Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
exosphere | ബാഹ്യമണ്ഡലം. | ഭമൗാന്തരീക്ഷത്തിന്റെ ഏറ്റവും പുറത്തുള്ള മേഖല. ഭമോപരിതലത്തില്‍ നിന്ന് 450 കി. മീ. ഉയരത്തില്‍ ആരംഭിക്കുന്നു. |
exospore | എക്‌സോസ്‌പോര്‍. | സ്‌പൊറാഞ്ചിയത്തിനു പുറത്തുണ്ടാവുന്ന സ്‌പോറുകള്‍. ചിലയിനം ഫംഗസുകളില്‍ കാണുന്നു. |
exothermic reaction | താപമോചക പ്രവര്‍ത്തനം. | താപം പുറത്തുവിടുന്ന രാസപ്രവര്‍ത്തനം. ഉദാ: സോഡിയം കാര്‍ബണേറ്റ് ജലത്തില്‍ ലയിക്കുന്നത്. |
expansion of liquids | ദ്രാവക വികാസം. | ചൂടേല്‍ക്കുമ്പോള്‍ ദ്രാവകങ്ങളുടെ വ്യാപ്‌തത്തിനുണ്ടാകുന്ന വര്‍ദ്ധന. ഈ വര്‍ദ്ധന രണ്ടു രീതിയില്‍ നിരീക്ഷിക്കാം. 1. ദ്രാവകത്തെ ഉള്‍ക്കൊള്ളുന്ന പാത്രത്തിനുണ്ടാകുന്ന താപീയ വികാസം പരിഗണിക്കാത്തത്. ഇതാണ് ദ്രാവകത്തിന്റെ പ്രത്യക്ഷ വികാസം. 2. പാത്രത്തിന്റെ വികാസം പരിഗണിച്ചുള്ളത്. ഇതാണ് ദ്രാവകത്തിന്റെ യഥാര്‍ത്ഥ വികാസം. ഒരു ഡിഗ്രി താപനില ഉയരുമ്പോള്‍ ഒരു യൂണിറ്റ് വ്യാപ്‌തത്തിലുണ്ടാകുന്ന പ്രത്യക്ഷ വര്‍ദ്ധനവാണ് പ്രത്യക്ഷവികാസ ഗുണാങ്കം. ഒരു ഡിഗ്രി താപനില ഉയരുമ്പോള്‍ ഒരു യൂണിറ്റ് വ്യാപ്‌തത്തിനുണ്ടാകുന്ന യഥാര്‍ഥ വ്യാപ്‌ത വര്‍ദ്ധനവാണ് യഥാര്‍ഥ വികാസ ഗുണാങ്കം. യഥാര്‍ത്ഥവികാസഗുണാങ്കം, പാത്രത്തിന്റെ വ്യാപ്‌തീയ വികാസ ഗുണാങ്കത്തിന്റെയും, പ്രത്യക്ഷ വികാസഗുണാങ്കത്തിന്റെയും തുകയ്‌ക്കു തുല്യമായിരിക്കും. |
expansivity | വികാസഗുണാങ്കം. | മൂന്നുതരമുണ്ട്. 1. linear expansivity - രേഖീയ വികാസ ഗുണാങ്കം ( α). ഒരു വസ്‌തുവിന്റെ യൂണിറ്റ് ദൈര്‍ഘ്യത്തിന് യൂണിറ്റ് താപനിലാവര്‍ധനവിന്റെ ഫലമായുണ്ടാകുന്ന ദൈര്‍ഘ്യവര്‍ധന. 2. superficial expansivity - വിസ്‌തൃതി വികാസഗുണാങ്കം ( β). വസ്‌തുവിന്റെ പ്രതലത്തിലെ യൂണിറ്റ് വിസ്‌തൃതിക്ക് യൂണിറ്റ് താപനിലാവര്‍ധനവിന്റെ ഫലമായുണ്ടാകുന്ന വിസ്‌തൃതിവര്‍ധന. 3. volume expansivity - വ്യാപ്‌തവികാസഗുണാങ്കം ( γ). വസ്‌തുവിന്റെ യൂണിറ്റ് വ്യാപ്‌തത്തിന് യൂണിറ്റ് താപനിലാ വര്‍ധനവിന്റെ ഫലമായുണ്ടാകുന്ന വ്യാപ്‌തവര്‍ധന. bulk expansivity എന്നും പറയും. ദ്രാവകങ്ങള്‍ക്ക് രണ്ടുതരം വികാസഗുണാങ്കങ്ങള്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. 1. apparent expansivity - പ്രത്യക്ഷ വികാസഗുണാങ്കം. ദ്രാവകത്തെ ഉള്‍ക്കൊള്ളുന്ന പാത്രം കൂടി വികസിക്കുന്നതുമൂലം ദ്രാവകത്തിന്റെ വ്യാപ്‌തത്തിലുണ്ടാകുന്ന യഥാര്‍ഥ വികാസത്തിലും കുറവായിരിക്കും ദൃശ്യമാകുന്ന വികാസം. 2. absolute expansivity - കേവല വികാസ ഗുണാങ്കം. പ്രത്യക്ഷ വികാസത്തോട് പാത്രത്തിന്റെ വികാസം കൂടി ചേര്‍ത്ത് കണക്കാക്കുന്നു. |
expert systems | വിദഗ്‌ധ വ്യൂഹങ്ങള്‍. | ഒരുകൂട്ടം കംപ്യൂട്ടര്‍ പ്രാഗ്രാമുകള്‍. ഒരു നിര്‍ദ്ദിഷ്‌ട മേഖലയില്‍ വൈദഗ്‌ധ്യമുള്ള ഒരാളുടെ ചിന്താരീതിയെ അനുകരിക്കുവാന്‍ വേണ്ടി രൂപകല്‌പന ചെയ്യപ്പെട്ടിരിക്കുന്നു. രോഗനിര്‍ണയം, രാസവിശ്ലേഷണം, ഭമൗ-ഭൗതിക വിഭവ പര്യവേക്ഷണം തുടങ്ങിയ രംഗങ്ങളില്‍ ഉപയോഗിക്കുന്നു. വിവരാടിസ്ഥാന വ്യൂഹങ്ങള്‍ എന്നും പേരുണ്ട്. |
explant | എക്‌സ്‌പ്ലാന്റ്. | ടിഷ്യൂ കള്‍ച്ചര്‍ മാധ്യമത്തില്‍ വളര്‍ത്താന്‍വേണ്ടി സസ്യത്തില്‍നിന്നെടുക്കുന്ന ഭാഗം. |
exponent | ഘാതാങ്കം. | ഒരു വ്യഞ്‌ജകം ഏതു ഘാതത്തിലേക്ക് (power) ഉയര്‍ത്തപ്പെടുന്നു (അതേ വ്യഞ്‌ജകം- expression കൊണ്ടുതന്നെ എത്ര പ്രാവശ്യം ഗുണിക്കപ്പെടുന്നു) എന്ന് കാണിക്കുന്ന മൂര്‍ധാങ്കം (superscript)ഉദാ: yn, (ay+b)n എന്നീ വ്യഞ്‌ജകങ്ങളില്‍ n ഘാതാങ്കമാണ്. ഇതിന് index of power എന്നും പറയും. |
exponential | ചരഘാതാങ്കി. | ഒരു രാശിയുടെ ഘാതത്തിനനുസരിച്ച് മാറുന്ന മറ്റൊരു രാശി അഥവാ ഫലനം. ഉദാ: y=4x |
exposure | അനാവരണം | പ്രഭാവനം. ഉദാ: exposure time |
expression | വ്യഞ്‌ജകം. | ഗണിത സംകാരകങ്ങളുടെയും പ്രതീകങ്ങളുടെയും സഞ്ചയം. ഉദാ: 4 x2, √(x3+3) |
extensive property | വ്യാപക ഗുണധര്‍മം. | ദ്രവ്യത്തിന്റെ പരിമാണത്തില്‍ അധിഷ്‌ഠിതമായ ഗുണധര്‍മ്മങ്ങള്‍. ഉദാ: വ്യാപ്‌തം, എന്‍ട്രാപി, താപധാരിത മുതലായവ. |
extensor muscle | വിസ്‌തരണ പേശി. | കൈകാലുകള്‍ നിവര്‍ത്താന്‍ ഉതകുന്ന മാംസപേശികള്‍. |
exterior angle | ബാഹ്യകോണ്‍. | ഒരു ബഹുഭുജത്തിന്റെ ഒരു വശം നീട്ടുമ്പോള്‍ തൊട്ടടുത്ത വശവുമായി അതു സൃഷ്‌ടിക്കുന്ന കോണ്‍. |
external ear | ബാഹ്യകര്‍ണം. | നാല്‍ക്കാലി കശേരുകികളില്‍ കര്‍ണ്ണപടത്തിനു പുറത്തുള്ള ഭാഗം. സസ്‌തനികളുടെ ഈ ഭാഗത്തെയാണ് സാധാരണയായി ചെവി എന്നു പറയുന്നത്. |
extinct | ലുപ്‌തം. | അന്യം നിന്നുപോയ |
extrapolation | ബഹിര്‍വേശനം. | അറിയാവുന്ന മൂല്യങ്ങള്‍ ഉപയോഗിച്ച് അതിനപ്പുറമുള്ള മൂല്യം കണ്ടെത്തുന്ന ഏകദേശന രീതി. ഉദാ: ഒരു ഗ്രാഫിന്റെ ബഹിര്‍വേശനം. |
extrinsic semiconductor | എക്‌സ്‌ട്രിന്‍സിക് അര്‍ധചാലകം. | - |
extrusion | ഉത്സാരണം | ബഹിര്വര്ധനം, ഒരേ ഛേദതലമുള്ള വസ്‌തുവിനെ നിര്‍മിച്ചെടുക്കല്‍. ഉദാ: ഒരു ഡൈയുടെ ദ്വാരത്തിലൂടെ വലിച്ചെടുക്കല്‍. |
extrusive rock | ബാഹ്യജാത ശില. | മാഗ്മ ഭമോപരിതലത്തില്‍ വെച്ച് തണുത്തുണ്ടാകുന്ന ശിലകള്‍ക്കും അഗ്നി പര്‍വതത്തില്‍ നിന്ന് പൊട്ടിത്തെറിച്ചു വീഴുന്ന പാറക്കഷണങ്ങള്‍ക്കും പൊതുവേ പറയുന്ന പേര്. ഉദാ: ബസാള്‍ട്ട്, പൈറോ ക്ലാസ്റ്റ്. |