Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
fetus ഗര്‍ഭസ്ഥ ശിശു. -
Fibonacci sequence ഫിബോനാച്ചി അനുക്രമം.ആദ്യ രണ്ട്‌ പദങ്ങള്‍ 1 ഉം തുടര്‍ന്ന്‌ വരുന്ന ഓരോ പദവും അതിന്‌ തൊട്ടുമുന്‍പേ വരുന്ന രണ്ട്‌ പദങ്ങളുടെ തുകയും ആയി വരുന്ന അനന്ത ശ്രണി. 1, 1, 2, 3, 5, 8, 13...... ലിയണാര്‍ഡോ ഫിബോനാച്ചിയുടെ പേരില്‍ നിന്നാണ്‌ അനുക്രമത്തിന്‌ ഈ പേര്‌ ലഭിച്ചത്‌. ഘാതത്തിന്റെ n ാം പദം tn ആയാല്‍ n ന്റെ വില വര്‍ധിക്കുമ്പോള്‍ tn+1 / tnന്റെ വില (√5+1)/2 ആകും. ഈ സംഖ്യയെ കനകാംശബന്ധം ( golden ratio) എന്ന്‌ പറയുന്നു.
fibreഫൈബര്‍.(bot) ഒരിനം സ്‌ക്ലീറന്‍കൈമാകോശം. ഇത്‌ നീണ്ടതും തടിച്ച ഭിത്തികളുള്ളതുമാണ്‌.
fibre glassഫൈബര്‍ ഗ്ലാസ്‌.ഉരുകിയ ഗ്ലാസിനെ സൂക്ഷ്‌മ സുഷിരങ്ങളുള്ള ഒരു അച്ചില്‍ക്കൂടി കടത്തിവിട്ട്‌ നാരുകളാക്കിയെടുക്കുന്നതാണ്‌ ഫൈബര്‍ ഗ്ലാസ്‌. വളരെയേറെ ബലമുള്ളതും തീപിടിക്കാത്തതും മിക്ക രാസവസ്‌തുക്കളുമായും പ്രതി പ്രവര്‍ത്തനമില്ലാത്തതുമായ ഈ വസ്‌തു വൈദ്യുത ചാലകവുമല്ല. ഹെല്‍മറ്റുകള്‍, പെട്ടികള്‍, മോട്ടോര്‍ വാഹനങ്ങളുടെ ഭാഗങ്ങള്‍ മുതലായവ നിര്‍മ്മിക്കാനുപയോഗിക്കുന്നു.
fibre opticsഫൈബര്‍ ഒപ്‌ടിക്‌സ്‌. അവശോഷണം കുറഞ്ഞ സവിശേഷ സ്‌ഫടികനാരുകളിലൂടെയുള്ള പ്രകാശ സംപ്രഷണത്തെ സംബന്ധിച്ച ശാസ്‌ത്രം. വാര്‍ത്താവിനിമയത്തിനാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌.
fibrinഫൈബ്രിന്‍.ഫൈബ്രിനോജന്‍ എന്ന പ്രാട്ടീനില്‍ നിന്നുണ്ടാകുന്നതും രക്തം കട്ടപിടിക്കുന്നതില്‍ പങ്കുള്ളതുമായ ഒരു വലിയ പ്രാട്ടീന്‍ തന്മാത്ര. രക്തപ്ലാസ്‌മയിലുള്ള ഫൈബ്രിനോജന്‍ എന്ന പ്രാട്ടീനില്‍ നിന്നാണ്‌ ഫൈബ്രിന്‍ ഉണ്ടാകുന്നത്‌. രക്തം കട്ടപിടിക്കാന്‍ തുടങ്ങുന്നതിന്റെ പ്രാരംഭമായിട്ടാണ്‌ ഇത്‌ നടക്കുന്നത്‌.
fibrinogenഫൈബ്രിനോജന്‍.രക്തപ്ലാസ്‌മയില്‍ അടങ്ങിയ വലിയ ലേയ പ്രാട്ടീന്‍ തന്മാത്ര. കരളിലാണ്‌ ഇത്‌ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌. Fibrin നോക്കുക.
fibroblastsഫൈബ്രാബ്ലാസ്റ്റുകള്‍.കശേരുകികളുടെ സംയോജക കലകളിലുടനീളം കാണുന്ന നക്ഷത്രാകൃതിയിലുള്ള കോശങ്ങള്‍. സംയോജക കലകളിലെ കോളാജന്‍ നാരുകളും മ്യൂക്കോപോളിസാക്കറൈഡുകളും ഉത്‌പാദിപ്പിക്കുന്നത്‌ ഇവയാണ്‌.
fibrous root systemനാരുവേരു പടലം.പ്രാഥമിക മൂലം നശിച്ച്‌ പകരം അനവധി അപസ്ഥാനിക മൂലങ്ങള്‍ രൂപം കൊള്ളുന്ന വേരുപടലം. ഇതില്‍ എല്ലാ വേരുകളും ഏതാണ്ട്‌ ഒരുപോലെ ആയിരിക്കും. ഉദാ: തെങ്ങ്‌.
fibula ഫിബുല.നാല്‍ക്കാലി കശേരുകികളുടെ കണങ്കാലിലെ രണ്ടെല്ലുകളില്‍ ഒന്ന്‌. മനുഷ്യനില്‍ ഇത്‌ കണങ്കാലിന്റെ പിന്‍വശത്താണ്‌ സ്ഥിതിചെയ്യുന്നത്‌.
fictitious forceഅയഥാര്‍ഥ ബലം.യഥാര്‍ഥ ബലങ്ങളെല്ലാം ഒരു വസ്‌തു മറ്റൊരു വസ്‌തുവില്‍ പ്രയോഗിക്കുന്നതാണ്‌. എന്നാല്‍ ഒരു വസ്‌തു സ്ഥിതി ചെയ്യുന്ന നിര്‍ദേശാങ്ക വ്യവസ്ഥയുടെ ത്വരണമോ ഭ്രമണമോ മൂലം വസ്‌തുവില്‍ അനുഭവപ്പെടുന്ന ബലമാണ്‌ അയഥാര്‍ഥ ബലം. ഉദാ: അഭികേന്ദ്രബലം, കൊറിയോളിസ്‌ ബലം. pseudo force, d’ Alembert’s force എന്നീ പേരുകളിലും അറിയപ്പെടുന്നു.
Field bookഫീല്‍ഡ്‌ ബുക്ക്‌.സ്ഥലത്തിന്റെ പ്ലാനുപയോഗിച്ച്‌ വിസ്‌തീര്‍ണ്ണം കാണുന്ന രീതി. സ്ഥലത്തെ ഗണിതക്ഷേത്രങ്ങളായി വിഭജിച്ച്‌ വിസ്‌തീര്‍ണ്ണം കാണുന്നതാണ്‌ ഇതിന്റെ അടിസ്ഥാനം.
field effect transistorഫീല്‍ഡ്‌ ഇഫക്‌ട്‌ ട്രാന്‍സിസ്റ്റര്‍.ഒരിനം ട്രാന്‍സിസ്റ്റര്‍. പ്രധാനമായി മൂന്ന്‌ ഇലക്‌ട്രാഡുകള്‍ ഉണ്ട്‌. 1. സോഴ്‌സ്‌, 2. ഡ്രയ്‌ന്‍, 3. ഗേറ്റ്‌. ചാര്‍ജ്‌ വാഹക കണങ്ങളെ ഉത്സര്‍ജിക്കുവാനാണ്‌ സോഴ്‌സ്‌. ഇവയെ സ്വീകരിച്ച്‌ പരിപഥത്തിലേക്ക്‌ നയിക്കുവാനാണ്‌ ഡ്രയ്‌ന്‍. സോഴ്‌സില്‍ നിന്നും ഡ്രയിനിലേക്കുള്ള ചാര്‍ജിന്റെ പ്രവാഹത്തെ അതിനു ലംബമായി നില്‍ക്കുന്ന ഒരു വൈദ്യുത ക്ഷേത്രം കൊണ്ട്‌ നിയന്ത്രിക്കാം എന്നതാണ്‌ പ്രത്യേകത. വൈദ്യുത ക്ഷേത്രം പ്രയോഗിക്കുവാനാണ്‌ ഗേറ്റ്‌.
field emissionക്ഷേത്ര ഉത്സര്‍ജനം.ശക്തമായ വൈദ്യുത ക്ഷേത്രത്തിന്റെ പ്രഭാവത്തില്‍ ഒരു പ്രതലത്തില്‍ നിന്ന്‌ ഇലക്‌ട്രാണുകള്‍ ഉത്സര്‍ജിക്കപ്പെടുന്ന പ്രതിഭാസം.
field lensഫീല്‍ഡ്‌ ലെന്‍സ്‌. eye piece നോക്കുക.
field magnetക്ഷേത്രകാന്തം.ഡൈനാമോ, വൈദ്യുത മോട്ടോര്‍ തുടങ്ങിയ ഉപകരണങ്ങളില്‍ കാന്തിക ക്ഷേത്രം സൃഷ്‌ടിക്കുന്ന കാന്തം.
figure of meritഫിഗര്‍ ഓഫ്‌ മെരിറ്റ്‌.ഗാല്‍വനോമീറ്ററിന്റെ സെന്‍സിറ്റിവിറ്റിയെ സൂചിപ്പിക്കുന്ന പദം. ഒരു മീറ്റര്‍ അകലത്തില്‍ സ്ഥിതിചെയ്യുന്ന സ്‌കെയിലില്‍ 1 മി. മീ. ഭ്രംശം ഉണ്ടാക്കുവാന്‍ ഗാല്‍വനോമീറ്ററിലൂടെ ഒഴുകേണ്ട വൈദ്യുതി എന്ന്‌ നിര്‍വചിച്ചിരിക്കുന്നു.
fileഫയല്‍.(comp) അന്യോന്യം ബന്ധപ്പെട്ട വിവരങ്ങള്‍ ഒരു ലേബലോടെ ക്രമമായി കമ്പ്യൂട്ടര്‍ മെമ്മറിയില്‍ ശേഖരിച്ചു വെച്ചിരിക്കുന്നത്‌.
filicalesഫിലിക്കേല്‍സ്‌. പന്നല്‍ച്ചെടികളുടെ ഏറ്റവും വലിയ ഓര്‍ഡര്‍.
filicinae ഫിലിസിനേ. പന്നല്‍ച്ചെടികളുടെ ക്ലാസ്‌.
Page 111 of 301 1 109 110 111 112 113 301
Close