Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
Eocene epochഇയോസിന്‍ യുഗം. ടെര്‍ഷ്യറീ മഹായുഗത്തിലെ രണ്ടാമത്തെ യുഗം. 5 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മുതല്‍ 3.7 കോടി വര്‍ഷങ്ങള്‍ക്കു മുമ്പു വരെയുള്ള കാലം. ഇക്കാലത്ത്‌ സസ്‌തനികള്‍ വൈവിധ്യമാര്‍ന്നു. പ്രമേറ്റുകള്‍, കാര്‍ന്നുതിന്നുന്ന ജന്തുക്കള്‍, തിമിംഗലങ്ങള്‍, കടല്‍പശുക്കള്‍ എന്നിവ ഇക്കാലത്തുണ്ടായിരുന്നു.
Eoliarഏലിയാര്‍. -
eolithഇയോലിഥ്‌. പുരാതന മനുഷ്യന്‍ ഉപയോഗിച്ചിരുന്ന ഏറ്റവും പഴയതായി തിരിച്ചറിയപ്പെട്ട ശിലായുധങ്ങള്‍. ഈ പണിയായുധങ്ങള്‍ ചെത്തി മിനുക്കിയതാകാന്‍ ഇടയില്ലെന്നും പ്രകൃതിദത്തമാണെന്നും അഭിപ്രായമുണ്ട്‌.
eolithic periodഇയോലിഥിക്‌ പിരീഡ്‌. പുരാതന മനുഷ്യര്‍ ശിലായുധങ്ങള്‍ ഉണ്ടാക്കി ഉപയോഗിച്ച കാലം.
eonഇയോണ്‍. മഹാകല്‌പം. ജിയോളജീയ കാലഘട്ടത്തിലെ ദീര്‍ഘകാലത്തെ പ്രതിനിധീകരിക്കുന്നതും നിരവധി കല്‌പങ്ങള്‍ ( era) അടങ്ങിയതുമാണ്‌ ഇയോണ്‍. ഉദാ: ഫാനിറോസോയിക്‌ ഇയോണ്‍ എന്നത്‌ പാലിയോസോയിക്‌, മീസോസോയിക്‌, സീനൊസോയിക്‌ എന്നീ കല്‌പങ്ങള്‍ ചേര്‍ന്നതാണ്‌.
eosinophiliaഈസ്‌നോഫീലിയ. രക്തത്തില്‍ ഈസ്‌നോഫില്ലുകള്‍ എന്ന വെളുത്ത രക്തകോശങ്ങളുടെ അനുപാതം കൂടിയിരിക്കുന്ന അവസ്ഥ.
eozoicപൂര്‍വപുരാജീവീയം-
epeirogenyഎപിറോജനി. ഭൂഖണ്ഡരൂപീകരണ ചലനം. ഭൂവല്‍ക്കത്തിന്റെ വലിയ പ്രദേശങ്ങളെ ബാധിക്കുന്ന ചലനങ്ങള്‍. ഭൂരൂപങ്ങള്‍ ഉരുത്തിരിയുന്നത്‌ ഈ പ്രക്രിയ വഴിയാണ്‌. epirogenyഎന്നും എഴുതാം.
ephemerisപഞ്ചാംഗം. ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍ തുടങ്ങിയ ഖഗോളവസ്‌തുക്കളുടെ സ്ഥാനം കൃത്യമായ ഇടവേളകളോടുകൂടിയ (ദിവസം, മാസം തുടങ്ങിയ) സമയങ്ങളിലേക്ക്‌ കണക്കാക്കി പട്ടികയുടെ രൂപത്തില്‍ അവതരിപ്പിക്കുന്ന ആനുകാലിക പ്രസിദ്ധീകരണം. ജ്യോതിശ്ശാസ്‌ത്രജ്ഞര്‍ക്കാവശ്യമായ പല വിവരങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിക്കാറുണ്ട്‌.
epicalyxബാഹ്യപുഷ്‌പവൃതി. ചിലയിനം പുഷ്‌പങ്ങളില്‍ കാലിക്‌സിനു പുറത്തു കാണുന്ന പുഷ്‌പപത്രകമണ്ഡലം. ഉദാ: ചെമ്പരത്തിപ്പൂവ്‌.
epicarpഉപരിഫലഭിത്തി. സപുഷ്‌പി സസ്യങ്ങളുടെ ഫലത്തിന്റെ ഏറ്റവും പുറമേയുള്ള ഭാഗം. Exocarp എന്നും പറയും.
epicentreഅഭികേന്ദ്രം. ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനത്തിന്‌ നേര്‍ മുകളില്‍ വരുന്ന ഭമോപരിതലത്തിലെ ബിന്ദു.
epicotylഉപരിപത്രകം. സസ്യഭ്രൂണത്തിന്റെ ബീജപത്രങ്ങള്‍ക്കു മുകളിലുള്ള ഭാഗം. ഇതില്‍ നിന്നാണ്‌ കാണ്ഡവ്യൂഹം രൂപപ്പെടുന്നത്‌.
epicycleഅധിചക്രം. സ്ഥിരമായ ഒരു വൃത്തത്തിന്റെ പരിധിയിലൂടെ (അകത്തോ പുറത്തോ) കറങ്ങി നീങ്ങുന്ന ഒരു ചെറിയ വൃത്തം. ഈ ചെറുവൃത്തം കറങ്ങുമ്പോള്‍ അതിന്റെ പരിധിയില്‍ ഉറപ്പിച്ചിരിക്കുന്ന ഒരു വസ്‌തുവിന്റെ പഥമാണ്‌ അധിചക്രജം ( epicycloid). ടോളമിയുടെ പ്രാചീന ജ്യോതിശ്ശാസ്‌ത്രത്തില്‍ ഗ്രഹങ്ങളുടെ പഥങ്ങള്‍ അധിചക്രജങ്ങളാണ്‌.
epicycloidഅധിചക്രജം. സ്ഥിരമായ ഒരു വൃത്തത്തിനു മേല്‍ രണ്ടാമതൊരു വൃത്തം ചേര്‍ന്ന്‌ കറങ്ങി നീങ്ങുമ്പോള്‍, രണ്ടാം വൃത്തത്തിന്മേലുള്ള ഒരു നിശ്ചിത ബിന്ദുവിന്റെ പഥം.
epidermisഅധിചര്‍മ്മംഉപരിവൃതി. ഒരു സസ്യത്തിന്റെയോ ജന്തുവിന്റെയോ ശരീരത്തിന്റെ ഏറ്റവും പുറമേയുള്ള കോശപാളി.
epididymisഎപ്പിഡിഡിമിസ്‌. ആമ്‌നിയോട്ടിക കശേരുകികളുടെ വൃഷണത്തിനോട്‌ ബന്ധപ്പെട്ട വളഞ്ഞുപുളഞ്ഞുകിടക്കുന്ന ട്യൂബ്‌. ഒരറ്റം വൃഷണത്തിലെ നാളികളില്‍ നിന്ന്‌ പുംബീജങ്ങളെ സ്വീകരിച്ച്‌ ശേഖരിച്ചുവെക്കുന്നു. ഇവിടെ വെച്ചാണ്‌ പുംബീജങ്ങള്‍ പാകമാകുന്നത്‌. മറ്റേയറ്റം വാസ്‌ ഡെഫറന്‍സിനോട്‌ ചേരുന്നു. ഇതുവഴിയാണ്‌ പുംബീജങ്ങള്‍ പുറത്തേക്കു പോകുന്നത്‌.
epigel germinationഭൗമോപരിതല ബീജാങ്കുരണം. ബീജപത്രങ്ങള്‍ മണ്ണിനു മുകളില്‍ വരികയും ആദ്യത്തെ ഇലകളായിത്തീരുകയും ചെയ്യുന്നതരം ബീജാങ്കുരണം. ഉദാ: പയറിന്റെ ബീജാങ്കുരണം.
epigenesisഎപിജനസിസ്‌. ബാഹ്യപ്രഭാവങ്ങളാല്‍ ശിലയുടെ ഖനിജ ഘടനയില്‍ ഉണ്ടാകുന്ന മാറ്റം.
epiglottisഎപ്പിഗ്ലോട്ടിസ്‌. തരുണാസ്ഥിയാല്‍ നിര്‍മ്മിതമായ, മടക്കാന്‍ പറ്റുന്ന ഇലപോലുള്ള ഒരു ഘടന. ഗ്രസനിയുടെ അധരതലത്തിലാണ്‌ ഇതുള്ളത്‌. ശ്വാസനാളത്തിലേക്ക്‌ ഭക്ഷ്യപദാര്‍ഥങ്ങള്‍ കയറുന്നത്‌ തടയലാണ്‌ ഇതിന്റെ ധര്‍മം.
Page 102 of 301 1 100 101 102 103 104 301
Close