Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
filoplumeഫൈലോപ്ലൂം.നേര്‍ത്ത്‌ നീണ്ട അക്ഷവും അതിന്മേല്‍ പരസ്‌പരം ബന്ധപ്പെടാതെ സ്ഥിതിചെയ്യുന്ന ഏതാനും തൂവലിഴകളും മാത്രമുള്ള ഒരുതരം തൂവല്‍. പക്ഷികളുടെ ശരീരത്തിലെ പ്രധാന തൂവലുകളായ കോണ്ടൂര്‍ തൂവലുകള്‍ക്കിടയില്‍ കാണപ്പെടുന്നു.
fimbriate തൊങ്ങലുള്ള.തൊങ്ങലുള്ള.
finതുഴച്ചിറക്‌.ജല ജീവികളായ കശേരുകികള്‍ തുഴയായി ഉപയോഗിക്കുന്ന പരന്ന ശരീരഭാഗങ്ങള്‍. ഉദാ: മത്സ്യ ചിറകുകള്‍. ഇവയില്‍ ജോടിയായവയും ജോടിയല്ലാത്തവയും ഉണ്ട്‌.
fine chemicalsശുദ്ധരാസികങ്ങള്‍.ചെറിയ തോതില്‍ നിര്‍മ്മിക്കുന്ന അതിശുദ്ധമായ വ്യാവസായിക രാസികങ്ങള്‍. ഉദാ: ഔഷധരാസികങ്ങള്‍, ചായങ്ങള്‍.
finite quantityപരിമിത രാശി.സീമയുള്ള രാശി. c ഒരു സ്ഥിരസംഖ്യയും x
finite setപരിമിത ഗണം.നിയതമായ എണ്ണം അംഗങ്ങളുള്ള ഗണം. ഉദാ: പൂജ്യത്തിനും നൂറിനും ഇടയിലുള്ള പൂര്‍ണ സംഖ്യകളുടെ ഗണം.
fire dampഫയര്‍ഡാംപ്‌.കല്‍ക്കരി ഖനികളില്‍ ഉണ്ടാകുന്ന മീഥേന്‍ വാതകത്തിന്റെയും വായുവിന്റെയും സ്‌ഫോടക മിശ്രിതം.
first filial generation ഒന്നാം സന്തതി തലമുറ. F1 നോക്കുക.
fishമത്സ്യം.ജലജീവികളായ കശേരുകികള്‍. ഗില്ലുകള്‍ ഉപയോഗിച്ചു ശ്വസിക്കുകയും ചിറകുകള്‍ ഉപയോഗിച്ച്‌ സഞ്ചരിക്കുകയും ചെയ്യുന്നു.
fissile വിഘടനീയം.വിഘടനീയം.
fissionവിഖണ്ഡനം. 1. (biol) ഒരു കായിക പ്രത്യുത്‌പാദനരീതി. മാതൃജീവിയുടെ ശരീരം രണ്ടോ അതിലധികമോ തുല്യഖണ്ഡങ്ങളായി മുറിഞ്ഞ്‌ ഓരോ ഖണ്ഡവും സ്വതന്ത്ര ജീവിയായി വളരുന്നു.
fissionവിഘടനം.2. (phy) nuclear fission നോക്കുക.
fissureവിദരം.വിള്ളല്‍ 1. പൊക്കമുള്ളതും ഇടുങ്ങിയതുമായ ഗുഹാമാര്‍ഗം. 2. പാറയിലെ നീണ്ട പൊട്ടല്‍.
flabellateപങ്കാകാരം. ഫാനിന്റെ രൂപത്തിലുള്ള
Flagellataഫ്‌ളാജെല്ലേറ്റ.ഫ്‌ളാജെല്ലങ്ങള്‍ ഉള്ള ഏകകോശ ജീവികളുടെ വര്‍ഗം. ഉദാ: യുഗ്ലീന.
flagellumഫ്‌ളാജെല്ലം.ചില കോശങ്ങളോടനുബന്ധിച്ച്‌ കാണുന്ന നീണ്ട സൂക്ഷ്‌മാംഗിക. ചിലതരം ഏകകോശ ജീവികളിലും ബാക്‌ടീരിയങ്ങളിലും സഞ്ചാര അവയവമാണ്‌. സ്‌പോഞ്ചുകള്‍ ജലത്തെ ചലിപ്പിക്കാന്‍ വേണ്ടി ഫ്‌ളാജെല്ലങ്ങള്‍ ഉപയോഗിക്കുന്നു.
flame cells ജ്വാലാ കോശങ്ങള്‍.ചിലയിനം വിരകളില്‍ കാണുന്ന പ്രത്യേകതരം വിസര്‍ജന കോശങ്ങള്‍. ശരീരത്തില്‍ വ്യാപിച്ചുകിടക്കുന്ന വിസര്‍ജനനാളികളുടെ ശാഖകളുടെ അഗ്രഭാഗത്താണ്‌ ഇവ ഉള്ളത്‌. ഇവയുടെ അറയില്‍ ഉള്ള സീലിയ കൂട്ടങ്ങള്‍ ജ്വാലപോലെ ഇളകിയാടുന്നതിനാലാണ്‌ ഈ പേരു വന്നത്‌. നാളികളില്‍ ശേഖരിക്കപ്പെടുന്ന വിസര്‍ജ്യവസ്‌തുക്കള്‍ അവയിലൂടെ പുറത്തേക്ക്‌ സഞ്ചരിക്കാന്‍ ജ്വാലാകോശങ്ങള്‍ സഹായിക്കുന്നു.
flame photometryഫ്‌ളെയിം ഫോട്ടോമെട്രി. ആല്‍ക്കലി ലോഹങ്ങള്‍, ആല്‍ക്കലൈന്‍ എര്‍ത്ത്‌ ലോഹങ്ങള്‍ എന്നിവയുടെ അറ്റോമിക സ്‌പെക്‌ട്രം, തന്മാത്ര സ്‌പെക്‌ട്രം എന്നിവ ഉപയോഗിച്ച്‌ ഈ ലോഹങ്ങളുടെ അളവ്‌ കണ്ടുപിടിക്കുന്ന രീതി.
flavonoidഫ്‌ളാവനോയ്‌ഡ്‌.പ്രകൃതിയില്‍ കാണുന്ന ഫിനോളിക സംയുക്തങ്ങള്‍. ഇവയില്‍ ഭൂരിഭാഗവും സസ്യവര്‍ണകങ്ങള്‍ ആണ്‌.
Flavourഫ്‌ളേവര്‍ക്വാര്‍ക്കുകളുടെ വകഭേദം സൂചിപ്പിക്കുന്ന ക്വാണ്ടം സംഖ്യ. 6 ഫ്‌ളേവറുകളിലുള്ള ക്വാര്‍ക്കുകള്‍ (അപ്‌, ഡണ്‍ൗ, സ്റ്റ്രഞ്ച്‌, ചാം, ടോപ്‌, ബോട്ടം) ആണ്‌ പ്രകൃതിയിലുള്ളത്‌. ഓരോ ക്വാര്‍ക്‌ ഫ്‌ളേവറിനും 3 വീതം വര്‍ണ ക്വാണ്ടം നമ്പറുകളും (ചുവപ്പ്‌, പച്ച, നീല) ഉണ്ട്‌. നോക്കുക. Quantum Chromo Dynamics.
Page 112 of 301 1 110 111 112 113 114 301
Close