്‍ബണുകള്‍ നിഷ്‌ക്രിയമാണ്‌. ഉയര്‍ന്ന താപരോധവും സ്ഥിരതയും ഉള്ള പദാര്‍ഥങ്ങളുമാണ്‌. സ്‌നേഹകങ്ങളായും എയ്‌റോസോളുകളായും കൃത്രിമ വാല്‍വു നിര്‍മാണത്തിനും മറ്റും ഉപയോഗിക്കുന്നു.
Page 113 of 301 1 111 112 113 114 115 301
Close