Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
ethylene chlorohydrine | എഥിലീന്‍ ക്ലോറോഹൈഡ്രിന്‍ | CH2OH−CH2Cl. കാര്‍ബണിക സംശ്ലേഷണ പ്രക്രിയകളില്‍ ലായകമായി ഉപയോഗിക്കുന്ന വിഷദ്രാവകം. |
etiolation | പാണ്ഡുരത. | വെളിച്ചം വളരെ കുറഞ്ഞതോ ഇല്ലാത്തതോ ആയ അവസ്ഥയില്‍ സസ്യങ്ങള്‍ക്കുണ്ടാകുന്ന വികലമായ വളര്‍ച്ച. മുരടിച്ചതും വിളര്‍ത്തതുമായ ഇലകള്‍. വിളര്‍ത്തുനീണ്ട കാണ്ഡം, മുരടിച്ച വേരുകള്‍ എന്നിവയാണ് സാധാരണ കാണുന്ന വൈകല്യങ്ങള്‍. |
etiology | പൊതുവിജ്ഞാനം. | രോഗകാരണമാവുന്ന ഘടകങ്ങള്‍ സംബന്ധിച്ച അറിവ്. |
eucaryote | യൂകാരിയോട്ട്. | വ്യക്തമായ ന്യൂക്ലിയസ്സോടു കൂടിയ കോശങ്ങളുള്ള ജീവി. ബാക്‌ടീരിയങ്ങള്‍, നീല ഹരിത ആല്‍ഗകള്‍ ഇവ ഒഴികെയുള്ള ജീവികളെല്ലാം യൂകാരിയോട്ടുകളാണ്. |
euchlorine | യൂക്ലോറിന്‍. | ക്ലോറിന്‍ വാതകത്തിന്റെയും സ്‌ഫോടക പദാര്‍ഥമായ ക്ലോറിന്‍ പെറോക്‌സൈഡിന്റെയും മിശ്രിതം. |
euchromatin | യൂക്രാമാറ്റിന്‍. | ഇന്റര്‍ഫെയ്‌സ് കോശങ്ങളില്‍ വളരെ നേര്‍മയായി ചായമെടുക്കുന്ന ക്രാമാറ്റിന്‍ ഭാഗങ്ങള്‍. അതേസമയം മെറ്റാഫേസ് ക്രാമസോമുകളില്‍ ഏറ്റവുമധികം ചായമെടുക്കുന്നതും ഇതേ ഭാഗങ്ങളാണ്. ജീനുകളെല്ലാം ഈ ഭാഗങ്ങളിലാണുള്ളതെന്ന ധാരണയിലാണ് യൂക്രാമാറ്റിന്‍ ( eu=ശരിയായ) എന്ന പേരിട്ടത്. ക്രാമസോം നാരുകള്‍ കൂടുതല്‍ അയഞ്ഞിരിക്കുന്ന സ്ഥലങ്ങളാണിവ. ജീന്‍ പ്രവര്‍ത്തനം നടക്കുന്നതിന്റെ ലക്ഷണമാണിത്. heterochromatin നോക്കുക. |
eugenics | സുജന വിജ്ഞാനം. | അഭിലഷണീയ ഗുണങ്ങളുള്ള വ്യക്തികളെ മാത്രം പുനരുല്‍പ്പാദനത്തിന് അനുവദിക്കുക വഴി വിശിഷ്‌ട ഭാവിതലമുറകളെ സൃഷ്‌ടിക്കാന്‍ കഴിയുമെന്ന വിശ്വാസവും തദനുസൃത നടപടികളും. ഉദാ: നാസി യൂജനിക് പ്രാഗ്രാം. |
euginol | യൂജിനോള്‍. | C10H12O2. ഗ്രാമ്പൂവില്‍ നിന്ന് നിഷ്‌കര്‍ഷണം വഴി ശേഖരിക്കുന്ന നിറമില്ലാത്ത ദ്രാവകം. അണുനാശിനികളിലും പരിമള വസ്‌തുക്കളിലും ഉപയോഗിക്കുന്നു. |
Euler's formula | ഓയ്‌ലര്‍ സൂത്രവാക്യം. | e ix = cos x + i sin x എന്ന സൂത്രവാക്യം. ഇവിടെ i = √-1 |
Euler's theorem | ഓയ്‌ലര്‍ പ്രമേയം. | ഏതു ബഹുഫലകത്തിനും V-E+F=2 എന്ന പ്രമേയം. ഇവിടെ V, E, F എന്നിവ യഥാക്രമം ശീര്‍ഷ ബിന്ദുക്കളുടെയും വക്കുകളുടെയും മുഖങ്ങളുടെയും എണ്ണമാണ്. |
Europa | യൂറോപ്പ | വ്യാഴത്തിന്റെ ഉപഗ്രഹങ്ങളില്‍ ഒന്ന്. |
euryhaline | ലവണസഹ്യം. | ബാഹ്യമാധ്യമത്തിലെ ലവണ സാന്ദ്രതയില്‍ വരുന്ന വലിയ വ്യതിയാനങ്ങള്‍ സഹിക്കാന്‍ ശേഷിയുള്ള. |
eusporangium | യൂസ്‌പൊറാഞ്ചിയം. | അനവധി പ്രാരംഭകോശങ്ങളില്‍ നിന്നുണ്ടാവുന്ന ഒരുതരം സ്‌പൊറാഞ്ചിയം. ചിലയിനം പന്നല്‍ ചെടികളില്‍ കാണുന്നു. |
Eustachian tube | യൂസ്റ്റേഷ്യന്‍ കുഴല്‍. | നാല്‍ക്കാലി കശേരുകികളില്‍ മധ്യകര്‍ണത്തെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന കുഴല്‍. മധ്യകര്‍ണത്തിലെ വായുമര്‍ദം അന്തരീക്ഷത്തിലെ വായുമര്‍ദവുമായി തുല്യമാക്കുവാന്‍ സഹായിക്കുന്നു. മര്‍ദവ്യത്യാസം മൂലം കര്‍ണപടത്തിന് കേടുപറ്റാതിരിക്കാനാണിത്. |
eutectic mixture | യൂടെക്‌റ്റിക് മിശ്രിതം. | ഘടകങ്ങളുടെ ഉരുകല്‍ നില (ബാഷ്‌പീകരണ നില)യേക്കാള്‍ താഴ്‌ന്ന താപനിലയില്‍ ഉരുകുകയോ (ബാഷ്‌പീകരിക്കുകയോ) ചെയ്യുന്ന ഒരു പ്രത്യേക അനുപാതത്തിലുള്ള മിശ്രിതം. വേറെ ഏതൊരു അനുപാതത്തിലായാലും ഉരുകല്‍ നില (ബാഷ്‌പീകരണ നില) ഈ താപനിലയേക്കാള്‍ കൂടുതലായിരിക്കും. |
euthenics | സുജീവന വിജ്ഞാനം. | സാമൂഹ്യ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി മനുഷ്യസമൂഹത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പഠനങ്ങള്‍. |
eutrophication | യൂട്രാഫിക്കേഷന്‍. | ജലത്തില്‍ പോഷകവസ്‌തുക്കള്‍ കൂടുതലാവുമ്പോള്‍ ഉണ്ടാവുന്ന ഒരുതരം മലിനീകരണം. കൂടുതല്‍ പായലുകളും മറ്റും വളരാനിടയാവുകയും അവ ജീര്‍ണിക്കുമ്പോള്‍ ഓക്‌സിജന്‍ ലെവല്‍ കുറയുകയും ചെയ്യുന്നതിന്റെ ഫലമാണിത്. |
evaporation | ബാഷ്‌പീകരണം. | ഒരു ദ്രാവകത്തിന്റെ പ്രതലത്തില്‍ നിന്ന് തന്മാത്രകള്‍ ചുറ്റുപാടിലേക്ക് വ്യാപിക്കുന്ന പ്രതിഭാസം. എല്ലാ താപനിലകളിലും ഇതു സംഭവിക്കും. ഗതികോര്‍ജം കൂടിയ തന്മാത്രകള്‍ ആണ് ഈ വിധം നഷ്‌ടപ്പെടുക എന്നതുകൊണ്ട് ദ്രാവകത്തിന്റെ താപനില താഴാന്‍ ഇടയാകുന്നു. |
even function | യുഗ്മ ഏകദം. | f(x)=f(-x) എന്ന ബന്ധം പാലിക്കുന്ന f(x) എന്ന ഏകദം. ഉദാ: x4+x2, Cos x. |
even number | ഇരട്ടസംഖ്യ. | രണ്ടുകൊണ്ടു നിശ്ശേഷം ഹരിക്കാവുന്ന പൂര്‍ണസംഖ്യ. |