Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
event horizon | സംഭവചക്രവാളം. | തമോഗര്‍ത്തത്തിന്റെ അതിര്. അതിനപ്പുറത്തു നിന്നുള്ള ഒരു വിവരവും പുറത്തു ലഭ്യമാകില്ല, കാരണം ഒരുതരം വികരണവും പുറത്തു കടക്കില്ല. സംഭവചക്രവാളത്തില്‍ എല്ലായിടത്തും പലായനപ്രവേഗം പ്രകാശപ്രവേഗത്തിനു തുല്യമായിരിക്കും. സ്വയം ഭ്രമണം നടത്താത്തതും ചാര്‍ജ് രഹിതവുമായ ഒരു തമോഗര്‍ത്തത്തിന്റെ സംഭവചക്രവാളം ഷ്വാര്‍ത്‌സ് ചൈല്‍ഡ് വ്യാസാര്‍ധത്തിനു തുല്യമായിരിക്കും. Schwarz child radius നോക്കുക. |
evolution | പരിണാമം. | മുന്‍ഗാമികളില്‍ നിന്ന് മാറ്റം സംഭവിച്ച് പുതിയ സ്‌പീഷീസ് ജീവികളുണ്ടാവുന്നത്. പരിണാമത്തിന് കാരണമാകുന്ന ഘടകങ്ങളെക്കുറിച്ചും മറ്റും പല സിദ്ധാന്തങ്ങളുണ്ട്. |
exalbuminous seed | ആല്‍ബുമിന്‍ രഹിത വിത്ത്. | പക്വാവസ്ഥയില്‍ ബീജാന്നം ഇല്ലാത്ത വിത്ത്. |
exarch xylem | എക്‌സാര്‍ക്ക് സൈലം. | പ്രാട്ടോസൈലം പുറത്തും മെറ്റാസൈലം ഉള്ളിലും വിന്യസിച്ചിട്ടുള്ള ഇനം സൈലം. ഇത് വേരിന്റെ പ്രത്യേകതയാണ്. |
excentricity | ഉല്‍കേന്ദ്രത. | (maths) ഒരു കോണിക പരിഛേദം (ഉദാ: ദീര്‍ഘവൃത്തം, എലിപ്‌സ്) വൃത്തത്തില്‍ നിന്ന് എത്ര വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന രാശി. സൂചകം " e'. വൃത്തത്തിന് e=0, ദീര്‍ഘവൃത്തത്തിന് 0 |
excitation | ഉത്തേജനം. | ഉയര്‍ന്ന ഊര്‍ജനിലയിലേക്ക് ഉയര്‍ത്തപ്പെടല്‍ ഉദാ: ആറ്റോമിക ഉത്തേജനം. |
exclusion principle | അപവര്‍ജന നിയമം. | - |
exclusive OR gate | എക്‌സ്‌ക്ലൂസീവ് ഓര്‍ ഗേറ്റ്. | എക്‌സ്‌ക്ലൂസീവ് ഓര്‍ ഗേറ്റ്. |
excretion | വിസര്‍ജനം. | ശരീരത്തില്‍ അധികമായുള്ളതോ ആവശ്യമില്ലാത്തതോ ഹാനികരമോ ആയ പദാര്‍ഥങ്ങള്‍ ശരീരത്തില്‍ നിന്ന് പുറന്തള്ളുന്ന പ്രക്രിയ. സാധാരണ നൈട്രജന്‍ സംയുക്തങ്ങളുടെ വിസര്‍ജനവുമായി ബന്ധപ്പെട്ടാണ് ഈ പദം ഉപയോഗിക്കാറ്. |
exergonic process | ഊര്‍ജമോചക പ്രക്രിയ. | ഊര്‍ജം മോചിപ്പിക്കപ്പെടുന്ന അഭിക്രിയ. |
exhalation | ഉച്ഛ്വസനം. | ഉച്ഛ്വസനം. |
exobiology | സൗരബാഹ്യജീവശാസ്‌ത്രം. | സരേതര ഗ്രഹങ്ങളില്‍ ജീവന്‍ ഉണ്ടാകാനും വികസിക്കാനുമുള്ള സാധ്യത, അതിന്റെ സവിശേഷതകള്‍ തുടങ്ങിയ കാര്യങ്ങള്‍ പഠനവിധേയമാക്കുന്ന ജീവശാസ്‌ത്രശാഖ. Astrobiology എന്നും പറയും. |
exocarp | ഉപരിഫലഭിത്തി. | - |
exocrine glands | ബഹിര്‍സ്രാവി ഗ്രന്ഥികള്‍. | നാളികള്‍ വഴിയായി ഏതെങ്കിലും എപ്പിത്തിലീയ പ്രതലത്തിലേക്ക് സ്രവിക്കുന്ന ഗ്രന്ഥികള്‍. ഉദാ: ഉമിനീര്‍ ഗ്രന്ഥി, സ്വേദഗ്രന്ഥി. |
exocytosis | എക്‌സോസൈറ്റോസിസ്. | കോശത്തിനുള്ളില്‍ നിന്ന് പദാര്‍ഥങ്ങളെ പുറംതള്ളുന്ന പ്രക്രിയ. |
exodermis | ബാഹ്യവൃതി. | എപ്പിഡെര്‍മിസിന്റെയോ വെലാമെന്‍ കലകളുടെയോ ഉള്ളില്‍ കാണുന്ന കോശനിര. |
exogamy | ബഹിര്‍യുഗ്മനം. | അടുത്ത ബന്ധമില്ലാത്ത ജീവികളുടെ ബീജങ്ങള്‍ തമ്മിലുള്ള യുഗ്മനം. |
exon | എക്‌സോണ്‍. | യൂക്കാരിയോട്ടിക ജീവികളിലെ ജീനുകളിലെ അമിനോ അമ്ലങ്ങളുടെ കോഡോണുകള്‍ അടങ്ങിയ ഭാഗം. യൂക്കാരിയോട്ടിക ജീനുകള്‍ "മുറിഞ്ഞ' ജീനുകളായിട്ടാണ് കാണുന്നത്. അതായത് ഒരു ജീനില്‍ അമിനോ അമ്ലങ്ങളുടെ ക്രമീകരണത്തിനുള്ള ഭാഗങ്ങളും അങ്ങനെയല്ലാത്ത ഭാഗങ്ങളും ഇടവിട്ടുണ്ടായിരിക്കും. extron എന്നും പറയും. split gene, intron എന്നിവ നോക്കുക. |
exoskeleton | ബാഹ്യാസ്ഥികൂടം. | ചില ജീവികളുടെ ശരീരത്തിനു പുറത്തുള്ള അസ്ഥികൂടം. അകശേരുകികളില്‍, പ്രത്യേകിച്ച് ആര്‍ത്രാപോഡുകളില്‍ ഇത് എപ്പിഡെര്‍മിസിനു പുറത്തായിരിക്കും. ആമ, ആര്‍മഡില്ലോ മുതലായ കശേരുകികളില്‍ ഇത് എപ്പിഡെര്‍മിസിന് അകത്തായിരിക്കും. |
exosmosis | ബഹിര്‍വ്യാപനം. | ഓസ്‌മോസിസിന്റെ ഫലമായി കോശത്തിനുളളില്‍ നിന്ന് പുറത്തേക്ക് ജലം നഷ്‌ടപ്പെടല്‍. |