സൈലം.
വേരുകള്‍ വലിച്ചെടുക്കുന്ന ജലവും ധാതുലവണങ്ങളും വഹിച്ചുകൊണ്ടുപോകുന്ന സംവഹനകല. ഇത് സസ്യത്തിന് ദൃഢതയും നല്‍കുന്നു. സൈലം പലതരത്തിലുള്ള കോശങ്ങളുടെ സങ്കീര്‍ണ കലയാണ്. ട്രക്കിയ, ട്രക്കീഡ്, പാരന്‍കൈമ, ഫൈബറുകള്‍ എന്നിവ ഇതിലുണ്ട്. സൈലം വെസ്സലുകളാണ് ജലവും ധാതുലവണങ്ങളും വേരില്‍ നിന്ന് ഇലകളില്‍ എത്തിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നത്.