Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
Fajan's Rule.ഫജാന്‍ നിയമം.രണ്ട്‌ ആറ്റങ്ങള്‍ തമ്മിലുള്ള ബന്ധനം അയോണികമാണോ, സഹസംയോജകമാണോ എന്നു നിര്‍ണയിക്കുന്നതിന്‌ ഫജാന്‍ മുന്നോട്ടുവച്ച നിയമങ്ങള്‍.
falcateഅരിവാള്‍ രൂപം.അരിവാളിന്റെ ആകൃതിയുള്ളത്‌. ചന്ദ്രന്‍, ശുക്രന്‍, ബുധന്‍ എന്നിവ അരിവാള്‍ പോലെ (കലയായിട്ട്‌) ദൃശ്യമാകുന്നതിനെ പരാമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന പദം.
fallopian tubeഫലോപ്പിയന്‍ കുഴല്‍.സസ്‌തനികളില്‍ അണ്ഡാശയത്തില്‍ നിന്ന്‌ ഗര്‍ഭാശയത്തിലേക്ക്‌ അണ്ഡങ്ങളെ കൊണ്ടുപോകുന്ന കുഴല്‍. ഗര്‍ഭാശയത്തില്‍ നിന്ന്‌ പുംബീജങ്ങള്‍ ഈ കുഴലിലൂടെ മുകളിലേക്ക്‌ സഞ്ചരിക്കുന്നതിനാല്‍ ഇവിടെവെച്ചാണ്‌ ബീജസങ്കലനം നടക്കുക.
false fruitകപടഫലം.-
familyകുടുംബം.വര്‍ഗീകരണ പദ്ധതികളിലെ ഒരു ടാക്‌സോണ്‍. സാധാരണ ഗതിയില്‍ പരസ്‌പരം സാദൃശ്യമുള്ള ജീനസ്സുകള്‍ ഉള്‍പ്പെടുന്ന ഒരു ഗ്രൂപ്പിനെ സൂചിപ്പിക്കുന്നു. വര്‍ഗീകരണ സ്ഥാനാനുക്രമത്തിലെ ഒരു സ്ഥാനത്തെ സൂചിപ്പിക്കുന്നതുകൂടിയാണ്‌. ചിലപ്പോള്‍ ഒരു കുടുംബത്തില്‍ ഒരു ജീനസ്സു മാത്രമേ ഉണ്ടാവാറുള്ളൂ. ഉദാ: മനുഷ്യസ്‌പീഷീസുകളെല്ലാം ഹോമിനിഡേ എന്ന കുടുംബത്തിലാണ്‌ പെടുന്നത്‌. ഇതില്‍ ഹോമോ എന്ന ഒറ്റ ജീനസ്സ്‌ മാത്രമേ ഉള്ളൂ.
faradഫാരഡ്‌.വൈദ്യുതധാരിത (കപ്പാസിറ്റന്‍സ്‌) യുടെ SI ഏകകം. ഒരു കൂളോം വൈദ്യുതി ഉപയോഗിച്ചു ചാര്‍ജു ചെയ്യുമ്പോള്‍ പ്ലേറ്റുകള്‍ക്കിടയില്‍ ഒരു വോള്‍ട്ട്‌ പൊട്ടന്‍ഷ്യല്‍ വ്യത്യാസമുണ്ടാകുന്ന ധരിത്രത്തിന്റെ ധാരിത. മൈക്രാ ഫാരഡ്‌ ആണ്‌ പ്രായോഗിക യൂണിറ്റ്‌. മൈക്കല്‍ ഫാരഡെ (1791-1867)യുടെ സ്‌മരണാര്‍ഥം നല്‍കിയ പേര്‍.
Faraday cageഫാരഡേ കൂട്‌.ഒരു വൈദ്യുത ഉപകരണത്തിനു ചുറ്റും ലോഹക്കമ്പികള്‍ കൊണ്ട്‌ നിര്‍മിച്ച്‌ എര്‍ത്ത്‌ ചെയ്‌ത സ്‌ക്രീന്‍. ബാഹ്യ വൈദ്യുത ക്ഷേത്രങ്ങളില്‍ നിന്ന്‌ ഉപകരണത്തെ സംരക്ഷിക്കുന്നു.
Faraday constantഫാരഡേ സ്ഥിരാങ്കം( F). ഒരു മോള്‍ ഇലക്‌ട്രാണുകളോ ഏകധാ അയണീകൃത അയോണുകളോ വഹിക്കുന്ന മൊത്തം ചാര്‍ജ്‌. F = e x N; e- ഇലക്‌ട്രാണ്‍ ചാര്‍ജ്‌, N - അവഗഡ്രാ സംഖ്യ. F=9.6485309x104c/mol. ഫാരഡേ എന്നു മാത്രവും പറയും.
Faraday effectഫാരഡേ പ്രഭാവം.കാന്തികക്ഷേത്ര( B) ത്തില്‍ സ്ഥിതിചെയ്യുന്ന ഒരു സമദൈശിക ( isotropic) മാധ്യമത്തിലൂടെ വിദ്യുത്‌ കാന്തിക തരംഗങ്ങള്‍ സഞ്ചരിക്കുമ്പോള്‍ അതിന്റെ ധ്രുവണതലത്തിന്‌ ഘൂര്‍ണനം സംഭവിക്കുന്ന പ്രതിഭാസം. ഘൂര്‍ണനകോണ്‍ α = Β x l , l വികിരണം മാധ്യമത്തിലൂടെ സഞ്ചരിക്കുന്ന ദൂരം.
fasciaഫാസിയ.തൊലിക്കടിയിലും, ഗ്രന്ഥികള്‍, നാഡികള്‍, ടെന്‍ഡന്‍ ഇവയെ പൊതിഞ്ഞും കാണപ്പെടുന്ന നാര്‌ സമാന സംയോജക കല.
fascicleഫാസിക്കിള്‍.നാഡീകോശങ്ങളുടെയോ പേശീകോശങ്ങളുടെയോ ഒരു കൂട്ടം.
fascicular cambiumഫാസിക്കുലര്‍ കാമ്പിയം.സംവഹന വ്യൂഹത്തിനുള്ളിലുള്ള കാമ്പിയം. സൈലത്തിനും ഫ്‌ളോയത്തിനും ഇടയ്‌ക്ക്‌ സ്ഥിതിചെയ്യുന്നു.
fast breeder reactor ഫാസ്റ്റ്‌ ബ്രീഡര്‍ റിയാക്‌ടര്‍.ഏറെ സമ്പുഷ്‌ടമാക്കപ്പെട്ട ഇന്ധനം ( enriched material) കോറിലും ഉര്‍വ്വര ഇന്ധനം ( fertile material) അതിനെ പൊതിഞ്ഞും സോഡിയം പോലുള്ള ലോഹങ്ങളുടെ ദ്രാവകരൂപം ശീതീകാരിയായും ഉപയോഗിക്കുന്ന ഒരിനം ഫാസ്റ്റ്‌ റിയാക്‌ടര്‍. FBR എന്ന്‌ ചുരുക്കരൂപം. അതിവേഗ ന്യൂട്രാണുകള്‍ കോറിലുള്ള പദാര്‍ഥത്തിന്റെ വിഘടനത്തിനിടയാക്കുന്നു; അതേത്തുടര്‍ന്നുണ്ടാകുന്ന അധിക ന്യൂട്രാണുകള്‍ കോറിനെ ചുറ്റിയുള്ള ഉര്‍വ്വര പദാര്‍ഥത്തെ വിഘടന സ്വഭാവമുള്ള ഐസോടോപ്പുകളാക്കി മാറ്റുന്നു. ഇത്‌ പിന്നീട്‌ ഇന്ധനമായി ഉപയോഗിക്കും.
fatemap വിധിമാനചിത്രം.ഗാസ്‌ട്രുല ഘട്ടത്തിലോ ബ്ലാസ്റ്റുല ഘട്ടത്തിലോ ഉള്ള ഭ്രൂണത്തിന്റെ ഭാഗങ്ങള്‍ മുതിര്‍ന്ന ജീവിയുടെ ഏതേത്‌ ഭാഗത്തിന്റെ പൂര്‍വഗാമികളാണെന്ന്‌ സൂചിപ്പിക്കുന്ന രേഖാചിത്രം.
fathometerആഴമാപിനി.ആഴം അളക്കുവാനുപയോഗിക്കുന്ന ഉപകരണം. ശബ്‌ദത്തിന്റെ പ്രതിഫലനസമയം അളന്നാണ്‌ ആഴം കണ്ടെത്തുന്നത്‌. echo sounder നോക്കുക.
fatigueക്ഷീണനംക്ഷീണം, (phy) ഒരു വസ്‌തുവിന്റെ ഏതെങ്കിലും ഒരു ഗുണം നിരന്തരമായ അപരൂപണ ബലത്തിന്‌ വിധേയമാകുന്നതുമൂലമുണ്ടാകുന്ന ശോഷണം. ഉദാ: ഇലാസ്‌തികതയ്‌ക്കുണ്ടാകുന്ന കുറവ്‌. പൊതുവേ നിരന്തരമായ ഉപയോഗം കൊണ്ട്‌ ഒരു വസ്‌തുവിന്റെ ഏതെങ്കിലും ഗുണധര്‍മ്മത്തിനുണ്ടാവുന്ന കുറവും ക്ഷീണനം ആണ്‌.
faultഭ്രംശം .ഭൂമിയുടെ പ്രതലത്തില്‍ ഉണ്ടാവുന്ന വിള്ളല്‍. ഇതിന്റെ ഇരു പുറങ്ങളിലെയും പാറകള്‍ക്ക്‌ ആപേക്ഷികമായി സ്ഥാനചലനം സംഭവിച്ചിരിക്കും. ഭ്രംശങ്ങള്‍ മൂലമുള്ള വിസ്ഥാപനം ഏതാനും സെന്റീമീറ്ററുകള്‍ മുതല്‍ കിലോമീറ്ററുകള്‍ വരെ ആകാം. കുത്തനെയോ ചെരിഞ്ഞോ വിലങ്ങനെയോ ഇതു സംഭവിക്കാം.
faunaജന്തുജാലം.ഒരു മേഖലയിലെയോ, കാലഘട്ടത്തിലെയോ ജന്തുക്കള്‍ക്ക്‌ മൊത്തത്തില്‍ പറയുന്ന പേര്‌.
faxഫാക്‌സ്‌.ചിത്രം അല്ലെങ്കില്‍ ആലേഖനം ചെയ്യപ്പെട്ട വിവരങ്ങള്‍ വിദ്യുത്‌ സിഗ്നലുകളുടെ രൂപത്തില്‍ ദൂരസ്ഥലത്തേക്ക്‌ അയച്ച്‌ പുനഃസൃഷ്‌ടിക്കുന്ന പ്രക്രിയ. വിവരത്തെ ആദ്യം സിഗ്നലുകളാക്കി മാറ്റുകയും പ്രക്ഷേപണ വ്യൂഹത്തിലേക്ക്‌ സന്നിവേശിപ്പിക്കുകയും ചെയ്യുന്നു. പ്രക്ഷേപണ വ്യൂഹം റേഡിയോ സംവിധാനമോ കേബിളോ ആകാം. സ്വീകരണിയില്‍ പിടിച്ചെടുത്ത സിഗ്നലുകളുടെ യഥാര്‍ഥ ആലേഖരൂപം പുനഃസൃഷ്‌ടിക്കപ്പെടുന്നു. facsimile എന്നാണ്‌ പൂര്‍ണ രൂപം.
FBRഎഫ്‌ബിആര്‍.Fast Breeder Reactor എന്നതിന്റെ ചുരുക്കം.
Page 109 of 301 1 107 108 109 110 111 301
Close