വൈ പരാമീറ്ററുകള്‍.
തുല്യമാന പരിപഥം ഉപയോഗിച്ച്, ട്രാന്‍സിസ്റ്ററിന്റെ പ്രവര്‍ത്തനം വിലയിരുത്താനും ട്രാന്‍സിസ്റ്റര്‍ ഉപയോഗിക്കുന്ന പരിപഥം ഡിസൈന്‍ ചെയ്യാനും മറ്റുമായി ഉപയോഗിക്കുന്ന നാല് പരാമീറ്ററുകള്‍. നിര്‍ഗമവും ബഹിര്‍ഗമവുമായി ബന്ധപ്പെട്ട നാല് പ്രവേശ്യതകള്‍ ആണ് ഇവ. പ്രവേശ്യതകള്‍ക്കു പകരം നാല് കര്‍ണരോധങ്ങള്‍ പരാമീറ്ററുകളായി ഉപയോഗിക്കാറുണ്ട്. അവയ്‌ക്ക് z പരാമീറ്ററുകള്‍ എന്നാണ് പേര്. രണ്ട് പ്രവേശ്യതയും രണ്ട് കര്‍ണരോധവും പരാമീറ്ററുകളായി ഉപയോഗിച്ചാല്‍ അവയ്‌ക്ക് h പരാമീറ്ററുകള്‍ എന്നു പറയുന്നു.